Mouth Ulcer Remedys:വായിലെ മുറിവ് ക്യാൻസറാകില്ല; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്
സാധാരണയായി മഞ്ഞയോ ചുവപ്പോ ആണ് ഇതിൻറെ നിറം, വളരെ വേദനാജനകമാണെങ്കിലും, വായ്പ്പുണ്ണ് പകർച്ചവ്യാധിയല്ല.
വായിൽ ചെറിയൊരു മുറിവ് വന്നാൽ പോലും പേടിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരും ആദ്യം ചിന്തിക്കുക ഇത് ക്യാൻസറാണോ എന്നാണ്. എന്നാൽ മറ്റൊരു വലിയ പ്രശ്നം കൊണ്ടും വായിൽ മുറിവ് ഉണ്ടായേക്കാം. അതിൻറെ പേരാണ് വായ്‌പ്പുണ്ണ് അല്ലെങ്കിൽ മൗത്ത് അള്‍സര്‍
വായിലുണ്ടാകുന്ന ഒരുതരം വ്രണമാണിത്. മോണ, നാവ്, അകത്തെ കവിൾ, ചുണ്ടുകൾ അണ്ണാക്ക് എന്നിവയുടെ പ്രതലത്തിലാണ് വായ്പ്പുണ്ണ് ഉണ്ടാവുന്നത്. സാധാരണയായി മഞ്ഞയോ ചുവപ്പോ ആണ് ഇതിൻറെ നിറം. അവ വളരെ വേദനാജനകമാണെങ്കിലും, വായ്പ്പുണ്ണ് പകർച്ചവ്യാധിയല്ല.
Also Read: ഫ്രിഡ്ജിൽ ഓർമ്മിക്കാതെപോലും ഈ പച്ചക്കറികൾ സൂക്ഷിക്കരുത്..!
മരുന്ന് കഴിത്താൽ 2 ആഴ്ചയ്ക്കുള്ളിൽ വായ്പ്പുണ്ണ് മാറികിട്ടും. ഓരോ വ്യക്തിക്കും വ്യത്യസ്ത കാരണങ്ങളാൽ വായ്പ്പുണ്ണ് ഉണ്ടാവും. ഹോർമോൺ
അസന്തുലിതാവസ്ഥ, അസിഡിറ്റി, മലബന്ധം, വിറ്റാമിൻ ബി, സി എന്നിവയുടെ കുറവ്, ഇരുമ്പിന്റെയും മറ്റ് പോഷകങ്ങളുടെയും അഭാവം എന്നിവയും ഇതിന് കാരണമാകും.
വായിലെ അൾസർ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും ഇത് അപകടകാരയില്ല.എന്നാൽ ചില ഗുരുതരമായ രോഗങ്ങളിൽ, വായിൽ അൾസർ ഒരു പ്രധാന അടയാളം കൂടിയാണ്. ഇതിനായി വീട്ടിൽ ഉപയോഗിക്കാവുന്ന ചില മരുന്നുകളുണ്ട് അവ പരിശോധിക്കാം.
തുളസി ഇലകൾ
തുളസി ഇല ഔഷധ ഗുണത്തിന് പേരുകേട്ടതും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നതുമാണ്.വായിൽ അൾസർ ഉണ്ടെങ്കിൽ അത് മാറാൻ തുളസി
ഇലകൾ ചവച്ച് കുറച്ച് വെള്ളം കുടിക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ ആശ്വസം ലഭിക്കും.
കറ്റാർ വാഴ ജ്യൂസ്
വായിൽ വ്രണമുണ്ടെങ്കിൽ, കറ്റാർ വാഴ നീര് ചെറിയ അളവിൽ ദിവസം മുഴുവൻ കഴിക്കുന്നത് ആശ്വാസം ലഭിക്കും. കറ്റാർ വാഴയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, കൂടാതെ കറ്റാർ വാഴ ജ്യൂസ് വയറ്റിലെ അൾസർ ചികിത്സിക്കുന്നതിനും ഗുണം ചെയ്യും.
വൈറ്റമിൻ സി പഴങ്ങൾ
വൈറ്റമിൻ സിയുടെ കുറവാണ് വായിൽ അൾസറിന് കാരണം. ഓറഞ്ച് പോലുള്ള വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിലെ നല്ലൊരു ഓപ്ഷനാണ്. ആവശ്യത്തിന് വിറ്റാമിൻ സി ലഭിക്കാൻ നിങ്ങൾക്ക് ദിവസവും രണ്ട് ഓറഞ്ച് കഴിക്കാം.
Also Read: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം
തൈര്
വയറ്റിലെ ചൂടാണ് സാധാരണയായി വായിൽ അൾസർ ഉണ്ടാകുന്നത്. അൾസർ വന്നാൽ എല്ലാത്തരം സുഗന്ധവ്യഞ്ജനങ്ങളും ചൂടുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. അൾസറിന് ആശ്വാസം കിട്ടാൻ തണുത്ത തൈര് കഴിക്കാം. തൈരിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ അസിഡിറ്റി പ്രശ്‌നം കുറയ്ക്കുകയും വയറിനെ തണുപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.