തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും കാരണം ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ഭാരം. ശരീരഭാരം കൂടുന്നതും കുടവയറും ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. തടി കുറയ്ക്കാൻ ആളുകൾ പല വഴികളും പരീക്ഷിക്കുന്നുണ്ട്. മണിക്കൂറുകളോളം ജിമ്മിൽ വ്യായാമം ചെയ്യുന്നവരും കൃത്യമായ ഡയറ്റ് പിന്തുടരുന്നവരുമുണ്ട്. എന്നിട്ടും ശരീരഭാരം കുറയുന്നില്ല എന്നതാണ് പലരും നേരിടുന്ന വെല്ലുവിളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിമ്മിൽ പോകുന്നവരും ഡയറ്റ് പിന്തുടരുന്നവരും ഉൾപ്പെടെ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് പപ്പായ നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ. പപ്പായയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ നാരുകൾ കൂടുതലും കലോറി വളരെ കുറവുമാണ്. അതിനാൽ തടി കുറയ്ക്കാൻ പപ്പായ ഫലപ്രദമാണ്. അതിനാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 


ALSO READ: ബ്രൂസെല്ല കാനിസ് എന്താണ്? നായ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ അണുബാധയെ സൂക്ഷിക്കണം


ശരീരഭാരം കുറയ്ക്കണമെങ്കിൽ പപ്പായ പല രീതിയിൽ ഉപയോ​ഗിക്കാം. പപ്പായ ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിലെ പോഷകങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഫിറ്റ്നസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പപ്പായ കഴിക്കുന്നത് ദഹനവ്യവസ്ഥയെ സുഖപ്പെടുത്താനും സഹായിക്കുന്നു. 


പ്രഭാതഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്താം


പ്രഭാതഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് തടി കുറയ്ക്കാൻ സഹായകമാണ്. പ്രഭാതഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഊർജം നൽകുകയും അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ പപ്പായ മുറിച്ച് അതിൽ ഉപ്പും കുരുമുളക് പൊടിയും വിതറി കഴിക്കുന്നതും ​ഗുണകരമാണ്. 


പാലും പപ്പായയും കഴിക്കാം


പ്രഭാതഭക്ഷണത്തിൽ പാലും പപ്പായയും ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. മിക്സിയിൽ ഒരു ഗ്ലാസ് പാലും ഒരു കഷ്ണം പപ്പായയും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ചേർക്കാം. ഇത് കൂടുതൽ നേരം വിശപ്പിനെ അകറ്റി നിർത്തും. ഇടയ്ക്കിടെ വിശപ്പുണ്ടാക്കാതിരിക്കുന്നതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. 


പപ്പായയും തൈരും കഴിക്കാം 


തൈരിൽ പപ്പായ ചേർത്തു കഴിക്കുന്നത് ഗുണകരമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ഒരു പാത്രത്തിൽ തൈരും പപ്പായയും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് കഴിക്കാം. ഇത് ശരീരത്തിന് പോഷകങ്ങൾ നൽകുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. 


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)