Monkey Pox Myths : വാനര വസൂരിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും അതിലെ സത്യവും

ചിക്കൻപോക്‌സായി തെറ്റിദ്ധരിപ്പിക്കാവുന്ന ലക്ഷണങ്ങളാണ് കുരങ്ങ് പനിക്കുള്ളത്.  പക്ഷെ പരിശോധനയിലൂടെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : May 27, 2022, 05:05 PM IST
  • മനുഷ്യരിൽ വളരെ അപൂർവമായി മാത്രം ബാധിക്കുന്ന വൈറൽ അണുബാധയാണ് മങ്കിപോക്സ് അഥവാ വാനര വസൂരി.
  • 1958 ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. അതിനാലാണ് ഈ വൈറസ് ബാധയ്ക്ക് മങ്കിപോക്സെന്ന് പേര് നൽകിയത്.
  • ചിക്കൻപോക്‌സായി തെറ്റിദ്ധരിപ്പിക്കാവുന്ന ലക്ഷണങ്ങളാണ് കുരങ്ങ് പനിക്കുള്ളത്. പക്ഷെ പരിശോധനയിലൂടെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും.
 Monkey Pox Myths : വാനര വസൂരിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും അതിലെ സത്യവും

ആഗോളതലത്തിൽ വാനര വസൂരി ആശങ്ക പരത്തുകയാണ്.  ഇതിനോടകം ഇരുപതിലധികം രാജ്യങ്ങളിൽ വാനര വസൂരി സ്ഥിരീകരിച്ച് കഴിഞ്ഞു. കോവിഡ് രോഗബാധയുടെ ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ മറ്റൊരു പകർച്ചവ്യാധി കൂടി എത്തുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ലോകത്താകമാനം 200 ലധികം വാനര വസൂരി കേസുകൾ സ്ഥിരീകരിച്ച് കഴിഞ്ഞു.

 മനുഷ്യരിൽ വളരെ അപൂർവമായി മാത്രം ബാധിക്കുന്ന വൈറൽ അണുബാധയാണ് മങ്കിപോക്സ് അഥവാ വാനര വസൂരി. 1958 ൽ കുരങ്ങുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. അതിനാലാണ് ഈ വൈറസ് ബാധയ്ക്ക് മങ്കിപോക്സെന്ന് പേര് നൽകിയത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ കുരങ്ങുപനി കണ്ടെത്തിയത്. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കുരങ്ങുപനി കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ലോകമെമ്പാടും കുരങ്ങുപനി വ്യാപിക്കുകയാണ്.

ALSO READ: Monkey Pox: കുരങ്ങ് പനിയും ചിക്കൻ പോക്സും തമ്മിലുള്ള വ്യത്യാസം എന്താണ്?

വാനര വസൂരിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ

തെറ്റിദ്ധാരണ : വാനര വസൂരി കോവിഡ് 19, വസൂരി എന്നീ രോഗങ്ങൾ പോലെ പടർന്ന് പിടിക്കും

സത്യം : വസൂരി, അഞ്ചാംപനി, കോവിഡ് പോലെയുള്ള രോഗങ്ങളെ അപേക്ഷിച്ച് വാനര വസൂരി പകരാനുള്ള സാധ്യത കുറവാണ്.

തെറ്റിദ്ധാരണ : വാനര വസൂരി വൈറസ് പുതുതായി കണ്ടെത്തിയ വൈറസാണ്.

സത്യം : വാനര വസൂരി വൈറസ് 1958 ലാണ് ആദ്യമായി കണ്ടെത്തിയത്.1970-ലാണ് ആദ്യമായി മനുഷ്യരിൽ കുരങ്ങുപനി കണ്ടെത്തിയത്. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കുരങ്ങുപനി കൂടുതലായി കാണപ്പെട്ടിരുന്നത്. 

തെറ്റിദ്ധാരണ : വാനര വസൂരിക്ക് ചികിത്സയില്ല 

സത്യം :  21 ദിവസങ്ങൾക്ക് ഉള്ളിൽ സ്വയം ഭേദമാകുന്ന രോഗമാണ് വാനര വസൂരി. ഇതിന് സാധാരണയായി പനിയും  മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനുള്ള മരുന്നുകളാണ് ഉപയോഗിക്കാറുള്ളത്. 2022-ൽ മങ്കിപോക്സ് വൈറസിന് ടെക്കോറിവിമാറ്റ് പോലെയുള്ള ആന്റിവൈറൽ മരുന്നുകൾക്ക് 2022 ൽ അനുമതി നൽകിയിട്ടുണ്ട്. മുമ്പ് വസൂരിക്ക് ഉപയോഗിച്ചിരുന്ന മരുന്നാണ് ടെക്കോറിവിമാറ്റ്.

തെറ്റിദ്ധാരണ :  വസൂരിക്കെതിരെയുള്ള വാക്‌സിൻ വാനര വസൂരി പ്രതിരോധിക്കില്ല

സത്യം : മുമ്പ് വസൂരി വന്നിട്ടുള്ളവരിലും, വാക്‌സിൻ സ്വീകരിച്ചവരിലും പ്രതിരോധത്തിന് ആവശ്യമായ ആന്റിവൈറസ് ഉണ്ട്. ജീവിതകാലം മുഴുവൻ ഇത് വാനര വസൂരിയിൽ നിന്ന് 80 മുതൽ 85 ശതമാനം വരെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും.

തെറ്റിദ്ധാരണ : വാനര വസൂരി, ചിക്കൻ പോക്സിൽ നിന്ന് തിരിച്ചറിയാൻ സാധിക്കില്ല 

സത്യം  : ചിക്കൻപോക്‌സായി തെറ്റിദ്ധരിപ്പിക്കാവുന്ന ലക്ഷണങ്ങളാണ് കുരങ്ങ് പനിക്കുള്ളത്. ചിക്കൻപോക്‌സ് പോലെ കുരങ്ങ് പനിക്കും ചൊറിച്ചിലുള്ള വെള്ളം കെട്ടിനിൽക്കുന്ന രീതിയിലുള്ള കുമിളകൾ ശരീരത്തിലുണ്ടാകും.  പക്ഷെ പരിശോധനയിലൂടെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News