നിങ്ങൾക്ക് ആരോഗ്യം നിലനിർത്തണമെങ്കിൽ, പച്ചക്കറികൾക്കൊപ്പം പയറുവർഗ്ഗങ്ങളും കഴിക്കേണ്ടത് ആവശ്യമാണ്. പലതരം പയറുവർഗ്ഗങ്ങൾ ഇന്ന് എല്ലാ വീടുകളിലും ഉപയോഗിക്കുന്നുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ചെറുപയറാണ്. ചെറുപയറിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം പോഷകങ്ങൾ ലഭിക്കും. ഇതുകൂടാതെ പ്രമേഹമുൾപ്പെടെയുള്ള നാല് ആരോഗ്യപ്രശ്‌നങ്ങൾക്കും ചെറുപയർ ഗുണം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:  ഉരുളക്കിഴങ്ങിന്റെ തൊലി വെറുതെ കളയരുതേ..! ആരോഗ്യ ഗുണങ്ങളേറെ


പ്രമേഹം


പ്രമേഹരോഗികൾക്ക് ചെറുപയർ വളരെ ഗുണം ചെയ്യും. പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. 


രക്തസമ്മർദ്ദം


തെറ്റായ ഭക്ഷണക്രമവും മാറുന്ന ജീവിതശൈലിയും കാരണം ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നവും സാധാരണമായിരിക്കുന്നു. ചെറുപ്പത്തിലേ യുവാക്കൾക്കും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ഉയർന്ന രക്തസമ്മർദ്ദം അലട്ടുന്നുണ്ടെങ്കിൽ ദിവസവും പയർ കഴിക്കുന്നത് നല്ലതാണ്. 


ഹീറ്റ് സ്‌ട്രോക്ക്


ചൂടുള്ള കാലാവസ്ഥയിൽ ഹീറ്റ് സ്‌ട്രോക്കിനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു. ഇത് ഒഴിവാക്കാൻ, ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഹീറ്റ് സ്റ്റോക്കിന്റെ അപകടസാധ്യത ഒഴിവാക്കാൻ പച്ചപ്പയർ കഴിക്കാം. ഹീറ്റ് സ്‌ട്രോക്കിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 


ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം


നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ഘടകങ്ങൾ പച്ച പയറിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ  ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.