മങ്കിപോക്സ് പകർച്ചവ്യാധിയായെന്ന് കോവിഡ് സാഹചര്യം നേരിടാൻ രൂപീകരിച്ച ശാസ്ത്രജ്ഞരുടെ സ്വതന്ത്ര കൂട്ടായ്മയായ വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് (ഡബ്ല്യുഎച്ച്എൻ). മങ്കിപോക്സ് പകർച്ചവ്യാധിയായെന്ന ഔദ്യോ​ഗിക പ്രഖ്യാപനം നടത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് ആവശ്യപ്പെടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

58 രാജ്യങ്ങളിൽ മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും 3,500 രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുരങ്ങുപനി ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കാനുള്ള തീരുമാനം. മങ്കിപോക്സ് വൈറസ് അതിവേ​ഗം പകരുന്നുണ്ടെന്നും വേൾഡ് ഹെൽത്ത് നെറ്റ്‌വർക്ക് അറിയിച്ചു. മങ്കിപോക്സ് അതിവേ​ഗം പടർന്നുപിടിക്കുകയാണ്. ആ​ഗോളതലത്തിൽ ഇതിനെതിരെ പ്രതിരോധ നടപടികൾ ഉണ്ടായില്ലെങ്കിൽ പകർച്ചവ്യാധിയെ ചെറുക്കാൻ സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്എൻ വ്യക്തമാക്കി.



എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.


ALSO READ: Monkey Pox Myths : വാനര വസൂരിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും അതിലെ സത്യവും


മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.


മങ്കിപോക്സ് വ്യാപനം തടയുന്നതിന് ലോകാരോ​ഗ്യ സംഘടന നിർദേശിക്കുന്ന അഞ്ച് പ്രധാന നടപടികൾ ഇവയാണ്:
-മങ്കിപോക്സ് രോ​ഗബാധയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക
-മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരുന്നത് തടയാൻ ​ജാ​ഗ്രത പാലിക്കുക
-മുൻനിര തൊഴിലാളികളെയും ആരോ​ഗ്യപ്രവർത്തകരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
-ലഭ്യമായ വാക്സിനുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുക
-രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.