Immunity Booster: സാധാരണയായി ആളുകൾ ഭക്ഷണത്തിന് ശേഷം പെരുംജീരകത്തിനൊപ്പം ചേർത്ത് കൽക്കണ്ടം (Mishri) കഴിക്കാറുണ്ട്. ഇതിനുപുറമെ കൽക്കണ്ടത്തെ പ്രസാദത്തിന്റെ രൂപത്തിലും വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ ബാക്റ്റീരിയ വിരുദ്ധ ഗുണങ്ങളും സുഗന്ധവും കാരണം വേപ്പില മരുന്നുകൾ, ഭക്ഷണം, ചർമ്മസംരക്ഷണം എന്നിവയിലും ഉപയോഗിക്കുന്നു.
എന്നാൽ കൽക്കണ്ടുവും വേപ്പും ഒരുമിച്ച് ഉപയോഗിച്ചാൽ അത് വളരെ മികച്ച ഫലങ്ങൾ നൽകുന്നുവെന്ന് വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. രോഗപ്രതിരോധ ശേഷി (Immune System) ശക്തിപ്പെടുത്താൻ വേപ്പും കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
Also Read: Rheumatoid Arthritis : ആമവാതം മൂലമുള്ള വേദന കുറയ്ക്കാൻ ചില എളുപ്പവഴികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഒരിക്കൽ വേപ്പും കൽക്കണ്ടവും ഒരുമിച്ച് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. വേപ്പിലയുടെ ജ്യൂസ് കൽക്കണ്ടത്തോടൊപ്പം കുടിക്കുന്നുവെന്ന് അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു.
ഇതുമൂലം രോഗപ്രതിരോധ ശേഷി വളരെ മികച്ചതായി തുടരുകയും എല്ലാ രോഗങ്ങക്കെതിരെ പോരാടാനുള്ള ശക്തി ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ ഈ കോമ്പിനേഷൻ ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു. ഇക്കാരണത്താൽ ക്ഷീണം, ബലഹീനത, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ നീക്കംചെയ്യുന്നു. മൊത്തത്തിൽ ഇത് വളരെ നല്ല പ്രതിരോധശേഷി (Immunity Booster) വർദ്ധിപ്പിക്കുന്ന ഒന്നാണ്.
വേപ്പിന്റെ തടിയും വളരെ നല്ലതാണ്
വേപ്പ് മരത്തിന്റെ പ്രത്യേകത അതിന്റെ വേരും ഇലകളും ഗുർബലും മരത്തിന്റെ തടിയും വളരെ പ്രയോജനകരമാണ് എന്നതാണ്. അതായത് വേപ്പ് മരത്തിന്റെ ഓരോ ഭാഗവും വളരെ ഉപയോഗപ്രദമാണ്. വേപ്പിന്റെ തണ്ടുകൊണ്ട് പല്ല് തയ്ക്കുന്നത് പല്ലുകൾ ശക്തിപ്പെടുത്തുന്നുന്നു.
പല ഉപവാസങ്ങളിലും സാധാരണ ടൂത്ത് പേസ്റ്റ്-ബ്രഷിംഗിനുപകരം, വേപ്പിൻറെ തണ്ട് ഉപയോഗിച്ച് പല്ല് തേയ്ക്കാൻ പറയാറുണ്ട്. ഇതിന് മതപരമായ പ്രാധാന്യവുമുണ്ട്. അതുപോലെ കൽക്കണ്ടം ദഹനം മെച്ചപ്പെടുത്തുന്നു. അതുപോലെ കൽക്കണ്ട് കഴിക്കുന്നത് ചുമയ്ക്കും ആശ്വാസം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...