വെറും 10 മിനുറ്റിൽ വൈകുന്നേരം കഴിക്കാൻ ഒരു ഉപ്പമാവ്, പരീക്ഷിച്ച് നോക്കൂ
ആദ്യം റാഗി സേമിയ അൽപം വെള്ളത്തിൽ 3 മിനിറ്റ് കുതിർത്തി വെക്കുക
വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ഉപ്പ്മാ കഴിക്കുന്ന ശീലമുണ്ടോ? റവയു ഗോതമ്പും കഴിച്ച് മടുത്തെങ്കിൽ ഇത്തവണ റാഗി സേമിയ ഉപ്പ്മാ തന്നെ പരീക്ഷിക്കാം.
ആവശ്യമായവ
1. റാഗി സേമിയ- 1 കപ്പ്
2.സവാള - 1
3. കാരറ്റ് - 2
4. ചിരകിയ തേങ്ങ - 1 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം റാഗി സേമിയ അൽപം വെള്ളത്തിൽ 3 മിനിറ്റ് കുതിർത്തി വെക്കുക (വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കണം). ശേഷം വെള്ളം വാർത്തെടുത്ത് 4 മിനിറ്റ് സേമിയ ആവിയിൽ വേവിക്കുക. കൃത്യസമയത്ത് തീ ഓഫ് ചെയ്ത് സേമിയ പുറത്തെടുക്കുക. ഇനി ചട്ടിയിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പിലയും ചെറുതായി അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ കാരറ്റ് ചേർത്ത് ഇളക്കുക. നന്നായി വേവിച്ച് കഴിഞ്ഞാൽ 1/2 ഗ്ലാസ് വെള്ളം ചേർക്കുക. വെള്ളം തിളച്ചു വന്നാൽ സേമിയ ചേർത്ത് നിർത്താതെ ഇളക്കുക. ഇനി തീ ഓഫ് ചെയ്ത് ചിരകിയ തേങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
റാഗി സേമിയ ഉപ്പ്മാ റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...