Milk Bath Benefits: ശരീരം വൃത്തിയാക്കുന്നതിനും ഉന്മേഷം ലഭിക്കുന്നതിനും കുളിക്കുന്നത് വളരെ പ്രയോജനകരമാണ്. നിങ്ങൾ കെട്ടിട്ടുണ്ടായിരിക്കാം രാജാക്കന്മാരും രാജ്ഞികളും പാലിലാണ് കുളിക്കുന്നതെന്ന്.   ശരിക്കും പറഞ്ഞാൽ നിങ്ങൾക്കും രാജാവിനെയും രാജ്ഞിയെയും പോലെ പാലിൽ കുളിക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

പാലിൽ കുളിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.  അത്രയ്ക്കും ഗുണങ്ങളാണ് പാലിൽ കുളിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നത്.  ഈ ഗുണങ്ങൾ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കുളിക്കുന്ന വെള്ളത്തിൽ ഒരു പാത്രം പാൽ ചേർത്താൽ മതി.


Also Read: Digestion Tips: ദഹനം ശരിയായി നിലനിർത്താൻ ചെയ്യേണ്ടതും, അരുതാത്തതും?


 


പാലിൽ കുളിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം (milk bath benefits)


>> ഹെൽത്ത് ലൈൻ അനുസരിച്ച് നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ ഒരു പാത്രം പാൽ അല്ലെങ്കിൽ പാൽപ്പൊടി കലർത്തുക. ഇതിനായി നിങ്ങൾ സാധാരണ പാൽ, തേങ്ങാപ്പാൽ, ആട്ടിൻ പാൽ, സോയ പാൽ മുതലായവ ഉപയോഗിക്കാം.


>> പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ലാക്റ്റിക് ആസിഡ് എന്നിവ വരണ്ട ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മൃതകോശങ്ങൾ വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.


>> ഒരു പഠനമനുസരിച്ച് പാലിൽ കുളിക്കുന്നത് എക്സിമ പോലുള്ള ചർമ്മ അണുബാധകളിൽ നിന്ന് മോചനം ലഭിക്കും.


Also Read: Immunity Booster: വേപ്പും കൽക്കണ്ടും ഒരുമിച്ച് കഴിക്കുന്നത് ധാരാളം ഗുണങ്ങൾ ലഭിക്കും 


>> ഹെൽത്ത് ലൈൻ അനുസരിച്ച്, കുളിക്കുന്ന വെള്ളത്തിൽ പാൽ ചേർക്കുന്നത് സോറിയാസിസിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. ഈ ലക്ഷണങ്ങളിൽ ചൊറിച്ചിൽ, ചർമ്മ തടിപ്പ് തുടങ്ങിയവ ഉൾപ്പെടുന്നു.


>> ഇനി നിങ്ങൾ poison ivy ചെടിയുമായി സമ്പർക്കത്തിൽ  വരുകയും അതിലൂടെ ചൊറിച്ചിൽ, ചുവപ്പ് അല്ലെങ്കിൽ വീക്കം എന്നിവ ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ പാലിൽ കുളിക്കുന്നത് ആശ്വാസം നൽകും.


>> പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഡി, പ്രോട്ടീൻ, കൊഴുപ്പ്, അമിനോ ആസിഡുകൾ എന്നിവ സൂര്യതാപം ബാധിച്ച ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കും.


Also Read: Double Chin Removal: നിമിഷം കൊണ്ട് ഇരട്ട താടി അപ്രത്യക്ഷമാക്കാം, കാണുന്നവർക്ക് മനസിലാകില്ല! 


ശ്രദ്ധിക്കുക സെൻസിറ്റീവ് ത്വക്ക്, പനി, ഗർഭിണികൾ എന്നിവർ പാലിൽ കുളിക്കുന്നത് ഒഴിവാക്കണം അല്ലെങ്കിൽ ആദ്യം ഡോക്ടറോട് ചോദിക്കണം.  ഇനി നിങ്ങൾക്ക് കുളിക്കുമ്പോൾ തലകറക്കം തോന്നുകയാണെങ്കിൽ കുളിക്കുന്നത് നിർത്തുക ഈ വെള്ളം ഒരിക്കലും കുടിക്കരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.