ആർത്തവ സമയത്ത് ഉപയോ​ഗിക്കുന്ന ഉത്പന്നങ്ങളിൽ മാറുന്ന കാലത്തിനനുസരിച്ച് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. രാജ്യത്ത് വലിയൊരു ശതമാനം സ്ത്രീകളും ഇപ്പോഴും വസ്ത്രങ്ങളെയും പഴയ തുണിക്കഷണങ്ങളെയുമാണ് ആർത്തവസമയത്ത് ആശ്രയിക്കുന്നത്. എന്നാൽ, ഭൂരിഭാ​ഗം പേരും സാനിറ്ററി നാപ്കിൻ ഉപയോ​ഗിക്കുന്നതിലേക്ക് മാറിയിരുന്നു. ഇപ്പോൾ, ആർത്തവസമയത്ത് ഉപയോ​ഗിക്കുന്ന മെൻസ്ട്രൽ കപ്പ്, ടാംപണുകൾ എന്നിവ പോലുള്ളവയും സ്ത്രീകൾ ഉപയോ​ഗിക്കുന്നുണ്ട്. മെൻസ്ട്രൽ കപ്പിന്റെയും ടാംപണിന്റെയും ​ഗുണങ്ങളെയും ദോഷങ്ങളെയും സംബന്ധിച്ചും നിരവധി ചർച്ചകൾ സമൂഹത്തിൽ ഉണ്ടാകാറുണ്ട്. എന്താണ് ഇവയുടെ ​ഗുണവും ദോഷവുമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മെൻസ്ട്രൽ കപ്പുകൾ കപ്പ് ആകൃതിയിലുള്ളതോ മണിയുടെ ആകൃതിയിലുള്ളതോ ആയ ആർത്തവ ഉൽപന്നങ്ങളാണ്. വീണ്ടും ഉപയോഗിക്കാവുന്നവയാണിവ. യോനിയിൽ കടത്തിവയ്ക്കുന്ന വിധത്തിലുള്ള ഈ കപ്പ് ആർത്തവരക്തത്തെ ശേഖരിക്കുന്നു. സെർവിക്സിന് നേരെ ഇരിക്കുന്ന തരത്തിലാണ് മെൻസ്ട്രൽ കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാനിറ്ററി നാപ്കിനുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇവ. ആദ്യമായി കപ്പ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക്, അൽപം ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പലർക്കും ഇതിന്റെ വലുപ്പമായിരിക്കും പ്രധാന പ്രശ്നം. അതിനാൽ മെൻസ്ട്രൽ കപ്പ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ കൃത്യമായ വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കുക. ഒഴുക്കിന്റെ തീവ്രതയെ ആശ്രയിച്ച്, നാല് മുതൽ 12 മണിക്കൂറിനുള്ളിൽ കപ്പ് മാറ്റേണ്ടതാണ്.


ALSO READ: Aspirin: എന്തുകൊണ്ടാണ് ആസ്പിരിൻ ​ഗുളികകൾ എല്ലാവർക്കും അനുയോജ്യമല്ലെന്ന് പറയുന്നത്? അപകട സാധ്യതയുള്ളത് ആർക്കൊക്കെ?


മെൻസ്ട്രൽ കപ്പുകളുടെ ​ഗുണങ്ങൾ
ആർത്തവ കപ്പുകൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ അണുബാധ നിരക്കിൽ വർധനവ് കണ്ടെത്തിയിട്ടില്ല. കൂടാതെ, അവ മൃദുവായതും അണുവിമുക്തമാക്കാൻ എളുപ്പമുള്ളതുമായ മെഡിക്കൽ ഉൽപ്പന്നങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പഠനങ്ങൾ അനുസരിച്ച്, ഈ ഉത്പന്നം യോനിയിൽ അണുബാധയ്ക്ക് കാരണമാകുന്നില്ലെന്ന് കണ്ടെത്തി. മെൻസ്ട്രൽ കപ്പ് മൂലം ടിഷ്യൂവിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും, ആദ്യമായി ഉപയോ​ഗിക്കുന്നവർക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം.


മെൻസ്ട്രൽ കപ്പുകളുടെ ദോഷങ്ങൾ
ഒരു സ്ത്രീക്ക് അവളുടെ ജനനേന്ദ്രിയ ഘടനയെക്കുറിച്ച് നന്നായി അറിയില്ലെങ്കിൽ മെൻസ്ട്രൽ കപ്പ് വയ്ക്കാൻ പ്രയാസമാണ്. കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ അണുബാധയുണ്ടാകും. അതിനാൽ ഇവ നാല് മുതൽ 12 മണിക്കൂറിനുള്ളിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ​ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകളെക്കുറിച്ച് കൂടുതൽ അവബോധം ഇല്ല.


ALSO READ: What Is Hypersomnia: എന്താണ് ഹൈപ്പർസോമ്നിയ? കാരണങ്ങളും ലക്ഷണങ്ങളും അറിയാം


ടാംപണുകൾ ​നല്ലതാണോ?
ആർത്തവ കപ്പുകളിൽ നിന്ന് വ്യത്യസ്തമായി ടാംപോണുകൾ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ ഇറക്കി വയ്ക്കുന്ന വിധത്തിലുള്ളതാണ്. ടാംപൺ മെൻസ്ട്രൽ കപ്പിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ടാംപൺ രക്തം ശേഖരിക്കുകയല്ല, മറിച്ച് ആഗിരണം ചെയ്യുകയാണ്. ജനനേന്ദ്രിയത്തിൽ കടത്തി വയ്ക്കാൻ കഴിയുന്ന വളരെ ചെറിയ കോട്ടൺ പാഡുകളാണ് ഇവ. പുറത്ത് തൂങ്ങിക്കിടക്കുന്ന ഒരു ചരടും ടാംപണിൽ കാണാം. ഇത് ടാംപൺ യോനിയിൽ നിന്ന് പുറത്തെടുക്കാൻ ഉപയോ​ഗിക്കുന്നതാണ്.


ടാംപണുകൾ നാപ്കിൻ പാഡുകൾ പോലെ ശരീരത്തിന് പുറത്ത് നിൽക്കാത്തതിനാൽ അവ സൗകര്യപ്രദമാണ്. ഇത് യോനിയിൽ സ്ഥാപിക്കുന്നതിനും അധികം ബുദ്ധിമുട്ട് ഇല്ല. എന്നാൽ, കൃത്യസമയത്ത് അവ നീക്കം ചെയ്യണം. നീക്കം ചെയ്യാൻ മറന്ന് കൂടുതൽ സമയം ഇവ ജനനേന്ദ്രിയത്തിൽ ഇരുന്നാൽ അണുബാധയ്ക്ക് കാരണമാകും. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ടാംപണുകൾ ഇടയ്ക്കിടെ മാറ്റേണ്ടതുണ്ട്. കന്യാചർമം പൊട്ടുന്നതിന് ടാംപണുകൾ കാണമാകുമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ടാംപണിൽ നിന്ന് അണുബാധയുണ്ടായാൽ ഇത് ടോക്സിക് ഷോക്ക് സിൻഡ്രോമിലേക്ക് നയിക്കും. ഇത് രക്തത്തിലെ അണുബാധയ്ക്കും മരണത്തിന് വരെ കാരണമായേക്കാവുന്ന ​ഗുരുതരമായ ആരോ​ഗ്യ അവസ്ഥകളിലേക്കും നയിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.