ആർത്തവ സമയത്ത് പലർക്കും നിരവധി പ്രശ്നങ്ങളാണ് അനുഭവപ്പെടുന്നത്. ചിലർക്ക് ആ ദിനങ്ങളിൽ മാത്രമാണ് പ്രശ്നങ്ങൾ എങ്കിൽ മറ്റു ചിലർക്ക് കുറച്ചു ദിവസങ്ങൾക്ക് മുന്നേ തന്നേ മാനസികമായും ശാരീരികമായും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ശാരീരികമായി നടുവിന് വേദന, വയറ് വേദന, തലവേദന, തുടങ്ങിയവ അനുഭവപ്പെടുന്നു. മാനസികമായി ഉയർന്ന ഉത്കണ്ഠ,വൈകാരിക ക്ലേശവും നേരിടേണ്ടി വന്നേക്കാം, ഈ അവസ്ഥയെ മെനോഫോബിയ എന്നറിയപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർത്തവ ദിനങ്ങളിലെ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം നിലനിർത്തുന്നതിനായി ഈ ഉത്കണ്ഠയും മാനസിക പിരിമുറുക്കവും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ആർത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന മാനസികമായ പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നും മെനോഫോബിയ നിയന്ത്രിക്കാനും ആശ്വാസം കണ്ടെത്താനും നിങ്ങളെ സഹായിക്കുന്നതിനുള്ള ഫലപ്രദമായ മാർ​ഗങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.  


എന്താണ് യഥാർത്ഥത്തിൽ മെനോഫോബിയ


ആർത്തവത്തിന് മുമ്പുള്ള ഉത്കണ്ഠ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷോഭം എന്നിവയാൽ പ്രകടമാകുന്ന ഒരു അവസ്ഥയാണ് മെനോഫോബിയ. ആർത്തവത്തിന് മുമ്പുള്ള ഉത്കണ്ഠ അല്ലെങ്കിൽ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD) എന്നും മെനോഫോബിയ അറിയപ്പെടുന്നു. പ്രധാനമായും നിസ്സാര കാര്യങ്ങൾക്ക് പോലും ദേഷ്യം തോന്നുക, ചെറിയ കാര്യങ്ങളിൽ വിഷമിക്കുകയും അനാവശ്യമായി ആശങ്കപ്പെടുകയും ചെയ്യുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.


ALSO READ: രാവിലെ എഴുന്നേറ്റയുടൻ അല്പം ചെറു ചൂടുവെള്ളം കുടിക്കൂ, അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം


ചെയ്യുന്ന ജോലികളിൽ വിരക്തത അനുഭവപ്പെടുക, വേ​ഗതയിൽ കാരയങ്ങൾ ചെയ്തു തീർക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ആ സമയങ്ങളിൽ നമ്മൾ ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ താല്പര്യമില്ലതെ തോന്നുന്നു. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് ഈ സമയത്ത് ശർദ്ധിക്കാൻ ഉള്ളതായി തോന്നും. എന്നാൽ ഇവയെല്ലാം തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികളും ചികിത്സയും ലഭിച്ചാൽ ഭേദമാക്കാവുന്നതാണ്. 


പ്രാഥമികമായി രോഗലക്ഷണങ്ങൾ തിരിച്ചറിയുക


നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് അതിന്റെ ലക്ഷണങ്ങളും. അവ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മെനോഫോബിയയെ കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യപടി. ഉയർന്ന ഉത്കണ്ഠ, മാനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുക, ക്ഷോഭം, ടെൻഷൻ, ക്ഷീണം, ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. ഈ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരാകുന്നതിലൂടെ, അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനും, ആവശ്യമെങ്കിൽ ചികിത്സ നേടാനും നിങ്ങൾക്ക് സാധിക്കും.  


ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക


ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് നിങ്ങളുടെ ആർത്തവത്തിന് മുമ്പുള്ള ഉത്കണ്ഠ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. അതായത് നിങ്ങൾക്ക് രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്നും സമീകൃതാഹാരം കഴിക്കുന്നുണ്ടെന്നും സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക. നല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക. ആർത്തവ ദിനങ്ങളിലും ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. അതിനൊപ്പം തന്നെ വ്യായാമം ജീവിതത്തിൻരെ ഭാ​ഗമാക്കി മാറ്റുക. വ്യായാമം പതിവാക്കുക, പ്രത്യേകിച്ച്, എൻഡോർഫിനുകൾ പുറത്തുവിടുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കും. യോ​ഗ പരിശീലിക്കുന്നത് നല്ലതാണ്. മാനസികനിലയെ ത്വരിതപ്പെടുത്തുന്നതിനായി മെഡിറ്റേഷൻ പരിശീലിക്കുന്നത് ​ഗുണം ചെയ്യും. ആർത്തവ സമയത്ത് മാത്രമല്ല മൊത്തത്തിൽ നമ്മുടെ മനസ്സിനെ ശാന്തമാക്കാനും സന്തോഷം നിലനിർത്താനും മെഡിറ്റേഷൻ ചെയ്യുന്നത് നല്ലതാണ്.


സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ


നിങ്ങളുടെ ഉത്കണ്ഠയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ പരിശീലിക്കുക. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം, യോഗ, പുരോഗമന പേശികളുടെ വിശ്രമം എന്നിവ വിശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും. നിങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യകൾ കണ്ടെത്തി അവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഈ ദിനങ്ങളെ സു​ഗ​മമായി കൈകാര്യം ചെയ്യാൻ സഹായിക്കും.


എന്നാൽ ഇവ കൊണ്ട് ഒന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നില്ല എങ്കിൽ ഒരു വിദ​ഗ്ധ ഡോക്ടറുടെ സഹായം എത്രയും പെട്ടെന്ന് തേടേണ്ടതാണ്.