Benefits of Neem Leaves: ആര്യവേപ്പ്, വീട്ടുമുറ്റത്തെ ഔഷധശാല, ഗുണങ്ങള്‍ അറിയാം
ആര്യവേപ്പ് ഒരു ചെറിയ ഔഷധശാലയാണ് എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതായത്, ഈ ചെറിയ വൃക്ഷത്തിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.
Benefits of Neem Leaves: നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്‍റെ ഗുണങ്ങൾ അറിയുമ്പോള്‍ ഇനി അഥവാ ഈ വൃക്ഷം വീട്ടില്‍ ഇല്ല എങ്കില്‍ ഉടന്‍ തന്നെ നട്ടുപിടിപ്പിക്കാനും നിങ്ങള്‍ തയ്യാറാകും. അത്രയ്ക്കുണ്ട് ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ..!!
ആര്യവേപ്പ് ഒരു ചെറിയ ഔഷധശാലയാണ് എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതായത്, ഈ ചെറിയ വൃക്ഷത്തിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. വേപ്പിന്‍റെ ഇലകൾ, വിത്ത്, തൊലി, ഇളം തണ്ട് എന്നിവയെല്ലാം ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ആര്യവേപ്പ്. ആരോഗ്യ സംരക്ഷണത്തിനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിച്ച് വരുന്നു.
Also Read: Dinner Tips: പ്രമേഹ രോഗിയാണോ, അത്താഴം കഴിഞ്ഞ് അല്പം നടക്കാം
ആര്യവേപ്പിന്‍റെ ഔഷധഗുണങ്ങള്‍ വളരെ പുരാതന കാലം തൊട്ട് തന്നെ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നു. ആര്യവേപ്പ് ഇലകൾ പരമ്പരാഗത മരുന്നുകള്‍ നിര്‍മ്മിക്കാനായി ഉപയോഗിച്ചിരുന്നു.
Also Read: Stress Symptoms: എന്താണ് 'സ്ട്രെസ്'? മാനസിക പിരിമുറുക്കം എങ്ങിനെ നേരിടാം
യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗുണങ്ങളുടെ കലവറയാണ് ആര്യവേപ്പ്. ഇതിന്‍റെ ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തെ പരിപാലിക്കുകയും, ചുളിവുകളും നേർത്ത വരകളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും യുവത്വമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.
ബാക്ടീരിയ, ഫംഗസ് ബാധയ്ക്കെതിരായ പോരാട്ടത്തിലും ആര്യവേപ്പ് ഗുണം ചെയ്യും. ഇതിന്‍റെ ആന്‍റി ഫംഗസ്, ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ നമ്മടെ ശരീരത്തിന് ദോഷം ചെയ്യുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റിനിർത്തുന്നു. അങ്ങനെ, ആര്യവേപ്പ് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.
ആയുർവേദ മരുന്നുകളിൽ പ്രധാനമായ ആര്യവേപ്പ് വളരെ പുരാതന കാലം മുതൽ ഭാരതീയര്‍ പിന്തുടരുന്ന പല വീട്ടുവൈദ്യങ്ങളുടെയും ഭാഗമാണ്. മുടി, ചര്‍മ്മം, പല്ല് തുടങ്ങിയവയുടെ പ്രശ്നങ്ങള്‍ക്ക് ഞൊടിയിടയില്‍ പരിഹാരം നല്‍കാന്‍ ആര്യവേപ്പ് സഹായിയ്ക്കും.
ശക്തമായ അസ്ഥികളുടെ വളർച്ചയ്ക്ക് ആര്യവേപ്പ് സഹായകമാണ്. സന്ധിവേദനയും പ്രായം കൂടുന്നതിന് അനുസരിച്ച് വരുന്ന കാഠിന്യവും വേദനയും ഒഴിവാക്കാൻ പ്രായമായ രോഗികൾക്ക് ആര്യവേപ്പ് ഇലകളും വേപ്പ് എണ്ണയും വിദഗ്ദ്ധർ നിർദ്ദേശിക്കാറുണ്ട്. വേപ്പ് എണ്ണ ഉപയോഗിച്ച് ചർമ്മത്തിൽ പതിവായി മസാജ് ചെയ്യുന്നത് അസ്ഥികളുടെ ആരോഗ്യത്തെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു.
നല്ലൊരു കീടനാശിനിയാണ് ആര്യവേപ്പ്. ആര്യവേപ്പ് കലര്‍ന്ന വെള്ളം അല്ലെങ്കില്‍ വേപ്പ് ഇലകൾ കത്തിയ്ക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിയ്ക്കും. കൊതുക് ശല്യം ചെറുക്കാനും ഇത് ഉപയോഗിക്കുന്നു.
വായയുടെ ശുചിത്വം നിലനിർത്താന്‍ ആര്യവേപ്പ് സഹായിയ്ക്കുന്നു. ആര്യവേപ്പിന്‍റെ ഇളം തണ്ട് ചവയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. നമുക്കറിയാം പല ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന സജീവ ഘടകമാണ് വേപ്പ്.
പ്രതിരോധശേഷി മെച്ചപ്പെടുത്താനും ആര്യവേപ്പ് സഹായിയ്ക്കും. വേപ്പിൻ ഗുളിക കഴിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിയ്ക്കും. കൂടാതെ, പനി, മലേറിയ തുടങ്ങിയവ അകറ്റാനായി വേപ്പ് ചായ കുടിക്കുന്നത് ഉചിതമാണ്.
മുടിയ്ക്ക് ഏറെ മികച്ചതാണ് ആര്യവേപ്പ്. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരനെ തടയാനും ഇത് സഹായിയ്ക്കുന്നു.
രാവിലെ വെറും വയറ്റിൽ 3 വേപ്പില മാത്രം ചവച്ചാൽ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല രോഗങ്ങളും മാറും എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഈ ഒരു കാര്യത്തില്‍ നിന്ന് തന്നെ ആര്യവേപ്പിന്‍റെ ഗുണങ്ങള്‍ വ്യക്തമാകും.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...