Warm Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഈ രോഗങ്ങള്‍ തിരിഞ്ഞുപോലും നോക്കില്ല

Warm Water Benefits:  രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് എന്നാണ് പറയപ്പെടുന്നത്‌.

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 07:05 PM IST
  • രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് എന്നാണ് പറയപ്പെടുന്നത്‌. ഇത് ദിവസം മുഴുവൻ ശരീരത്തെ ഫ്രഷ് ആയി നിലനിർത്താന്‍ സഹായിയ്ക്കുന്നു ഒപ്പം പല രോഗങ്ങളെയും തടയുന്നു
Warm Water Benefits: രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കാം, ഈ രോഗങ്ങള്‍ തിരിഞ്ഞുപോലും നോക്കില്ല

Benefits of Warm Water: രാവിലെ എഴുന്നേറ്റയുടന്‍ 1-2 ഗ്ലാസ്  ചെറു ചൂടു വെള്ളം കുടിയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങളും തീര്‍ച്ചയായും ഇത് പതിവാക്കും. 

Also Read:  Gaganyaan Mission: 2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ല്‍ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരൻ!! ബഹിരാകാശ ലക്ഷ്യം സെറ്റ് ചെയ്ത് പ്രധാനമന്ത്രി മോദി 
 
രാവിലെ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് എന്നാണ് പറയപ്പെടുന്നത്‌. അതായത്, ഇളം ചൂടുവെള്ളം കുടിക്കുന്നത് ദിവസം മുഴുവൻ ശരീരത്തെ ഫ്രഷ് ആയി നിലനിർത്താന്‍ സഹായിയ്ക്കുന്നു ഒപ്പം പല രോഗങ്ങളെയും തടയുന്നു.

Also Read:  Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!! 
 
രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാം 

1. ദഹനവ്യവസ്ഥ ശക്തമാക്കുന്നു 

രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ദഹനവ്യവസ്ഥയെ ശക്തമാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾ മാറാനും സഹായിയ്ക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിച്ചാൽ ദഹനവ്യവസ്ഥ കൂടുതല്‍ ശക്തമാവുകയും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുകയും ചെയ്യാം.  

2. ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് മോചനം 

രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധത്തിന് പരിഹാരമാണ്. കൂടാതെ, ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, രാത്രി ഉറങ്ങുമ്പോൾ നമ്മുടെ വായിൽ ഉത്പാദിപ്പിക്കുന്ന ഉമിനീർ പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു, കാരണം അതിൽ ഓക്സലൈഡ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനാലാണ് രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയുന്നത്. 

3. പൊണ്ണത്തടിയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം

പൊണ്ണത്തടി നിങ്ങളെ അലട്ടുന്ന പ്രശ്നമാണ് എങ്കില്‍  ആ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം കുടിയ്ക്കുക എന്നത്. അമിതവണ്ണം നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് എങ്കില്‍ 
രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുക. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടൻ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കും. ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ കലർത്തി ദിവസവും രാവിലെ കുടിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. അതായത്, ഇത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്.  

4. രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കും 

എന്നും രാവിലെ വെറുംവയറ്റിൽ ഇളംചൂടുവെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രി യ്ക്കാനും സഹായകമാണ്. 

5. ഇളം ചൂടുവെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

രാവിലെ ഇളം ചൂടുവെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം കുടിച്ചാൽ വിഷാദരോഗം ഉണ്ടാകില്ല. നിങ്ങളുടെ സ്ട്രെസ് ലെവൽ കുറയുകായും ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

6. ജലദോഷം, ചുമയും ഉള്ള സമയത്ത് അല്പം ചൂടുവെള്ളം ഇടയ്ക്കിടെ കുടിയ്ക്കുക

ജലദോഷവും ചുമയും ഉള്ള സമയത്ത് ഇടയ്ക്കിടെ ചെറുചൂടുള്ള വെള്ളം കുടിക്കുക. ഏറെ ആശ്വാസം ലഭിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News