Methi Seeds For Cholesterol: ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അത്യാവശ്യമാണ്. ഇത് രക്തത്തിലൂടെയാണ് കോശങ്ങളിലെത്തുന്നത്. എന്നാൽ, കൊളസ്ട്രോളിന്റെ അളവ് കൂടുന്നതും ദോഷം ചെയ്യും.  കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സമ്മർദ്ദത്തെ എങ്ങനെ മറികടക്കാം? ഈ ടിപ്സ് ഉറപ്പായും ​ഗുണം ചെയ്യും!


കൊളസ്ട്രോൾ വർധനവിനുള്ള കാരണം ഭക്ഷണമാണെങ്കിൽ അതിനുള്ള പരിഹാരവും ഭക്ഷണത്തിലൂടെ തന്നെ കണ്ടെത്തണം. ഉയർന്ന കൊളസ്ട്രോൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധി നാരുകളാണ്. അടുക്കളയിലുള്ള ഈ വസ്തു ഉപയോഗിച്ച് എങ്ങനെ കൊളസ്‌ട്രോൾ നിയന്ത്രിക്കാമെന്ന് നമുക്ക് നോക്കാം.  അടുക്കളയിൽ കാണപ്പെടുന്ന ഉലുവ (Fenugreek Seed) പലതരം വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. അച്ചാറുണ്ടാക്കുന്നതിനും ഉലുവയുടെ ഉപയോഗമുണ്ട്. എന്നാൽ നിങ്ങൾക്കറിയാമോ ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നൽകുമെന്നത്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ശരീരത്തെ പല പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും ഉലുവ (Methi Seed) സൂപ്പറാണ്. നമ്മുടെ ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോലും. ശരീരത്തിലെ കൊളസ്ട്രോൾ കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഉലുവ കൊണ്ട് കൊളസ്‌ട്രോൾ എങ്ങനെ നിയന്ത്രിക്കാമെന്ന് നമുക്ക് നോക്കാം...


Also Read: മണിക്കൂറുകൾ മാത്രം... ശനി-ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും നേട്ടങ്ങൾ!


 


നാരുകൾ, കാൽസ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, കോപ്പർ തുടങ്ങിയ ധാതുക്കളുടെയും എ, ബി, സി, കെ തുടങ്ങിയ അവശ്യ വിറ്റാമിനുകളുടെയും കലവറയാണ് ഉലുവ.  അതുകൊണ്ടുതന്നെ  ഉലുവയുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നതിന് ഇത് സഹായിക്കും.


Also Read: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA 4 % വർധിക്കും!


 


കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവ ഇപ്രകാരം കഴിക്കൂ... (How To Use Fenugreek Seeds For Cholesterol)


ഉലുവ നിങ്ങൾക്ക് പല വിധത്തിൽ കഴിക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉലുവ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി രാവിലെ ഉലുവ വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ഉലുവയുടെ വെള്ളം കുടിക്കുന്നത് മാത്രമല്ല ആ ഉലുവ നിങ്ങൾക്ക് ചവച്ച് കഴിക്കാം. ഇനി അങ്ങനെ കഴിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതിനെ നിങ്ങൾക്ക് പരിപ്പു കറികളിലോ അല്ലെങ്കിൽ പച്ചക്കറിയിലോ ഒക്കെ കടുവറുക്കുമ്പോഴും ഉപയോഗിക്കാം.  


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.