ഇന്ന് ഭൂരിഭാ​ഗം ആളുകളും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് മൈ​ഗ്രേൻ / തലവേദന. ജോലി സമ്മർദ്ദവും അമിതമായി ലാപ്ടോപ്, മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതുമെല്ലാം ഇന്ന് സാധാരണയായി കണ്ടുവരുന്ന കാരണങ്ങളാണ്. പല ആളുകൾക്കും ദിവസം തുടങ്ങുമ്പോൾ തന്നെ തലവേദന അനുഭവപ്പെടുന്നതായി കാണാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് പലപ്പോഴും കടുത്ത തലവേദന ഉണ്ടാകാറുണ്ട്. മൈഗ്രേൻ ഉണ്ടാകാൻ വ്യത്യസ്തമായ കാരണങ്ങളുണ്ട്. എന്നാൽ, കാരണം എന്തുതന്നെയായാലും മൈഗ്രേൻ വേദന അസഹനീയമാണ്. മൈഗ്രേൻ ഉള്ളവർ വേദന വരുമ്പോൾ വേദനസംഹാരികളിൽ അഭയം പ്രാപിക്കാറുണ്ട്. എന്നാൽ ചില വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മൈഗ്രേനിൽ നിന്ന് ആശ്വാസം നേടാമെന്ന കാര്യം പലർക്കും അറിയില്ല. ‌


ALSO READ: ചെയ്യരുത്..! ഈ ശീലങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ ശക്തി നശിപ്പിക്കും


- ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരാൾക്ക് പതിവായി തലവേദനയുണ്ടെങ്കിൽ, അവർ അവരുടെ ഉറക്കത്തിൽ ശ്രദ്ധിക്കണം. നിങ്ങൾ കുറച്ച് സമയം മാത്രമാണ് ഉറങ്ങുന്നതെങ്കിൽ, ആദ്യം വേണ്ടത്ര സമയം ഉറങ്ങാൻ ശ്രമിക്കുക. മൈ​ഗ്രേനിൽ നിന്ന് മോചനം നേടണമെങ്കിൽ ആദ്യം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.


- ശരീരത്തിൽ ജലത്തിന്റെ അഭാവം ഉണ്ടാകുമ്പോൾ, അത് ആമാശയത്തെയും ചർമ്മത്തെയും തലച്ചോറിനെയും ബാധിക്കുന്നു. വെള്ളത്തിന്റെ അപര്യാപ്തതയും മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുമെന്ന് പല റിപ്പോർട്ടുകളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ദിവസവും 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചാൽ തന്നെ തലവേദന എന്ന പ്രശ്‌നം ക്രമേണ ഭേദമാകും.


- മാനസികാരോഗ്യവും മെഡിറ്റേഷൻ / ധ്യാനം എന്നിവ തമ്മിൽ അടുത്ത ബന്ധമുണ്ട്. നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയുണ്ടെങ്കിൽ 30 മിനിറ്റ് പതിവായി മെഡിറ്റേഷൻ ചെയ്യുക. ഇത് ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും തലവേദനയൽ നിന്ന് മോചനം നൽകുകയും ചെയ്യും.


- മരുന്നില്ലാതെ തലവേദനയിൽ നിന്ന് മോചനം നേടാനുള്ള ഏറ്റവും എളുപ്പ മാർഗം എന്തിനെക്കുറിച്ചുമുള്ള സമ്മർദ്ദവും ഒഴിവാക്കുക എന്നതാണ്. മാനസിക പിരിമുറുക്കം മൂലം വിഷാദം, മൈഗ്രേൻ തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കുന്നു. അതിനാൽ ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ഉണ്ടെങ്കിൽ അവയെ കുറിച്ച് ചിന്തിക്കുന്നത് പരമാവധി ഒഴിവാക്കുക.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.