Stress Symptoms: 'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം ഇന്ന് നമ്മില്‍ പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സ്ട്രെസ് പലരുടെയും സന്തതസഹചാരിയായി മാറിയിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച മാനസിക പിരിമുറുക്കത്തില്‍ നിന്നും പലരും ഇതുവരെ മോചിതരായിട്ടില്ല.
നമ്മുടെ ജീവിതത്തിലോ ജീവിതരീതിയിലോ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടാകുമ്പോൾ അത് നേരിടാന്‍ നമ്മുടെ ശരീരവും മനസും പെട്ടെന്ന് തയ്യാറാകാത്ത ഒരു അവസ്ഥയുണ്ട്. അതായത്, ഈ സാഹചര്യങ്ങളോട് നമ്മുടെ മനസും ശരീരവും നല്‍കുന്ന ആദ്യ പ്രതികരണം, ഇത് ശാരീരികവും വൈകാരികവും ബൗദ്ധികവുമായ പല പ്രതിഫലനങ്ങള്‍ക്കും കാരണമാകുന്നു.
Also Read: Diabetes Friendly Fruits: നിങ്ങള്‍ പ്രമേഹ രോഗിയാണോ? ഈ പഴങ്ങള്‍ ധൈര്യമായി കഴിക്കാം
പല കാരണങ്ങള്‍കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രശ്നങ്ങൾ തുടങ്ങി പലതും മാനസിക സമ്മർദ്ദത്തിന് വഴി തെളിക്കും.
'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം പല തരത്തിലാണ് പ്രകടമാവുക. ചിലര്‍ക്ക് ഇത് പുതിയ സാഹചര്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒന്നാകാം. എന്നാല്‍, ചിലരില്‍ മാനസിക പിരിമുറുക്കം അവരെ വളരെ അപകടകരമായ അവസ്ഥയിലേയ്ക്ക് നയിക്കുന്നു. പ്രത്യേകിച്ച് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വ്യക്തി ഈ ടെൻഷനിൽ ആശ്വാസവും വിശ്രമവുമില്ലാതെ ജീവിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
Also Read: Heart Health: നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യം കാക്കും ഈ ഭക്ഷണങ്ങൾ
നിങ്ങള്‍ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോള്‍ നിങ്ങളുടെ ശരീരം എങ്ങിനെ പ്രതികരിയ്ക്കുന്നു? സമ്മർദ്ദത്തിന്‍റെ ശാരീരിക ലക്ഷണങ്ങള്‍ അറിയാം
ശരീര വേദന, നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയമിടിപ്പ് വർദ്ധിച്ചതുപോലെയുള്ള തോന്നൽ, ക്ഷീണം തോന്നുന്നു അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപെടുന്ന അവസ്ഥ, തലവേദന, തലകറക്കം അല്ലെങ്കിൽ വിറയൽ, ഉയർന്ന രക്തസമ്മർദ്ദം, പേശി പിരിമുറുക്കം, വയറും ദഹനപ്രശ്നങ്ങളും,
ലൈംഗിക ബന്ധത്തിൽ പ്രശ്നങ്ങള്‍, പ്രതിരോധശേഷി ദുർബലപ്പെടുത്തൽ തുടങ്ങിയവ ഒരു വ്യക്തി മാനസിക പിരിമുറുക്കം അനുഭവിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്.
മാനസിക പിരിമുറുക്കം ചിലരെ ഈ അവസ്ഥ നേരിടാന്‍ തെറ്റായ വഴികളിലേയ്ക്ക് നയിക്കാം
അതായത്, ഇക്കൂട്ടര്‍ മദ്യപാനം, പുകവലി, മയക്കുമരുന്ന്, ചൂതാട്ടം, അമിതമായി ഭക്ഷണം കഴിയ്ക്കല്‍, ലൈംഗികത, ഷോപ്പിംഗ്, ഇന്റർനെറ്റിൽ കൂടുതൽ സമയം ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളിലേയ്ക്ക് സ്വയം നീങ്ങാന്‍ സാധ്യതയുണ്ട്.
'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം ഒഴിവാക്കാനുള്ള വഴികള്‍ എന്താണ്?
ആര്‍ക്കും സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്നു നില്‍ക്കാനാവില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിലൂടെ ഇതിനെ മറികടക്കാം
സമ്മർദ്ദത്തിന്‍റെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോഴെല്ലാം ങ്ങളുടെ മാനസികാവസ്ഥയെ മാറ്റാന്‍ ശ്രദ്ധിക്കുക. അതായത്, ഒരു ചെറിയ നടത്തം പോലും ഇതിനു സഹായകമാണ്. വീട്ടിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് ഒരു മാറ്റത്തിനായി പ്രകൃതിഭംഗി ആസ്വദിക്കുവാനായി പുറത്ത് നടക്കാൻ പോകാം. ഇത് നിങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
ഇപ്പോഴും പോസിറ്റീവ് ആയിരിയ്ക്കുക. രാത്രി ഉറങ്ങുന്നതിനുമുമ്പ്, നിങ്ങൾ ഇന്ന് എന്താണ് നേടിയതെന്ന് പതിവായി ചിന്തിക്കുക. എന്നാൽ പ്രത്യേകം ഓർക്കുക, ഇന്ന് നിങ്ങൾക്ക് ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഒരിയ്ക്കലും ചിന്തിക്കരുത്.
എല്ലാ ദിവസവും, ആഴ്ചയും, മാസവും പതിവായി നിങ്ങളുടെ ലക്ഷ്യങ്ങൾ തയ്യാറാക്കുക. അതിനായി പരിശ്രമിക്കുക.
നിങ്ങളുടെ ആശങ്കകളെക്കുറിച്ച് ഒരു ഡോക്ടറുമായോ ആരോഗ്യ വിദഗ്ധനുമായോ സംസാരിക്കുക.
നിങ്ങള്‍ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ അതെന്താണോ അത് ചെയ്യുക. മനോഹരമായ പാട്ട് കേൾക്കുക, ക്രാഫ്റ്റിംഗ്, കൃഷി എന്നിവയെല്ലാം നിങ്ങളുടെ സമ്മർദ്ദം വലിയ തോതിൽ കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.
വളർത്തുമൃഗങ്ങളുമായി കളിക്കുന്നത് മാനസിനില മെച്ചപ്പെടുത്തുവാനും ഏകാന്തതയുടെ ചിന്തകൾ അകറ്റുവാനും സഹായിക്കുന്നു.
ദിവസവും യോഗ ചെയ്യുന്നത് പോസിറ്റീവ് ചിന്തകൾ നൽകുമെന്ന് പറയപ്പെടുന്നു. പ്രതിരോധസംവിധാനം മെച്ചപ്പെടുവാനും യോഗ സഹായിക്കും.
സ്ട്രെസ് കുറയ്ക്കാൻ ഭക്ഷണത്തിലും ശ്രദ്ധിക്കണം. ഫോളേറ്റ് ധാരാളം അടങ്ങിയ ഭക്ഷങ്ങള്‍ അതായത് വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മഗ്നീഷ്യത്തിന്‍റെ കലവറയായ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...