മോസ്കോ:റഷ്യയില്‍ നിന്ന് പുറത്ത് വരുന്ന പുതിയ പഠന റിപ്പോര്‍ട്ട് മദ്യാസക്തിയെ ചികിത്സിയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം
എന്ന മരുന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തെ സഹായിക്കുമെന്നാണ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിണാമം സംഭവിക്കുമ്പോള്‍ പരിവര്‍ത്തനത്തിന് വളരെക്കുറച്ച് മാത്രം വിധേയമാകുന്ന വൈറസിന്റെ ഘടകങ്ങളെ ആയിരിക്കണം ചികിത്സയില്‍ 
 ലക്ഷ്യം ഇടേണ്ടതെന്നും റഷ്യയിലെ നാഷണല്‍ റിസര്‍ച്ച് യൂണിവെഴ്സിറ്റി ഹയര്‍ സ്കൂള്‍ ഓഫ് ഇക്ണോമിക്സില്‍ നിന്നുള്ള ഗവേഷകര്‍
നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പറയുന്നു.


അല്ലാത്ത പക്ഷം ഒരിനത്തിന് ഫലപ്രദമാകുന്ന മരുന്ന് മറ്റൊന്നിന്‌ ഫലപ്രദമാകില്ലെന്നും ഗവേഷകര്‍ അഭിപ്രായപെട്ടു,മെന്‍ഡലിന്‍ 
കമ്മ്യുണിക്കേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ഇതിന് ഏറ്റവും മികച്ചത് സാര്‍സ് കോവ് 1 പ്രധാന 
പ്രോടീസായ എം പ്രൊയാണെന്നാണ്.


എം പ്രൊയാണ് കൊറോണ വൈറസ്‌ ഇരട്ടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്,അത് കൊണ്ട് തന്നെ അതിനെ തടസപെടുത്തുന്നത് 
ശരീരത്തിനകത്തെ പുനരുല്‍പ്പാദനത്തിന്‍റെ വേഗത കുറയ്ക്കാനോ പൂര്‍ണമായും അവസാനിപ്പിക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.


സള്‍ഫര്‍ അടങ്ങിയിട്ടുള്ള മരുന്നുകള്‍ എം പ്രോയില്‍  അസാധാരണമായ രീതിയില്‍ ഉയര്‍ന്ന കാര്യക്ഷമത കാണിക്കുന്നുണ്ടെന്നും എന്നാല്‍ 


ഡൈസോള്‍ഫിറാം മാത്രമാണ് സ്ഥിരതയുള്ള പ്രതിപ്രവര്‍ത്തനം നടത്തുന്നതെന്നും ഡേറ്റ വിശദീകരിക്കുന്നു.


ഡൈസോള്‍ഫിറാം രണ്ട് തരത്തിലാണ് സാര്‍സ് കോവ് 2 വിനെതിരെ പൊരുതുന്നത്,ഗവേഷകര്‍ വൈറസിനെതിരായ പ്രതിരോധത്തിന്റെ കാര്യക്ഷമതയെ കുറിച്ച് 
ആദ്യമായി പ്രവചിക്കുന്നതും തങ്ങളാണെന്ന് അഭിപ്രായപെടുന്നു,


Also Read:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 40,699 പേര്‍;മരണ നിരക്ക് 2.07 ശതമാനം!


ജൂലായ്‌ 27 ന് നടന്ന പരീക്ഷണങ്ങളില്‍ ഡൈസോള്‍ഫിറാം 100 എന്‍ എം അളവില്‍ എം പ്രോയെ തടസപെടുത്തുന്നതായി തെളിയിക്കപെട്ടിരുന്നു.
അതേസമയം രണ്ടാമത്തെ പദാര്‍ത്ഥമായ നെരറ്റിനിബ് എം പ്രോയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിയിക്കപെട്ടുവെങ്കിലും ക്ലിനിക്കല്‍ ഉപയോഗത്തിന് 
ഇത് അപര്യാപ്തം ആണെന്നും ഗവേഷകര്‍ അഭിപ്രായ പെടുന്നു.


എന്തായാലും റഷ്യയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട്‌ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.