ശ്രദ്ധിച്ചില്ലെങ്കിൽ കോറോണ മഹാമാരി കൂടുതൽ വഷളാകും; മുന്നറിയിപ്പുമായി WHO

മഹാമാരിയെ തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും പാലിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വലിയ പ്രശ്നങ്ങളാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചിട്ടുണ്ട്.  

Last Updated : Jul 14, 2020, 08:56 AM IST
ശ്രദ്ധിച്ചില്ലെങ്കിൽ കോറോണ മഹാമാരി കൂടുതൽ വഷളാകും; മുന്നറിയിപ്പുമായി WHO

ജനീവ: കോറോണ വൈറസ് പടരാതിരിക്കാൻ കൃത്യമായ മുൻകരുതൽ പാലിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്.  

കൊറോണ മഹാമാരിയെ തടയാനുള്ള അടിസ്ഥാന കാര്യങ്ങൾ പോലും പാലിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വലിയ പ്രശ്നങ്ങളാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചിട്ടുണ്ട്.  പല രാജ്യങ്ങളും അടിസ്ഥാന കാര്യങ്ങൾ പോലും പാലിക്കുന്നില്ലയെന്നും വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Also read:COVID 19 വാക്സിന്‍: മനുഷ്യരിലെ പരീക്ഷണം വിജയകരം, പ്രതീക്ഷ നല്‍കി റഷ്യ

ഞായറാഴ്ച പുറത്തുവിട്ട കണക്കുകളിലെ 2.30,000 പുതിയ കേസുകളിൽ 80 ശതമാനവും 10 രാജ്യങ്ങളിൽ നിന്നുള്ളതാണെന്നും അതിൽ 50 ശതമാനവും രണ്ടു രാജ്യങ്ങളിൽ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.  

ഇതിനിടയിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ പരിമിതമായതോ ഭൂമിശാസ്ത്രപരമോ ആയ lock down എറപ്പെടുത്തേണ്ടി വരുമെന്ന് WHO എമർജൻസീസ് വിഭാഗം തലവൻ മൈക്ക് റയാൻ അറിയിച്ചു.  ഇത് ചില സ്ഥലങ്ങളിലെ രോഗം പടരുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു,  മാത്രമല്ല  സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചും അദ്ദേഹം കടുത്തരീതിയിൽ വിമർശിച്ചു. 

Trending News