Milk Sideeffects : പാൽ അധികം കുടിക്കുന്നതിന്റെ പ്രശ്നങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും
പാൽ അധികം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പാൽ ഒരുപാട് കുടിച്ചാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കും.
പാൽ കുടിക്കാൻ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ട്. എന്നാൽ ചിലയാളുകൾ ഒരുപാട് പാൽ കുടിക്കാറുണ്ട്. അവർക്ക് അത് ഏറെ ഇഷ്ടമാണ് താനും. പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരവുമാണ്. കൂടാതെ നല്ല ഉറക്കം കിട്ടാനും പാൽ സഹായിക്കാറുണ്ട്. പാലിനോടൊപ്പം തന്നെ പാലുത്പ്പന്നങ്ങളും മിക്കവരും ഉപയോഗിക്കാറുണ്ട്. എന്നാൽ പാൽ അധികം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പാൽ ഒരുപാട് കുടിച്ചാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കും. അതുമൂലം ആയുർദൈർഖ്യം കുറയാനും സാധ്യതയുണ്ട്. എന്നാൽ കുട്ടികൾക്ക് ഈ പ്രശ്‌നം ഉണ്ടാകില്ല. ഈ പ്രശ്‌നം പ്രധാനമായും കണ്ടുവരുന്നത് പ്രായപൂർത്തിയായവരിലാണ്. പ്രത്യേകിച്ചും 30 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളിലാണ് ഈ പ്രശ്‌നം കൂടുതലായും കണ്ടുവരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പാലുപയോഗിക്കുന്ന 65% മുതിർന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്.
പാൽ അധികം കുടിക്കുന്നതിന്റെ പ്രശ്‌നങ്ങൾ എന്തൊക്കെ ?
മരണസാധ്യത വർധിപ്പിക്കും
അമിതമായ പാലുപയോഗം സ്ത്രീകളിലും പുരുഷന്മാരിലും മരണസാധ്യത വർധിപ്പിക്കുന്നു. ഒരു ഗ്ലാസ് പാൽ കുടിക്കുന്ന സ്ത്രീകളെക്കാളും പ്രതിദിനം മൂന്നോ നാലോ ഗ്ലാസ് പാല് കുടിക്കുന്ന സ്ത്രീകൾ മരിക്കാനുള്ള സാധ്യത ഇരട്ടിയാണ്. പ്രതിദിനം മൂന്നോ നാലോ ഗ്ലാസ് പാല് കുടിക്കുന്ന പുരുഷന്മാരിൽ മരിക്കാനുള്ള 10 ശതമാനം വർധിക്കും. പാലിന്റെ ഉപയോഗം മൂലം ഹൃദ്രോഗം പോലുള്ള രോഗങ്ങൾ മൂർച്ഛിക്കുന്നതാണ് ഇതിന് കാരണം.
ALSO READ: ആർത്തവത്തിന് മുമ്പുള്ള ഇക്കാര്യങ്ങളെ അവഗണിക്കരുത്; പിഎംഎസും പിഎംഡിഡിയും തമ്മിലുള്ള വ്യത്യാസം ഇതാണ്
ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകും
അമിതമായ പാലുപയോഗം സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ക്യാന്സറിനും സാധ്യത വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പാൽ ഉത്പന്നങ്ങളും കഴിക്കുന്നത് ശരീരത്തിൽ ഹൃദ്രോഗം വർധിക്കാനുള്ള ഒരു വസ്തുവിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നു.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ
പ്രായമാകുംതോറും ശരീരത്തിൽ ലക്റ്റസിന്റെ ഉൽപാദനം കുറയുന്നു. അങ്ങനെ ഉള്ളവർ ലാക്ടോസ് അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അവർക്ക് ശരീരവണ്ണം വർധിക്കുകയും, ഗ്യാസ് ട്രബിൽ, ശർദ്ദി തുടങ്ങിയ പ്രശ്‍നങ്ങൾ വർധിക്കുകയും ചെയ്യും
പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉപ്പ് ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. ഇത് വയര്‍ കേടാക്കാന്‍ ഇടയാക്കും. ഉഴുന്ന് പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ചതിന് ശേഷവും പാല്‍ കുടിക്കാൻ പാടില്ല. അതായത്, കുറഞ്ഞത് 2-3 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പാല്‍ കുടിയ്ക്കാവൂ. അല്ലെങ്കില്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും. അത്പോലെ തന്നെ തൈര് കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. അങ്ങിനെ ചെയ്‌താല്‍ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൂടാതെ നാരങ്ങ ചേര്‍ത്ത വിഭവങ്ങള്‍, അല്ലെങ്കില്‍ പുളിയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷവും പാൽ കുടിക്കരുത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...