തിരുവനന്തപുരം: ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ രണ്ടിന് രാവിലെ 9.30 മണിക്ക് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്.


 


ALSO READ : Joju George | ഞാൻ ഇവിടെ കിടന്ന് ചത്തുപോയാൽ എന്തുചെയ്യുമെന്ന് ജോജു ജോർജ്; നടന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ച് തകർത്തു


 

 

 


പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. 


Also Read: വ്യവസായികളെ ഭീഷണിപ്പെടുത്തരുതെന്ന് മന്ത്രി വി.ശിവൻകുട്ടി,ശ്രദ്ധയിൽപ്പെട്ടാൽ നടപടി


മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണം. ആയുര്‍വേദ രീതി അനുസരിച്ചുള്ള ഭക്ഷണരീതികള്‍ പരിചയപ്പെടുന്നതിനും അവ പൊതു ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് ആയുഷ് വകുപ്പ് വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുര്‍വേദ ദിനത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.