അവിഹിതം ഗൂഗിള്‍ മാപ്പില്‍; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!

എല്ലാത്തിനും സാക്ഷിയായി സ്ട്രീറ്റ് വ്യൂ ഇല്ലായിരുന്നുവെങ്കില്‍ അവള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഒരിക്കലും മനസിലാകില്ലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. 

Last Updated : Aug 13, 2020, 04:09 PM IST
  • ഭാര്യ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ്‌ ഭര്‍ത്താവ് ഇവരെ തിരിച്ചറിഞ്ഞത്. വെള്ള ഷര്‍ട്ടിനു മുകളില്‍ കറുത്ത കോട്ടും ജീന്‍സും ഹീല്‍ ബൂട്ടുമായിരുന്നു യുവതിയുടെ വേഷം.
  • കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ യുവതി ഭര്‍ത്താവ് അതിന് തയാറായിരുന്നില്ല. ഒടുവില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ആ തര്‍ക്കം വിവാഹമോചനത്തില്‍ ചെന്നെത്തുകയുമായിരുന്നു.
  • എല്ലാത്തിനും സാക്ഷിയായി സ്ട്രീറ്റ് വ്യൂ ഇല്ലായിരുന്നുവെങ്കില്‍ അവള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഒരിക്കലും മനസിലാകില്ലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
അവിഹിതം ഗൂഗിള്‍ മാപ്പില്‍; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!

അവിഹിത ബന്ധങ്ങള്‍ രഹസ്യമായി കൊണ്ടുപോകാന്‍ ഏതറ്റം വരെയും ആളുകള്‍ പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രഹസ്യമായി ഫോണ്‍ വിളിക്കാനും പുറത്ത് പോകാനുമെല്ലാം നല്‍കുന്ന ന്യായീകരണങ്ങളും സിനിമാ സ്റ്റൈലില്‍ ഉള്ളതായിരിക്കും. 

കൊറോണ പ്രതിരോധ൦ വേറെ ലെവലില്‍; വൈറലായി കുമിള മനുഷ്യന്‍!!

എന്നാല്‍, പങ്കാളിയെ വഞ്ചിക്കുന്ന ഭാര്യമാരും ഭര്‍ത്താക്കന്മാരും ഓര്‍ക്കേണ്ട ഒന്നുണ്ട്. നിങ്ങളുടെ നീക്കങ്ങള്‍ കാണുന്നത് 'മുകളില്‍ ഇരിക്കുന്നവന്‍' മാത്രമല്ല, 'കയ്യിലിരിക്കുന്നവന്‍' കൂടിയാണ്. ഗൂഗിള്‍ മാപ്പിന്‍റെ സ്ട്രീറ്റ് വ്യൂവിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അങ്ങനെ സ്ട്രീറ്റ് വ്യൂവില്‍ കുരുങ്ങി ദാമ്പത്യബന്ധം തകര്‍ന്ന ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

See Pics: അലക്കാന്‍ നല്‍കി മറന്ന വസ്ത്രങ്ങളില്‍ സര്‍പ്രൈസ് ഒരുക്കി വൃദ്ധദമ്പതികള്‍!!

പെറു സ്വദേശിയായ യുവതിയുടെ അവിഹിത ബന്ധമാണ് സ്ട്രീറ്റ് വ്യൂ പൊളിച്ച് കൈയില്‍ കൊടുത്തത്. യുവതിയുടെയും മടിയില്‍ തലവച്ച് കിടക്കുന്ന കാമുകന്റെയും മുഖം വ്യക്തമല്ലെങ്കിലും യുവതിയുടെ ആളെ പിടികിട്ടി. ഭാര്യ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ്‌ ഭര്‍ത്താവ് ഇവരെ തിരിച്ചറിഞ്ഞത്. വെള്ള ഷര്‍ട്ടിനു മുകളില്‍ കറുത്ത കോട്ടും ജീന്‍സും ഹീല്‍ ബൂട്ടുമായിരുന്നു യുവതിയുടെ വേഷം. 

മകള്‍ക്ക് ടാറ്റൂ ചെയ്യാന്‍ അനുവാദം നല്‍കി, മുന്‍ ഭര്‍ത്താവിനെ കോടതി കയറ്റി യുവതി

ഭര്‍ത്താവ് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അധികം തര്‍ക്കിക്കാന്‍ നില്‍ക്കാതെ യുവതി ചിത്രത്തിലുള്ളത് താനാണെന്ന് സമ്മതിച്ചു. കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ യുവതി ഭര്‍ത്താവ് അതിന് തയാറായിരുന്നില്ല. ഒടുവില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ആ തര്‍ക്കം വിവാഹമോചനത്തില്‍ ചെന്നെത്തുകയുമായിരുന്നു. 

ഉറങ്ങിക്കിടന്നയാളുടെ പാന്‍റിനുള്ളില്‍ രാജവെമ്പാല; സുരക്ഷയ്ക്കായി നിന്നത് 7 മണിക്കൂര്‍

എല്ലാത്തിനും സാക്ഷിയായി സ്ട്രീറ്റ് വ്യൂ ഇല്ലായിരുന്നുവെങ്കില്‍ അവള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഒരിക്കലും മനസിലാകില്ലായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ലോകത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വിരല്‍തുമ്പില്‍ അറിയാന്‍ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇതൊരു ഭീഷണിയാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം.

Trending News