കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിവാഹ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് വിവാഹിതരായ അമേരിക്കയിലെ ഒഹായോ സ്വദേശികളായ മെലാനിയയും ടെയ്ലറുമാണ് വിവാഹസത്കാരം മാറ്റിവച്ച് ഭക്ഷണം അനാഥമന്ദിരത്തിലേക്ക് നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

MG University ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍, പായലിന് അഭിനന്ദന പ്രവാഹം


അത്യാഡ൦ബര പൂര്‍വ്വം വിവാഹം നടത്താനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഡിജെ പാര്‍ട്ടിയും വമ്പന്‍ ഭക്ഷണ സത്കാരവും ഒരുക്കിയിരുന്നു. എന്നാല്‍, COVID 19 പശ്ചാത്തലത്തില്‍ സത്കാരവും ഡിജെ പാര്‍ട്ടിയുമെല്ലാം ഇവര്‍ ഒഴിവാക്കി. എന്നാല്‍, ഭക്ഷണം തയാറാക്കി അനാഥ മന്ദിരത്തിലേക്ക് എത്തിക്കാമെന്ന തീരുമാനത്തിലേക്ക് ഇവര്‍ പിന്നീടെത്തി. 


അവിഹിതം ഗൂഗിള്‍ മാപ്പില്‍; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!


അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇവരുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന ലൗറ ഹോമിലേക്ക് ഇരുവരുമെത്തി. വിവാഹവേഷത്തില്‍ തന്നെയാണ് ഇവര്‍ ഭക്ഷണം വിളമ്പി നല്‍കിയത്.


ഭവനരഹിതനെ കുടുംബത്തിനൊപ്പം ചേരാന്‍ സഹായിച്ച ദമ്പതികളുടെ കഥ!!


135 പേരാണ് ഇവിടെ താമസിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമാനിണിതെന്നും തങ്ങളുടെ പ്രവൃത്തി ആര്‍ക്കെങ്കിലും മാതൃകയാകുകയാണെങ്കില്‍ സന്തോഷമുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.