ഒമിക്രോൺ വകഭേദം അതിവേ​ഗം പടരുന്ന സാഹചര്യത്തിൽ ​ഗുണനിലവാരമുള്ള മാസ്ക് തന്നെ ഉപയോ​ഗിക്കണമെന്നാണ് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. N95 മാസ്കുകൾ ഉപയോ​ഗിക്കുന്നതാവും വൈറസിനെ തടയാൻ കൂടുതൽ നല്ലതെന്നാണ് WHO പറയുന്നത്. എന്നാൽ ഈ മാസ്ക് എത്ര തവണ ഉപയോ​ഗിക്കാം എന്ന് എത്ര പേർക്ക് അറിയാം?


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎസ് സെന്റർസ് ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത് ആരോഗ്യ പ്രവർത്തകർക്ക് അഞ്ച് തവണ വരെ N95 മാസ്ക് ധരിക്കാം എന്നാണ്. എന്നാൽ വിദഗ്ധർ പറയുന്നത്, ഒരു ശരാശരി വ്യക്തിക്ക് എത്ര തവണ സുരക്ഷിതമായി ധരിക്കാൻ കഴിയും എന്നത് അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഉള്ളതെന്നാണ്.


Also Read: Kerala Covid Update : വീണ്ടും വർധിച്ച് സംസ്ഥാനത്തെ കോവിഡ് രോഗബാധ; 54,537 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


എത്ര തവണ മാസ്‌ക് ധരിക്കുന്നു എന്നതിനേക്കാൾ എത്ര സമയം മാസ്‌ക് ധരിക്കുന്നു എന്നതാണ് പ്രധാനമെന്നാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മാസ്‌ക്, എയറോസോൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന റിച്ചാർഡ് ഫ്ലാഗൻ പറയുന്നത്.


പൊതുവേ, N95 മാസ്കിന്റെ ഉപയോഗം രണ്ടോ മൂന്നോ ദിവസത്തേക്ക് പരിമിതപ്പെടുത്താൻ അദ്ദേഹം ശുപാർശ ചെയ്യുന്നുണ്ട്. N95 മാസ്കിലൂടെ എടുക്കുന്ന ഓരോ ശ്വാസത്തിലും, മാസ്കിൽ കണികകളും അണുക്കളും അടിഞ്ഞു കൂടുന്നു. മാസ്കിൽ ധാരാളം കണികകൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ അത് ശ്വസിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. ഇത് മാസ്കിന്റെ ഫിൽറ്ററിങ് ശേഷി കുറയ്ക്കും. 


മാസ്‌ക്കിന്റെ വള്ളികൾ പൊട്ടുന്നതിനാൽ ആളുകൾ ഇത് ഒഴിവാക്കാറുമുണ്ട്. വ്യായാമം പോലുള്ളവ ചെയ്യുമ്പോൾ ഉപയോ​ഗിച്ചാൽ മാസ്ക് നനയും. അങ്ങനെ വന്നാൽ പിന്നീട് ഉപയോ​ഗിക്കാതിരിക്കുക. N95 മാസ്‌കുകൾ കഴുകി ഉപയോ​ഗിക്കാൻ പാടില്ല. അതിനാൽ അവ ഉപയോ​ഗിക്കാൻ കഴിയാതെ വന്നാൽ ഉപേക്ഷിക്കുക.


Also Read: ക്വാറന്റൈൻ എല്ലാവർക്കുമില്ല, രോ​ഗിയെ പരിചരിക്കുന്നവർക്ക് മാത്രം; ആരോ​ഗ്യമന്ത്രി


ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ആരോഗ്യപ്രവർത്തകർ ഇടക്കിടെ മാസ്‌ക് മാറ്റും. രോഗികളെ പരിചരിക്കുന്നവർ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോവുമ്പോഴും മാസ്‌ക് മാറ്റും. എന്നാൽ സാധാരണക്കാർ എൻ95 മാസ്‌ക് പലതവണ ഉപയോഗിക്കുന്നതിന് തടസമില്ല. സുരക്ഷിതമായി സൂക്ഷിക്കുകയാണെങ്കിൽ ഒരു എൻ95 മാസ്‌ക് രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാവുന്നതാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.