തിളങ്ങുന്നതും മനോഹരവുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. ഇത്തരത്തിൽ മുടി വളരണമെങ്കിൽ  മുടി സംരക്ഷണം തന്നെയാണ് പോം വഴി. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി പ്രശ്നങ്ങൾ വഴി പലർക്കും തങ്ങളുടെ മുടി പരിചരിക്കാൻ പറ്റാതെ വരാറുണ്ട്. ഇത് വഴി  മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങളും ഇവർക്ക് ഉണ്ടാവുന്നത് സ്ഥിരമാണ്. ഇതിനെതിരെ പലരും കെമിക്കൽ ചേർന്ന ക്രീമുകളും ഷാംപൂകളുമാണ് ഉപയോഗിക്കുന്നത്. മുടിയുടെ പ്രശ്നങ്ങൾക്ക്  ഇതൊരു താത്കാലിക പരിഹാരമാണെങ്കിലും, ഇതിന് നിരവധി പാർശ്വഫലങ്ങൾ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അത് കൊണ്ട് തന്നെ മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് നീളമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കണമെങ്കിൽ, കടുകെണ്ണ, ബദാം എണ്ണ, ഉലുവ എന്നിവ ഉപയോഗിക്കാം. മുടിയുടെ പല വിധത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്ന മാജിക് മരുന്ന് കൂടിയാണ് ഈ ഹെർബൽ ഓയിൽ.


ഇതെങ്ങനെ വീട്ടിലുണ്ടാക്കാം


എണ്ണ ഉണ്ടാക്കാനുള്ള ചേരുവകൾ:
കടുകെണ്ണ
കറിവേപ്പില
റോസ്മേരി ഇലകൾ
ഉലുവ, ബദാം
ഓയിൽ
കരിമ്പിൻ്റെ എണ്ണ


ഉണ്ടാക്കുന്ന വിധം


ആദ്യം ഒരു പാനിൽ നെയ്യ് ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടാകുമ്പോൾ ഉലുവ, റോസ്മേരി ഇല,  കുറച്ച് ബദാം ഓയിൽ, വിളക്കെണ്ണ എന്നിവ ഒരുമിച്ച് ചേർക്കുക. ഇതിനുശേഷം, ഈ എണ്ണയുടെ നിറം അല്പം ഇരുണ്ടതായി വരുമ്പോൾ, ഗ്യാസ് ഓഫ് ചെയ്യുക, തുടർന്ന് ഈ എണ്ണ കുറച്ച് സമയം തണുപ്പിക്കാൻ അനുവദിക്കുക. എണ്ണ തണുത്തതിന് ശേഷം ഒരു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കുക. ആഴ്ചയിൽ രണ്ട് തവണ ഈ എണ്ണ ഉപയോഗിച്ചാൽ മാറ്റം നിങ്ങൾ തന്നെ കാണാനാകും


ഗുണങ്ങൾ


ഇതിൻറെ പ്രധാന ചേരുവയായ കടുകെണ്ണയിൽ ആൽഫ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ മുടിയെ കണ്ടീഷൻ ചെയ്യാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. അതേസമയം, ഉലുവയും റോസ്മേരി ഇലകളും ചേർത്ത് പതിവായി മുടിയിൽ പുരട്ടുന്നത് മുടിയുടെ വേരുകളെ പോഷിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇതുമൂലം മുടി വേഗത്തിൽ വളരാൻ തുടങ്ങുന്നു.  ഉലുവയിൽ പ്രോട്ടീൻ കൂടുതലായതിനാൽ മുടിയുടെ വേരുകൾക്ക് ബലം നൽകാൻ സഹായിക്കും. കറിവേപ്പില പതിവായി ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ മുടിക്ക് തിളക്കം നൽകും പ്രോട്ടീനും ബീറ്റാ കരോട്ടിനും വഴി മുടിക്ക് ആരോഗ്യവും ഉണ്ടാവും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.