പോഷകാഹാരത്തിന്റെ ​ഗുണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരം ആചരിക്കുന്നു. ദേശീയ പോഷകാഹാര വാരത്തിൽ രാജ്യത്തുടനീളം കോൺഫറൻസുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസ പരിപാടികൾ, പൊതുജന ബോധവൽക്കരണ പരിപാടികൾ എന്നിവ സം​ഘടിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സമീകൃതാഹാരം കഴിക്കുന്നതിന്റെ ഗുണങ്ങൾ, പോഷകാഹാരത്തിന്റെ ഗുണങ്ങൾ, മോശം ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ എങ്ങനെ ഒഴിവാക്കാം, പോഷകാഹാരക്കുറവ് എങ്ങനെ കൈകാര്യം ചെയ്യാം എന്നിവയെക്കുറിച്ച് വ്യക്തികളെ അവബോധമുള്ളവരാക്കുകയാണ് വിവിധ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.


മൊത്തത്തിലുള്ള ആരോഗ്യത്തിനും ആളുകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ ഡി പ്രധാനമാണ്. വൈറ്റമിൻ ഡിയുടെ കുറവ് വൈറസ് ബാധയേൽക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് എല്ലുകളുടെ ആരോ​ഗ്യം മോശമാക്കും. വൈറ്റമിൻ ഡിയുടെ സ്വാഭാവിക സ്രോതസ്സുകളിൽ സൂര്യപ്രകാശം ഉൾപ്പെടുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


കൂൺ: വൈറ്റമിൻ ഡിയുടെ നല്ല സസ്യ സ്രോതസ്സാണ് കൂൺ. അൾട്രാവയലറ്റ് വികിരണമേൽക്കുമ്പോൾ കൂണിന് വൈറ്റാമിൻ ഡി ലഭിക്കും. വൈറ്റമിൻ ഡിയുടെ മികച്ച സ്രോതസാണ് കൂൺ.


മുട്ടയുടെ മഞ്ഞക്കരു: മുട്ട വൈറ്റമിൻ ഡിയുടെ നല്ല സ്രോതസാണ്. അതുപോലെ തന്നെ മികച്ച പോഷകാഹാരം ആണ് മുട്ട. മുട്ടയിലെ പ്രോട്ടീനിന്റെ ഭൂരിഭാഗവും വെള്ളയിലാണെങ്കിലും, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൂടുതലും മഞ്ഞക്കരുവിലാണ്. 


ALSO READ: Weight Loss Tips: ശരീരഭാരം നിയന്ത്രിക്കാം ശാസ്ത്രീയമായ മാർ​ഗത്തിലൂടെ


പശുവിൻ പാൽ: പശുവിൻ പാൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാലാണ്. കാത്സ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ നല്ല ഉറവിടമാണ് പശുവിൻ പാൽ. പശുവിൻ പാലിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. 


തൈര്: പ്രോട്ടീനുകളാൽ സമ്പുഷ്ടമായ തൈരിൽ വൈറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് തൈരിൽ പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാൽ അത് ഒഴിവാക്കി വീട്ടിൽ തന്നെ തൈര് തയ്യാറാക്കുന്നതാണ് നല്ലത്.


ഓട്‌സ്: വൈറ്റമിൻ ഡിയുടെ മികച്ച സ്രോതസ്സാണ് ഓട്സ്. ഓട്‌സിൽ അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ്‌സും ഇവയിൽ അടങ്ങിയിട്ടുണ്ട്.


പാൽ ഉത്പന്നങ്ങൾ: പാൽ, തൈര്, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ വൈറ്റമിൻ ഡി ലഭിക്കാൻ കൂടുതൽ സഹായിക്കും. ഇവയിൽ മികച്ച അളവിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്.


ഓറഞ്ച് ജ്യൂസ്: ഓറഞ്ച് ജ്യൂസ് വൈറ്റമിൻ ഡി സമ്പുഷ്ടമാണ്. നിങ്ങളുടെ വൈറ്റമിൻ ഡി അളവ് വർധിപ്പിക്കാൻ ബോട്ടിൽഡ് ജ്യൂസുകളേക്കാൾ പ്രകൃതിദത്ത ഓറഞ്ച് ജ്യൂസ് കഴിക്കാൻ ശ്രദ്ധിക്കുക.


ബദാം പാൽ: പശുവിൻ പാലിന് ബദലാണ് ബദാം പാൽ. ബദാം പാൽ വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയതും കലോറി കുറഞ്ഞതുമാണ്. ഇത് പോഷക സമ്പുഷ്ടമായ ഭക്ഷണമാണ്.


കൊഴുപ്പുള്ള മത്സ്യം: സാൽമൺ വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ്. ട്യൂണയിലും വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് പ്രോട്ടീന്റെ നല്ല ഉറവിടവുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.