Missing Day 2023: മിസ്സിംഗ് ഡേയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം..!
Missing Day 2023: കഴിഞ്ഞ ആഴ്ച വാലന്റൈൻസ് ഡേ ആഘോഷിച്ചിരുന്നു. വാലന്റൈൻസ് ഡേ കഴിഞ്ഞു ആറാം ദിവസമായ ഇന്ന് മിസ്സിംഗ് ഡേ ആയി ആഘോഷിക്കുകയാണ്.
Missing Day 2023: ആന്റി വാലന്റൈൻസ് വീക്കിലെ ആറാമത്തെ ദിവസമാണ് മിസ്സിംഗ് ഡേ. വാലെന്റൈൻസ് വീക്ക് തീരുന്ന വാലെന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 കഴിഞ്ഞുള്ള 7 ദിവസങ്ങളിലാണ് ആന്റി വാലന്റൈൻസ് വീക്ക്. എല്ലാ വർഷവും ആന്റി-വാലന്റൈൻ ആഴ്ചയിൽ ഫെബ്രുവരി 20 മിസ്സിംഗ് ഡേ ആയിട്ടാണ് ആചരിക്കുന്നത്. സ്ലാപ്പ് ഡേ, കിക്ക് ഡേ, പെർഫ്യൂം ഡേ, ഫ്ലർട്ട് ഡേ, കൺഫെഷൻ ഡേ, മിസ് ഡേ, ബ്രേക്ക്അപ്പ് ഡേ എന്നിങ്ങനെ ഏഴ് ദിവസങ്ങളാണ് വാലന്റൈൻ ഡേ കഴിഞ്ഞാൽ പിന്നെ വരുന്നത്. ആറാം ദിവസമാണ് മിസ്സിംഗ് ഡേ വരുന്നത്. ഈ ദിവസം നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരേ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് അറിയിക്കാനുള്ള ദിനമാണ്.
Also Read: Confession Day 2023: കൺഫെഷൻ ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ
ഇന്നത്തെ മിസ്‌സിംഗ് ഡേയിൽ എന്ത് കാരണം കൊണ്ടായാലും നിങ്ങൾ അകന്നു നിൽക്കുന്ന പ്രിയപ്പെട്ടവരേ ഓർക്കാനും അവരോട് സംസാരിച്ചു തുടങ്ങാനും പറ്റിയ ദിവസമാണ്. ഇവർക്ക് ചില സന്ദേശങ്ങൾ അയച്ച് ഓർമ്മിപ്പിക്കുക നിങ്ങൾ അവരെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന്. മിസ്സിംഗ് ഡേയിൽ ഇത്തരക്കാർക്ക് അയക്കാനുള്ള ചില സന്ദേശങ്ങൾ നമുക്ക് നോക്കാം...
1. 'നിങ്ങൾ സ്നേഹിച്ചവരെ നിങ്ങൾക്ക് വീണ്ടും സ്നേഹിക്കാൻ അവസരം ലഭിക്കട്ടെ' ഹാപ്പി മിസ്സിംഗ് ഡേ
2. മിസ്സിംഗ് ഡേയിൽ നിങ്ങൾ പൂർണ്ണഹൃദയത്തോടെ എന്നോട് ക്ഷമിക്കണമെന്നും എന്റെ ജീവിതത്തെ വീണ്ടും മനോഹരമാക്കാൻ മടങ്ങിവരണമെന്നും ഞാൻ ആഗ്രഹിക്കുന്നു" ഹാപ്പി മിസ്സിംഗ് ഡേ
Also Read: Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
3. 'നിങ്ങൾ ഒരാളെ ശരിക്കും മിസ് ചെയ്യുകയാണെങ്കിൽ അവരെക്കുറിച്ചുള്ള മധുരമുള്ള ചെറിയ ചെറിയ കാര്യങ്ങളും ഓർമ്മിക്കും, ഹാപ്പി മിസ്സിംഗ് ഡേ..'
4. നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കെന്റെ വേദനകളൊക്കെ സന്തോഷമായി മാറുമ്പോലെയാണ് ഒരുപക്ഷെ നിനക്കും അങ്ങനെയാണെങ്കിൽ... ഹാപ്പി മിസ്സിംഗ് ഡേ..'
5. പ്രിയപ്പെട്ടവർ അടുത്തുള്ളപ്പോൾ അധികം വിലകാണില്ല.. അകലുമ്പോഴാണ് അവരുടെ വില അറിയുന്നതും..ഹാപ്പി മിസ്സിംഗ് ഡേ..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...