ന്യൂയോർക്ക്: കുരങ്ങ് പനി ലൈംഗീക രോഗമായി മാറിയേക്കാം എന്ന് മുന്നറിയിപ്പ്. അമേരിക്കയിലാണ് ഇത് സംബന്ധിച്ച മുന്നറയിപ്പ് നൽകിയത്.
ഗൊണോറിയ, ഹെർപ്പിസ്, എച്ച്‌ഐവി എന്നിങ്ങനെയുള്ള സെക്ഷ്യലി ട്രാൻസ്മിറ്റഡ് ഡീസീസുകളുടെ കൂടെ ഇതും ഉൾപ്പെടുത്താനാണ് സാധ്യത. എന്നാൽ വിദഗ്ധർ ഇതിനോട് യോജിക്കുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

2,800-ലധികം കേസുകൾ കുരങ്ങു പനിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രോഗം പിടിപെടുന്ന 99 ശതമാനവും പേരും സ്വവർഗ രതിയിൽ എർപ്പെടുന്നവരാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. എന്നാൽ സ്വവർഗാനുരാഗികൾക്ക്  ഇത്രയും വേഗത്തിൽ വൈറസ് പടർന്നത് എങ്ങനെയാണെന്ന് ആർക്കും വ്യക്തതയില്ല.


ALSO READ: Monkeypox : മങ്കിപോക്സ് 72 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു; വാനരവസൂരി ആഗോള പകർച്ചവ്യാധിയെന്ന് WHO


15000 കേസുകളാണ്  ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം വാക്സിനുകളുടെ എണ്ണത്തിനെ കുറിച്ചും നിലവിൽ ആശങ്കകളുണ്ട്. മെയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോൾ 2000 വാക്സിനുകളായിരുന്നു ലഭ്യമായിരുന്നത് എന്നാൽ ഇപ്പോളതിൽ വ്യക്തതയില്ല. 


ആർക്കൊക്കെ രോഗം ബാധിച്ചു, ആർക്കൊക്കെ വാക്സിനേഷൻ നൽകി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ബന്ധിപ്പിക്കാനും ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർക്ക് അധികാരമില്ലാത്തതിനാൽ ഇതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.വാക്‌സിനുകളും ചികിത്സകളും എത്ര നന്നായി പ്രവർത്തിക്കുന്നുവെന്നും വ്യക്തതയില്ല.


അതേസമയം രാദ്യത്തെ മിക്ക വാക്സിൻ കേന്ദ്രങ്ങളിലും വാക്സിൻ ഡോസുകൾ അതിവേഗം തീരുന്നതായാണ് റിപ്പോർട്ടുകൾ. പലയിടത്തും ആവശ്യത്തിന് വാക്സിനുകൾ ഇല്ലെന്ന് റിപ്പോർട്ടുകളും വരുന്നുണ്ട്. നിലവിലെ കണക്ക് പ്രകാരം  1.5 ദശലക്ഷം യുഎസ് പുരുഷന്മാരിലെങ്കിലും മങ്കി പോക്സ് പിടിപെടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.