Hair Whitening: തലമുടി നരക്കുന്നവർക്ക് ഉപയോഗിക്കാം-ഇങ്ങനെയൊരു പ്രകൃതിദത്തമായ മാർഗം
തുളസി ഇലയുടെ ആൻറി ബാക്ടീരിയൽ സവിശേഷത താരനെ പമ്പ കടത്തും
ന്യൂഡൽഹി: വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരച്ച് തുടങ്ങുന്നത് എല്ലാവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നായിരിക്കും. ഹെയർ ഡൈ, വ്യത്യസ്ത എണ്ണകൾ അങ്ങിനെ പലതും മാറി മാറി ഉപയോഗിച്ച് പലരും ഇതിനോടകം ഒരു വഴിയായിട്ടുണ്ടെന്ന് ചുരുക്കം. ഇത്തരത്തിൽ പാടു പെടുന്നവർക്കായാണ് ഒരു പ്രകൃതിദത്ത മാർഗം.
തുളസിയും നെല്ലിക്കയുമാണ് ഉപയോഗിക്കേണ്ടുന്ന രണ്ട് സാധനങ്ങൾ. മുടിയുടെ പ്രശ്നങ്ങൾ മാറ്റാനുള്ള നിരവധി ഗുണങ്ങൾ ഇവയിൽ രണ്ടിലുമുണ്ട്. തുളസി ഇലയുടെ ആൻറി ബാക്ടീരിയൽ സവിശേഷത താരനെ പമ്പ കടത്തും ഇത്തരത്തിൽ ഇവ രണ്ടും എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം.
വളരെ ലളിതം, എളുപ്പത്തിൽ ഉണ്ടാക്കാം
തുളസിയില ചതച്ച് കുക്കുമ്പർ പൊടിക്കൊപ്പം ചേർക്കുക. വെള്ളമൊഴിച്ച് ഇളക്കിയ ശേഷം ഒരു രാത്രി ഇതങ്ങിനെ തന്നെ വെക്കാം. പിറ്റേന്ന് കുളിക്കാൻ നേരത്ത് മിശ്രിതം മുടിയിൽ പുരട്ടാം. കുറച്ചു മാസം ഇതേ പ്രക്രിയ തുടരുന്നത് മികച്ച ഫലത്തിന് കാരണമാകും.
Also Read: Weight Loss White Foods: ശരീരഭാരം കുറയ്ക്കണോ? ഈ വെളുത്ത വസ്തുക്കൾ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ!
മുടി വെളുക്കാൻ തുടങ്ങിയാൽ, കുക്കുമ്പർ, തുളസിയില എന്നിവയുടെ പേസ്റ്റ് ഉണ്ടാക്കുക. ഇതിനുശേഷം, ഈ പേസ്റ്റ് ഒരു കപ്പ് വെള്ളത്തിൽ ലയിപ്പിച്ച് മുടിയുടെ വേരുകളിൽ പുരട്ടുക, ഉണങ്ങിയ ശേഷം ശുദ്ധജലം ഉപയോഗിച്ച് മുടി കഴുകുക. താമസിയാതെ നിങ്ങളുടെ മുടി കറുപ്പിക്കാൻ തുടങ്ങും.
ഇനി മുടി തിളങ്ങാൻ ആണെങ്കിൽ
നെല്ലിക്കയാണ് ബെസ്റ്റ്. നെല്ലിക്ക നീര് ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...