Multivitamins: നിങ്ങൾ മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടതുണ്ടോ? മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടതെപ്പോൾ?

Multivitamins Benefits: വ്യത്യസ്‌ത വിറ്റാമിനുകളും ധാതുക്കളും ഔഷധങ്ങളും ഉൾപ്പെടുന്നതിനാൽ മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 03:04 PM IST
  • എല്ലാ പോഷകങ്ങളും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് ബുദ്ധിമുട്ടാണ്
  • കൂടാതെ, പ്രായം, ജീവിതശൈലി, ജനിതക വ്യതിയാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണേതര ഘടകങ്ങളും വിറ്റാമിൻ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു
  • വ്യത്യസ്‌ത വിറ്റാമിനുകളും ധാതുക്കളും ഔഷധങ്ങളും ഉൾപ്പെടുന്നതിനാൽ മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്
Multivitamins: നിങ്ങൾ മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടതുണ്ടോ? മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടതെപ്പോൾ?

നിങ്ങൾ എത്ര ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടർന്നാലും, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, പ്രായം, ജീവിതശൈലി, ജനിതക വ്യതിയാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണേതര ഘടകങ്ങളും വിറ്റാമിൻ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യസ്‌ത വിറ്റാമിനുകളും ധാതുക്കളും ഔഷധങ്ങളും ഉൾപ്പെടുന്നതിനാൽ മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

മാനസികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾ: എയ്റ്റ് ബി വിറ്റാമിനുകൾ ഓർമ്മശക്തി വർധിപ്പിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു. വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നവർ കഴിക്കാത്തവരേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതായി ഓർമ്മ പരിശോധനയിൽ കണ്ടെത്തി. കൂടാതെ, മൾട്ടിവിറ്റാമിനുകൾ കഴിക്കുന്നത് മാനസികാവസ്ഥയെയും വൈജ്ഞാനിക പ്രകടനത്തെയും മികച്ചതാക്കും. മതിയായ അളവിൽ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.

ALSO READ: Cold and cough remedies: ചുമയും ജലദോഷവും ചെറുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പരിഹാരങ്ങൾ

ഹൃദ്രോഗ സാധ്യത: ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ. മൾട്ടിവിറ്റാമിനുകൾ ദിവസവും കഴിക്കുന്നത് ഹൃദ്രോ​ഗത സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മഗ്നീഷ്യം, ബി വിറ്റാമിനുകൾ, രക്തസമ്മർദ്ദ നിയന്ത്രണം എന്നിവയെല്ലാം ഹൃദയാരോഗ്യം നിലനിർത്തുന്നതിന് പ്രധാനമാണ്.

കാൻസർ: മൾട്ടിവിറ്റമിൻ ഉപയോഗം കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മൾട്ടിവിറ്റമിൻ ഉപയോഗിക്കുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്ക് കാൻസറിനെ പ്രതിരോധിക്കാൻ കൂടുതൽ ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ദീർഘകാല മൾട്ടിവിറ്റമിൻ ഉപയോഗം വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.

ALSO READ: Lose belly fat: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

എല്ലുകളുടെ ആരോ​ഗ്യം: പ്രായമാകുന്തോറും നമ്മുടെ ശരീരത്തിന്റെ പോഷക ആവശ്യകതകൾ മാറുന്നു. എന്നിരുന്നാലും, ശരീരത്തിന് പ്രായമാകുമ്പോൾ, പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് ശരീരത്തിന് കൂടുതൽ ബുദ്ധിമുട്ടാണ്. മൾട്ടിവിറ്റാമിനുകൾക്ക് എല്ലാ പോഷക കുറവുകളും നികത്താനും അവയെ തടയാനും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും കഴിയും.

മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യം: ബയോട്ടിൻ, വിറ്റാമിൻ ബി 3, വിറ്റാമിൻ സി എന്നിവ ആരോഗ്യമുള്ള മുടിയെ പിന്തുണയ്ക്കും. അതേസമയം വിറ്റാമിൻ ഇയും മറ്റ് വിറ്റാമിനുകളും ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. മൾട്ടിവിറ്റാമിനുകളിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണം നൽകുന്നു. ഭാരം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിന് പുറമേ, മൾട്ടിവിറ്റാമിനുകൾ ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News