മാമ്പഴം പഴങ്ങളുടെ രാജാവെന്നാണ് അറിയപ്പെടുന്നത്. നിരവധി ​ഗുണങ്ങളാണ് മാമ്പഴത്തിനുള്ളത്. വേനൽക്കാലത്ത്, ഭൂരിഭാ​ഗം ആളുകളും മാമ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഷേക്കുകൾ, മധുരപലഹാരങ്ങൾ, സ്മൂത്തികൾ എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങളിൽ മാമ്പഴം ഉപയോഗിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വളരുന്ന ഓരോ ഇനം മാമ്പഴത്തിനും അതിന്റേതായ ഒരു പ്രത്യേക രുചിയും ​ഗുണവും ഉണ്ട്. അവ രുചികരം മാത്രമല്ല, ആന്റിഓക്‌സിഡന്റുകൾ, സുപ്രധാന വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ളവയുമാണ്. ഇത് ശരീരത്തിന് ജലാംശം നൽകുകയും വേനൽക്കാലത്ത് വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.


നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ പോലും മാമ്പഴം കഴിക്കാമെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നു. എന്നാൽ, പ്രമേഹമുള്ളവർ മധുരമുള്ള പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അളവിലാണ്. അമിതമായ അളവിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതല്ല. മാമ്പഴം കഴിക്കുമ്പോൾ പൊതുവായി വരുത്തുന്ന തെറ്റുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയാണ്.


മാമ്പഴം കഴിക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ


ജ്യൂസുകളും ഷേക്കുകളും ഒഴിവാക്കുക: മാമ്പഴം അതിന്റെ തനതായ രൂപത്തിൽ കഴിക്കുന്നതാണ് ഉത്തമം. മാമ്പഴം ജ്യൂസുകളും ഷേക്കുകളും ആയി കഴിക്കുന്നത് ഒഴിവാക്കുക. കാരണം ജ്യൂസുകളിലും ഷേക്കുകളിലും ചേർക്കുന്ന പഞ്ചസാരയും പാലും ഇൻസുലിൻ അളവ് വർദ്ധിപ്പിക്കും.


രാവിലെ കഴിക്കരുത്: മാമ്പഴം രാവിലെ വെറുംവയറ്റിൽ കഴിക്കരുത്. കാരണം ഇത് ദിവസം മുഴുവൻ വിശപ്പ് അനുഭവപ്പെടുന്നതിന് കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.


ALSO READ: Blood Circulation: രക്തചംക്രമണം മികച്ചതാക്കാം... വിവിധ രോ​ഗങ്ങളെ തടയാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ


നട്‌സിനൊപ്പം കഴിക്കുക: ഇത് അണ്ടിപ്പരിപ്പുമായി ഒന്നിച്ച് കഴിക്കുന്നതാണ് നല്ലത്. ഇത് രാവിലെയോ വൈകുന്നേരമോ ലഘുഭക്ഷണമായി കഴിക്കുക. അതിനാൽ. രക്തത്തിലെ പഞ്ചസാര ഉയരില്ല.


നിയന്ത്രിത അളവ്: പ്രമേഹമുള്ളവർ ഒരു ദിവസം 100 ഗ്രാമിൽ കൂടുതൽ മാമ്പഴം കഴിക്കരുത്. അതായത് നിങ്ങൾക്ക് ഇൻസുലിൻ പ്രതിരോധമുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ പ്രമേഹരോഗി ആണെങ്കിൽ മാമ്പഴം കഴിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തണം. ഗ്ലൈസെമിക് സൂചിക ഒരു ദിവസം 100-120 ഗ്രാമിൽ കൂടുതൽ ഉണ്ടെങ്കിൽ അത് വർദ്ധിക്കും, ഇത് നിങ്ങളുടെ ഇൻസുലിൻ അളവ് പെട്ടെന്ന് ഉയരാനും കുറയാനും ഇടയാക്കും.


മാമ്പഴത്തിലെ ശക്തമായ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം നിങ്ങളുടെ ആരോഗ്യത്തിന് നിരവധി നല്ല ഫലങ്ങൾ നൽകുന്നു. മാമ്പഴം കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, മാമ്പഴം അമിതമായി കഴിക്കുന്നത് അലർജിക്കും വയറിളക്കത്തിനും കാരണമായേക്കാം. അതിനാൽ, മിതമായ അളവിൽ കഴിക്കുക. മാമ്പഴം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി ഉണ്ടാകുന്നുണ്ടെങ്കിൽ, അവ കഴിക്കുന്നത് ഒഴിവാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.