Aspirin: എന്തുകൊണ്ടാണ് ആസ്പിരിൻ ​ഗുളികകൾ എല്ലാവർക്കും അനുയോജ്യമല്ലെന്ന് പറയുന്നത്? അപകട സാധ്യതയുള്ളത് ആർക്കൊക്കെ?

Aspirin uses: ആസ്പിരിൻ ഡെങ്കിപ്പനി രോഗികൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ ഈ മരുന്ന് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നൽകുന്നത് നിർത്തി.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 07:44 AM IST
  • ശരീര വേദന, പനി, വീക്കം എന്നിവയ്‌ക്കെതിരെ സാധാരണയായി ഉപയോഗപ്രദമാകുന്ന നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി ഡ്രഗ് (എൻഎസ്എഐഡി) വിഭാഗത്തിൽ പെട്ടതാണ് ആസ്പിരിൻ
  • ദിവസേന കുറഞ്ഞ അളവിൽ ആസ്പിരിൻ മരുന്ന് കഴിക്കുന്നത് ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിരുന്നു
  • ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്ന് കഴിക്കാനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകുന്നത്
  • എന്നാൽ, ആളുകൾക്കിടയിൽ ഈ മരുന്നിന്റെ ഉപയോ​ഗം അശ്രദ്ധമായാണെന്ന് കണ്ടെത്തി
Aspirin: എന്തുകൊണ്ടാണ് ആസ്പിരിൻ ​ഗുളികകൾ എല്ലാവർക്കും അനുയോജ്യമല്ലെന്ന് പറയുന്നത്? അപകട സാധ്യതയുള്ളത് ആർക്കൊക്കെ?

ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആസ്പിരിൻ വളരെക്കാലമായി ഉപയോ​ഗിക്കപ്പെടുന്നുണ്ട്. ചെറിയ വേദനകൾക്കും പനികൾക്കും ഒരു കാലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു ഇത്. എന്നിരുന്നാലും, ഈ മരുന്നുമായി ബന്ധപ്പെട്ട ചില പാർശ്വഫലങ്ങളെ സംബന്ധിച്ച് പലതവണ പരിശോധനകൾ ഉണ്ടായിട്ടുണ്ട്. ആസ്പിരിൻ ഡെങ്കിപ്പനി രോഗികൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ ഈ മരുന്ന് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നൽകുന്നത് നിർത്തി.

ശരീര വേദന, പനി, വീക്കം എന്നിവയ്‌ക്കെതിരെ സാധാരണയായി ഉപയോഗപ്രദമാകുന്ന നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി ഡ്രഗ് (എൻഎസ്എഐഡി) വിഭാഗത്തിൽ പെട്ടതാണ് ആസ്പിരിൻ. ദിവസേന കുറഞ്ഞ അളവിൽ ആസ്പിരിൻ മരുന്ന് കഴിക്കുന്നത് ആളുകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിരുന്നു. ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്ന് കഴിക്കാനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, ആളുകൾക്കിടയിൽ ഈ മരുന്നിന്റെ ഉപയോ​ഗം അശ്രദ്ധമായാണെന്ന് കണ്ടെത്തി. ആസ്പിരിൻ ഒരിക്കലും എല്ലാവർക്കും കഴിക്കാവുന്ന മരുന്നല്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

ALSO READ: What Is Hypersomnia: എന്താണ് ഹൈപ്പർസോമ്നിയ? കാരണങ്ങളും ലക്ഷണങ്ങളും അറിയാം

ഡെങ്കിപ്പനി കേസുകളിൽ തിരിച്ചടി
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആസ്പിരിൻ നൽകുന്നത് ഡൽഹി സർക്കാർ നിരോധിച്ചിരുന്നു. ഡെങ്കിപ്പനി കേസുകൾ വർധിച്ചപ്പോൾ ആസ്പിരിൻ മരുന്ന് രോഗിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ നാശത്തിന് കാരണമായതായി റിപ്പോർട്ടുണ്ട്. കുറിപ്പടി ഇല്ലാതെ മരുന്ന് കഴിക്കുന്ന ആളുകൾക്ക് രക്തസ്രാവ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി. യോഗ്യതയുള്ള ഡോക്ടർ എഴുതിയ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ മരുന്ന് വിൽക്കാവൂവെന്നാണ് പുതിയ തീരുമാനം.

ആരോഗ്യമുള്ള പ്രായമായ ആളുകൾക്ക് സുരക്ഷിതമല്ലെന്ന് കണ്ടെത്തി
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയും അമേരിക്കൻ ഹാർട്ട് അസോസിയേഷനും ആസ്പിരിൻ ഉപഭോഗത്തെക്കുറിച്ചുള്ള അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചിരുന്നു, ഇത് പ്രായമായവരിൽ രക്തസ്രാവത്തിനുള്ള ഉയർന്ന സാധ്യത ഉണ്ടാക്കുമെന്ന് കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ആരോഗ്യമുള്ള മുതിർന്നവരിൽ ഹൃദയസംബന്ധമായ സംഭവങ്ങളിലും രക്തസ്രാവത്തിലും ആസ്പിരിൻ സ്വാധീനം ചെലുത്തിയതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

ALSO READ: Measles outbreak in Mumbai: അഞ്ചാം പനി പടരുന്നു; സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

രക്തസ്രാവം ഉണ്ടാക്കാം
ആസ്പിരിന്റെ ദീർഘകാല ഉപയോഗം രക്തസ്രാവത്തിനുള്ള സാധ്യതയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മരുന്ന് കുറഞ്ഞ അളവിൽ ഉപയോ​ഗിക്കുന്നത് പോലും ഗ്യാസ്ട്രോഇന്റസ്റ്റൈനൽ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തി. ചില പഠനങ്ങളിൽ ആസ്പിരിൻ ഉപയോഗവും പെപ്റ്റിക് അൾസർ ഉണ്ടാകുന്നതും തമ്മിൽ അടുത്ത ബന്ധം കണ്ടെത്തി.

എല്ലാ സ്ട്രോക്കുകളിലും ആസ്പിരിൻ ഉപയോഗപ്രദമല്ല
രക്തം നേർത്തതാക്കുന്നതിലൂടെ രക്തയോട്ടം സുഗമമാക്കുന്നതിനാൽ സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിൽ ആസ്പിരിൻ നന്നായി പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും, എല്ലാ സ്ട്രോക്കുകളും രക്തം കട്ടപിടിക്കുന്നത് മൂലമല്ല. ചില സ്ട്രോക്കുകൾ തലച്ചോറിലെ രക്തക്കുഴലുകളുടെ വിള്ളൽ മൂലമാണ് ഉണ്ടാകുന്നത്, ആസ്പിരിൻ ഈ രക്തസ്രാവത്തെ കൂടുതൽ കഠിനമാക്കും. അതിനാൽ ഡോക്ടറുടെ നിർദേശത്തിലും മേൽനോട്ടത്തിലും അല്ലാതെ ആസ്പിരിൻ മരുന്നുകൾ കഴിക്കരുത്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News