Menstrual Cups: ശുചിത്വവും പ്രകൃതിസൗഹൃദവുമായ ആർത്തവ കപ്പുകളിലേക്ക്; സാനിറ്ററി പാഡ് രഹിത പഞ്ചായത്തായി കള്ളിക്കാട്
Menstrual hygiene: ആർത്തവ കപ്പ് ഉപയോഗിക്കുന്നതിലേക്ക് കൂടുതൽ ആളുകൾ മാറുന്നത് ആർത്തവ ആരോഗ്യം മികച്ചതാക്കാനും ശുചിത്വം വർധിപ്പിക്കാനും പ്രകൃതി സൗഹൃദമല്ലാത്ത സാനിറ്ററി പാഡ് ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.
ആർത്തവ ആരോഗ്യത്തിലും ശുചിത്വത്തിലും ആർത്തവ കപ്പുകൾ മികച്ചതായി മാറിയിരിക്കുകയാണ്. പ്രകൃതിസൗഹൃദമല്ലാത്ത സാനിറ്ററി പാഡുകളിൽ നിന്ന് ആർത്തവ കപ്പ് ഉപയോഗിക്കുന്നതിലേക്ക് കൂടുതൽ ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സൗത്ത് റോട്ടറി ക്ലബ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കള്ളിക്കാട് പഞ്ചായത്തിലെ മുഴുവൻ സ്ത്രീകളെയും പ്രകൃതി സൗഹൃദമല്ലാത്ത സാനിറ്ററി പാഡിൽ നിന്നും ആർത്തവ കപ്പ് ഉപയോഗത്തിലേക്ക് മാറ്റുന്നതിന് പുതിയ പദ്ധതി നടപ്പാക്കുകയാണ്.
എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി ചേർന്ന് നടത്തുന്ന പദ്ധതിയാണ് 'ഫ്രീഡം'. ഇതിൻ്റെ ഭാഗമായി 1520 ആർത്തവ കപ്പുകൾ വിതരണം ചെയ്യുന്നതിനോടൊപ്പം, സാനിറ്ററി പാഡ് രഹിത പഞ്ചായത്തായി കള്ളിക്കാടിനെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ജൂലൈ 21ന് രാവിലെ 11 മണിക്ക് കള്ളിക്കാട് ദീപ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഡോ.ശശി തരൂർ എംപിയാണ് ഇത് നിർവഹിക്കുന്നത്. മൂന്ന് മാസത്തെ ബൃഹത്തായ പ്രയത്നത്തിലൂടെയാണ് ഫ്രീഡം പ്രോജക്ട് ലക്ഷ്യം കാണുന്നതെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
ഇതിനായി എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രസിഡന്റ്, മെമ്പർമാർ എന്നിവർ ഉൾപ്പെടെ പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും, ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, ഐസിഡിഎസ് പ്രതിനിധികൾ, സിഡിപിഒ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്ക് ബോധവത്കരണ / സെൻസിറ്റൈസേഷൻ ക്ലാസുകൾ എടുത്തിരുന്നു.
ALSO READ: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തുടർന്ന്, ആശ വർക്കർമാർ വീടുവീടാന്തരം സർവേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി. ആർത്തവ കപ്പ് ഉപയോഗിക്കുന്നതിലെ നേട്ടങ്ങൾ, ഉപയോഗിക്കേണ്ട രീതി, സംശയദൂരീകരണം എന്നിവയെ സംബന്ധിച്ച് എല്ലാ വാർഡിലെയും ഗുണഭോക്താക്കൾക്കായി മെഡിക്കൽ പ്രൊഫഷനുകൾ ബോധവൽക്കരണ ക്ലാസുകൾ നൽകി. ഇതിനുശേഷമാണ് ആർത്തവ കപ്പുകൾ വിതരണം ചെയ്യുന്നത്.
മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ച് നിർമിച്ച ആർത്തവ കപ്പുകൾ സാനിറ്ററി പാഡിനേക്കാൾ മികച്ചതാണ്. ഇവ 5 - 10 വർഷം വരെ ഉപയോഗിക്കാം. മൂന്ന് വനിതകൾ ഉള്ള ഒരു വീട്ടിൽ പാഡിനായി പ്രതിവർഷം ശരാശരി ചെലവാക്കുന്ന 7000 രൂപ, കപ്പ് ഉപയോഗത്തിലൂടെ ലാഭിക്കാൻ സാധിക്കും. പുനരുപയോഗം നടത്താമെന്നതിനാൽ പരിസ്ഥിതി മലിനീകരണം ഒഴിവാക്കാം. 12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന ആർത്തവ കപ്പുകൾ മൂലം ഇൻഫെക്ഷൻ വരാനുള്ള സാധ്യതയും വളരെ കുറവാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.