ഇപ്പോൾ ആളുകൾക്കിടയിൽ വളരെ സാധാരണയായി തന്നെ കണ്ട് വരുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് തലവേദന. മൈഗ്രൈൻ, സൈനസൈറ്റിസ് എന്നിവയാണ് തലവേദനയ്ക്ക് സാധാരണയായി കാരണമാകാറുള്ളത്. എന്നാൽ  പലപ്പോഴും പല രോഗങ്ങളുടെ ലക്ഷണമായും തലവേദന ഉണ്ടാകാറുണ്ട്.  പിരിമുറുക്കം, ടെൻഷൻ, ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം ആളുകളിൽ തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൈഗ്രൈൻ ഒരു ജീവിതശൈലി രോഗമാണ്. സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്.  മൈഗ്രേന് തലവേദനയോടൊപ്പം ഛർദ്ദിലും തലചുറ്റലും ഒക്കെ ഉണ്ടാകാറുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

മൈഗ്രേൻ കുറയ്ക്കാൻ ചില എളുപ്പ  വഴികൾ 


1) ലാവണ്ടർ ഓയിൽ 


ലാവണ്ടർ ഓയിൽ മണപ്പിക്കുന്നതും പുരട്ടുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. 2012ൽ നടത്തിയ ഒരു റിസർച് പ്രകാരം ലാവണ്ടർ ഓയിൽ 15 മിനിറ്റ് കൊണ്ട് മൈഗ്രേൻ തലവേദന ശമിപ്പിക്കും. 


2) അക്യൂപ്രഷർ


വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷർ കൊടുത്ത് കൊണ്ട് ദേഹത്തെ വേദന കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷർ എന്ന് പറയുന്നത്. അക്യൂപ്രഷർ ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൈഗ്രേൻ മൂലം ഉണ്ടാകുന്ന ശർദിക്കും അക്യൂപ്രഷർ പരിഹാരമാകാറുണ്ട്.


3) പെപ്പർമിന്റ് ഓയിൽ


2010 ൽ നടത്തിയ ഒരു പഠനം പ്രകാരം പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രേൻ മൂലം ഉണ്ടാകുന്ന വേദന, ശർദി, വെളിച്ചം കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ കുറയ്ക്കാൻ സഹായിക്കും.


4) ഇഞ്ചി


ഇഞ്ചി  മണപ്പിക്കുന്നത് ശർദി മാറാൻ സഹായിക്കുമെന്ന് അറിയാല്ലോ എന്നാൽ പഠനങ്ങൾ അനുസരിച്ച് ഇഞ്ചി ശർദി മാറാൻ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും. 


5) യോഗ


യോഗ ചെയ്യുന്നത് ശരീരത്തിൽ എല്ലാ വിധത്തിലും ആരോഗ്യപരമാണ്. യോഗ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്‌സ് ചെയ്യിക്കാനും ഒക്കെ സഹായിക്കാറുണ്ട്. അതുപോലെ തന്നെ മൈഗ്രേൻ വരുന്ന ഇടവേളകൾ കൂട്ടാനും വേദനയുടെ തീവ്രത കുറയ്ക്കാനും യോഗ സഹായിക്കും.


സാധാരണയായി മൈഗ്രൈൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങൾ  


1)  വിശപ്പ് 
2) ശാരീരികവും മാനസികമായ സമ്മർദ്ദങ്ങൾ 
3) ആർത്തവം 
4) ആർത്തവവിരാമത്തിനോട് അടുപ്പിച്ചു വരുന്ന സമയം
5) ആദ്യത്തെ ആർത്തവം
6) ആർത്തവവിരാമം  
7) ഗർഭവസ്ഥ  
8) ജീവിതശൈലി 
9) വെയിൽ
10) ചില രൂക്ഷഗന്ധങ്ങള്‍  , ചില ശബ്ദങ്ങൾ 


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?


1) തലവേദന ഉണ്ടാക്കുന്ന ഭക്ഷണം ഒഴിവാക്കണം 


ചില ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇതിൽ ചോക്ലേറ്റ്, റെഡ് വൈൻ, സംസ്കരിച്ച മാംസങ്ങൾ, മധുരപലഹാരങ്ങൾ, ചീസ് എന്നിവയൊക്കെ ഉൾപ്പെടും.  കഫീനും, മദ്യവും പൂർണമായും ഒഴിവാക്കുന്നത് മൈഗ്രേയ്ൻ ഒഴിവാക്കാൻ സഹായിക്കും.


2) മൈഗ്രേയ്ൻ ഡയറി സൂക്ഷിക്കുക 


നിങ്ങൾക്ക് മൈഗ്രൈൻ ഉണ്ടാകുന്ന സമയവും, അതിന് മുമ്പ് ചെയ്‌ത കാര്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നത് മൈഗ്രേയ്‌നിന്റെ കാരണം അറിയാൻ സഹായിക്കും. ആ കാരണങ്ങൾ ഒഴിവാക്കിയാണ് നിങ്ങൾക്ക് മൈഗ്രേയ്‌നും ഒഴിവാക്കാം. നിങ്ങളുടെ വ്യായാമ മുറകളും രേഖപ്പെടുത്തി വെക്കുന്നത് സ്ഥിരമായ വ്യായാമ മുറ സ്വീകരിക്കാൻ സഹായിക്കും.


3) ഉച്ചത്തിലുള്ള ശബ്ദങ്ങളും തെളിച്ചമുള്ള ലൈറ്റുകളും ഒഴിവാക്കുക


ഉച്ചത്തിലുള്ള ശബ്ദങ്ങളും തെളിച്ചമുള്ള ലൈറ്റുകളും മൈഗ്രേയ്ൻ മൂലമുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള അവസരങ്ങൾ ഒഴിവാക്കണം. രാത്രിയുള്ള ഡ്രൈവിംഗ്,  ക്ലബ്ബുകളിലോ തിരക്കേറിയ വേദികളിലോ പങ്കെടുക്കുന്നത്, വെയിൽ കൊള്ളുന്നത്  എന്നിവയൊക്കെ മൈഗ്രേയ്ൻ മൂലമുള്ള തലവേദനയ്ക്ക് കാരണമാകും


4) മാനസിക സമ്മർദ്ദം ഒഴിവാക്കണം 


മാനസിക സമ്മർദ്ദം പലപ്പോഴും മൈഗ്രേയ്‌നിന് കാരണമാകാറുണ്ട്. അതിനാൽ തന്നെ മാനസിക സമ്മർദ്ദം കുറിക്കുന്നത് മൈഗ്രേയ്ൻ ഒഴിവാക്കാനും സഹായിക്കും. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ മെഡിറ്റേഷൻ, യോഗ  എന്നിവ ചെയ്യുന്നത് ഗുണകരമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.