ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ ശ്രദ്ധ കൊണ്ട് എന്തൊക്കെ നേടാനാകും എന്നതിന് ഉദാഹരണമായി നടന്ന ഒരു പഠനമാണ് ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയതാണ് പഠനം. 


കൊറോണ വാക്സിന്‍; മനുഷ്യരിലെ പരീക്ഷണം വിജയകരം, പ്രതീക്ഷ നല്‍കി റഷ്യ


സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ സലൂണിലെ COVID 19 ബാധിതരായ രണ്ട് ഹെയര്‍സ്റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയില്‍ ഇവര്‍ തുടര്‍ന്നു. ഇതിനിടയില്‍ 139 പേരാണ് സലൂണിലെത്തിയത്. ശരാശരി 15 മിനിറ്റാണ് ഓരോരുത്തരുമൊത്ത് ഇവര്‍ സമയം ചെലവിട്ടത്.


പക്ഷെ ഈ 139 പേര്‍ക്കും രോഗം വന്നില്ല. കാരണമായി പഠനം പറയുന്നത് ഹെയര്‍സ്റ്റൈലിസ്റ്റുകളും ഷോപ്പില്‍ വന്നവരും മാസ്കും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരുന്നു എന്നതാണ്. അവരിലേറെപ്പേരും സാധാരണ തുണി കൊണ്ടുള്ള മാസ്കാണ് ധരിച്ചിരുന്നത്.


ശ്രദ്ധിച്ചില്ലെങ്കില്‍ കൊറോണ മഹാമാരി കൂടുതല്‍ വഷളാകും, മുന്നറിയിപ്പുമായി WHO


മറ്റുള്ളവര്‍ 3 ലെയര്‍ മാസ്കും. ഇവരില്‍ ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ കുടുംബത്തിന് മുഴുവനും രോഗബാധയുണ്ടായി. അതായത്, വീട്ടിലെത്തിയ ശേഷം മാസ്ക് മാറ്റി വെച്ചതു കൊണ്ട് അവര്‍ക്ക് രോഗബാധയുണ്ടായി. അടുത്തിടപഴകുന്ന സമയങ്ങളില്‍ രോഗബാധ തടയുന്നതിന് മാസ്ക് ധരിക്കുന്നത് ഏറെ ഉപയോഗപ്രദമാണെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.