മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മൈ​ഗ്രേൻ. വേദനസംഹാരികൾ ഉപയോ​​ഗിച്ചാണ് പലരും മൈ​ഗ്രേനെ പ്രതിരോധിക്കുന്നത്. ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും മൈ​ഗ്രേനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അവക്കാഡോ: അവക്കാഡോ കഴിക്കുന്നത് മൈ​ഗ്രേനെ ചെറുക്കാൻ നല്ലതാണ്. അവക്കാഡോയിൽ ലൂടെയ്‌നും സിസാന്തിനും അടങ്ങിയിട്ടുണ്ട്. ഇത് തലവേദന കുറയ്ക്കാൻ സഹായിക്കും.


അത്തി പഴം: അത്തിപ്പഴം ശരീരത്തിന് ‌വളരെ നല്ലതാണ്. പൊട്ടാസ്യം കൂടിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ അത്തിപ്പഴം കഴിക്കുന്നത് വീക്കം കുറക്കും. മൈ​ഗ്രേൻ തടയുന്നതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.


സാൽമൺ: ഒമേഗ 3 ഫാറ്റി അസിഡുകളും വിറ്റമിൻ ബി-2 വും നിറഞ്ഞ സാൽമൺ മത്സ്യം  രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കട്ടപിടിക്കൽ കുറക്കുന്നു. സാൽമൺ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലവേദനയ്ക്ക് ഉത്തമമാണ്.


മധുരക്കിഴങ്ങ്: വിറ്റാമിൻ സി, വിറ്റാമിൻ ബി12, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് മധുരക്കിഴങ്ങ്. ഇത് തലവേദന കുറക്കാനും സഹായിക്കുന്നു.


ALSO READ: Anemia: വിളർച്ച തടയാം, ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ...


തണ്ണീർ മത്തനും കാരറ്റും: നിർജലീകരണമാണ് മൈഗ്രേന്റെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, കാരറ്റ് തുടങ്ങിയവ മൈ​ഗ്രേൻ കുറയ്ക്കുന്നതിന് സഹായിക്കും.


യോഗർട്ടും തൈരും: യോഗർട്ടും തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൈഗ്രേൻ വരാൻ ഉള്ള സാധ്യത കുറക്കും. തലവേദനയെ ഫലപ്രദമായി പ്രതിരോധിക്കുന്ന റൈബോഫ്‌ളാവിൻ/വിറ്റാമിൻ ബി2 തൈരിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയെ പ്രതിരോധിക്കാൻ സഹായിക്കും.


നാരങ്ങ നീര്: വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാ നീരിന് നിരവധി ആരോ​ഗ്യ ഗുണങ്ങൾ ഉണ്ട്. തലവേദന വരുമ്പോൾ ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.


ക്വിനോവ, കേൽ: ക്വിനോവ വിറ്റാമിൻ് ബി2, മ​ഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് തലവേദനയെ പ്രതിരോധിക്കും. കേലിലെ ഒമേഗ 3യും നാരുകളും തലവേദനക്ക് മികച്ച പരിഹാരമാണ്.


കറുവപട്ട: കറുവപട്ട പൊടിച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. അരമണിക്കൂറെങ്കിലും ഇത്തരത്തിൽ കറുവപട്ട പേസ്റ്റ് നെറ്റിയിൽ പുരട്ടുന്നത് തലവേദനയിൽ നിന്ന് ആശ്വാസം നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.