ലോകത്ത് ഏറ്റവും സാധാരണയായി കാണുന്ന പറക്കുന്ന പ്രാണികളിൽ ഒന്നാണ് കൊതുകുകൾ. കൊതുക് കടിക്കുന്ന സ്ഥലങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അതിനേക്കാൾ കൂടുതൽ കൊതുക് കടിക്കുന്നത് ഡെങ്കു, മലേറിയ, ചിക്കുൻഗുനിയ തുടങ്ങി പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണന്മാരാകുന്നത്. മഴക്കാലത്താണ് സാധാരണയായി കൊതുകുകളുടെ എണ്ണം പെരുകുന്നത്. എന്നാൽ കൊതുക് ശല്യം വർധിക്കുക വേനൽ കാലത്താണ്. ചിലപ്പോഴെങ്കിലും കൂട്ടുകാരും ഒത്ത് നിൽക്കുമ്പോഴൊക്കെ മറ്റുള്ളവർക്ക് കൊതുക് ശല്യം ഉണ്ടാകാത്തപ്പോഴും നിങ്ങളെ കൊതുക് കടിക്കുന്നതായി തോന്നാറുണ്ടോ? അല്ലെങ്കിൽ ആൾ കൂട്ടങ്ങളിൽ നിങ്ങളെ മാത്രമാണ് കൊതുക് കടിക്കുന്നതെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ അതിന്റെ കാരണമാ അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

 രക്തത്തിന്റെ ഗ്രൂപ്പ് 


നിങ്ങൾ ഒ രക്ത ഗ്രൂപ്പിൽ പെടുന്നവർ ആണെങ്കിൽ നിങ്ങളെ കൊതുക് കടിക്കാനുള്ള സാധ്യത കൂടുതലാണ്. പഠനങ്ങൾ അനുസരിച്ച് എ', 'എബി' അല്ലെങ്കില്‍ 'ബി' ഗ്രൂപ്പില്‍ ഉള്ളവരേക്കാൾ ഒ രക്ത ഗ്രൂപ്പിൽ ഉള്ളവരെയാണ് കൊതുക് കൂടുതലായി കടിക്കാറുള്ളത്.  പഠനം പ്രകാരം ഒ രക്ത ഗ്രൂപ്പിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമാണ് ഇതിന് കാരണമായി മാറുന്നത്.


ALSO READ: Home Remedies: ഉറക്കം കെടുത്തുന്ന കൊതുകുകളെ ഓടിക്കാന്‍ ഇതാ അടുക്കളയില്‍ നിന്നും ചില നുറുങ്ങുകള്‍


ഗർഭിണിയാണെങ്കിൽ 


ഗർഭിണികളെ മലേറിയ പരത്തുന്ന അനോഫിലിസ് കൊതുകുകൾ കടിക്കാൻ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന്റെ മെറ്റാബോളിക് നിരക്ക് വർധിക്കും. ഇതുമൂലം ശരീരത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് വർധിക്കും. ഇത് മൂലം ശരീരത്തിന്റെ താപം വർധിക്കുകയും ചെയ്യും. ശരീരത്തിന്റെ താപം വർധിക്കുന്നതാണ് പലപ്പോഴും കൊതുകുകൾ ആകര്ഷിക്കപ്പെടാൻ കാരണമാകുന്നത്.


വസ്ത്രത്തിന്റെ നിറം 


ഇരുണ്ട നിറങ്ങളിലെ വസ്ത്രങ്ങൾ ധരിച്ചാൽ നിങ്ങളെ കൊതുക് കടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇരുണ്ട നിറങ്ങളിലേക്ക് കൊതുകുകൾ പെട്ടെന്ന് ആകര്ഷിക്കപ്പെടുന്നതാണ് ഇതിന് കാരണം. 


നിങ്ങളുടെ ഗന്ധം 


നിങ്ങളിൽ നിന്ന് വരുന്ന ഗന്ധം നിങ്ങളെ കൊതുക് കടിക്കാനുള്ള കാരണമായി മാറാറുണ്ട്. നിങ്ങൾ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ്  കൂടുകയാണെങ്കിൽ നിങ്ങളിലേക്ക് കൊതുകുകൾ കൂടുതലായി ആകര്ഷിക്കപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.