ക്വാറന്റൈൻ എല്ലാവർക്കുമില്ല, രോ​ഗിയെ പരിചരിക്കുന്നവർക്ക് മാത്രം; ആരോ​ഗ്യമന്ത്രി

കഴിയുന്നതും ആളുകൾ ടെലികൺസൾട്ടേഷൻ ഉപയോ​ഗിക്കണമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 04:46 PM IST
  • ടെലികൺസൾട്ടേഷനായി വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും.
  • കേസുകൾ പ്രതിദിനം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 3.6 ശതമാനം രോ​ഗികളെ.
  • ഐസിയുവിൽ രോ​ഗികൾ വർധിക്കുന്നില്ല.
ക്വാറന്റൈൻ എല്ലാവർക്കുമില്ല, രോ​ഗിയെ പരിചരിക്കുന്നവർക്ക് മാത്രം; ആരോ​ഗ്യമന്ത്രി

Thiruvananthapuram: മൂന്നാം തരം​ഗത്തിലെ പ്രതിരോധ തന്ത്രങ്ങൾ വ്യത്യസ്തമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ക്വാറന്റൈൻ എല്ലാവർക്കും ആവശ്യമില്ലെന്നും രോ​ഗിയെ അടുത്ത് പരിചരിക്കുന്നവർക്ക് മാത്രം മതിയെന്നും മന്ത്രി വ്യക്തമാക്കി.

കഴിയുന്നതും ആളുകൾ ടെലികൺസൾട്ടേഷൻ ഉപയോ​ഗിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തും. 

Also Read: കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനാഫലം നെഗറ്റീവാണോ? കാരണം ഇതാണ്

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ 50,000ന് മുകളിൽ തന്നെയെന്ന് വീണാ ജോർജ് പറഞ്ഞു. കേസുകൾ പ്രതിദിനം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 3.6 ശതമാനം രോ​ഗികളെ. ഐസിയുവിൽ രോ​ഗികൾ വർധിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിലും വലിയ വർധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News