Metabolism Boost At 40: നാല്പത് വയസ് എന്നത് ആളുകള്‍ ധാരാളം അറിവും അനുഭവ സമ്പത്തും നേടുന്ന ഒരു പ്രായമാണ്. ആരോഗ്യകരമായി ഒരു മികച്ച സമയം എന്ന് തന്നെ പറയാം. എന്നാല്‍, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 വയസ് കഴിയുമ്പോള്‍ നമ്മുടെ മെറ്റബോളിസം ദുര്‍ബലമാകുന്ന ഒരു സാഹചര്യം ഉണ്ടാകാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Warm Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഈ രോഗങ്ങള്‍ തിരിഞ്ഞുപോലും നോക്കില്ല 
 
മെറ്റബോളിസം ദുര്‍ബലമാകുന്ന അവസ്ഥ ശരീരത്തിന് പല പാര്‍ശ്വഫലങ്ങളും നല്‍കും. ശരീരം ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്ന പ്രക്രിയയാണ് മെറ്റബോളിസം. മെറ്റബോളിസം മന്ദഗതിയിലാകുമ്പോൾ, കലോറി എരിയിക്കാന്‍ ശരീരത്തിന് കൂടുതൽ സമയം വേണ്ടി വരും. ഇത് ക്രമേണ ശരീരഭാരം വർദ്ധിപ്പിക്കാനും ഉപാപചയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും.


Also Read:   Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!! 


എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങൾക്ക് മെറ്റബോളിസം ശക്തിപ്പെടുത്താനും എന്നത്തേയും പോലെ സജീവമായി തുടരാനും കഴിയും എന്നതാണ്  വസ്തുത. 40 വയസിന് ശേഷവും നിങ്ങളുടെ മെറ്റബോളിക് നിരക്ക് ശക്തമായി നിലനിര്‍ത്തുന്നതിന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.... 


Also Read: Chaturgrahi Yog 2023: 100 വർഷത്തിന് ശേഷം അത്ഭുതകരമായ ചതുർഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് അതുല്യ ഭാഗ്യം


40 ന് ശേഷം മെറ്റബോളിസം ശക്തിപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ


1. പതിവായി വ്യായാമം ചെയ്യുക


മെറ്റബോളിസം ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമം. കുറഞ്ഞത് 30 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമം അല്ലെങ്കിൽ 15 മിനിറ്റ് ഉയർന്ന തീവ്രതയിലുള്ള വ്യായാമം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 
 
2. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക


ആരോഗ്യകരമായ ഭക്ഷണക്രമം മെറ്റബോളിസം വർദ്ധിപ്പിക്കാന്‍ സഹായിക്കും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാന്‍ ശ്രദ്ധിക്കുക.


3. ആവശ്യത്തിന് ഉറങ്ങുക


ഉറക്കക്കുറവ് മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കും. എല്ലാ ദിവസവും 7-8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. 


4. സമ്മർദ്ദം കുറയ്ക്കുക


സമ്മർദ്ദം മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. സമ്മർദ്ദം കുറയ്ക്കുന്നതിന് യോഗ, ധ്യാനം, ഹോബികള്‍  അല്ലെങ്കിൽ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കുക.


5. ആവശ്യത്തിന് വെള്ളം കുടിക്കുക


മെറ്റബോളിസം ഉൾപ്പെടെ ശരീരത്തിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും വെള്ളം പ്രധാനമാണ്. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിയ്ക്കുക എന്നത് പ്രധാനമാണ്. 


6. പുകവലിയും മദ്യപാനവും ഒഴിവാക്കുക


പുകവലിയും മദ്യപാനവും മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കും. അതിനാല്‍ ഈ രണ്ട് കാര്യങ്ങളും ഒഴിവാക്കുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.