Brucella Canis: ബ്രൂസെല്ല കാനിസ് എന്താണ്? നായ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ അണുബാധയെ സൂക്ഷിക്കണം

Brucella Canis Prevention: രോഗം ബാധിച്ച നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും സ്രവങ്ങളിലൂടെയും ബ്രൂസെല്ല കാനിസ് പടരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മനുഷ്യരിൽ, ഇതുവരെയുള്ള രോഗബാധകൾ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 02:33 PM IST
  • രോഗബാധയുള്ള നായയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾക്ക് അപകടസാധ്യത കൂടുതലാണ്
  • രോഗപ്രതിരോധ ശേഷി ദുർബലമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ എന്നിവരിൽ ഈ അണുബാധ കൂടുതൽ ​ഗുരുതരമാകാനുള്ള സാധ്യതയുണ്ട്
Brucella Canis: ബ്രൂസെല്ല കാനിസ് എന്താണ്? നായ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ അണുബാധയെ സൂക്ഷിക്കണം

വ്യത്യസ്‌ത അണുബാധകൾ, ചില പുതിയ അപൂർവ രോഗങ്ങളുടെ വർധനവ്, നിലവിലുള്ള വൈറസുകളുടെ വകഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. ഇപ്പോൾ ഒരു അപൂർവ ബാക്ടീരിയ ആയ അണുബാധ- ബ്രൂസെല്ല കാനിസ്- വാർത്തകളിൽ ഇടം നേടുകയാണ്. നായ്ക്കളിൽ കണ്ടുവരുന്ന ഭേദമാക്കാനാവാത്ത രോഗമാണ് ഇപ്പോൾ മനുഷ്യരിലേക്കും പടരുന്നത്.

റിപ്പോർട്ട് പ്രകാരം യുകെയിൽ മൂന്ന് പേർക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച നായ്ക്കളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും സ്രവങ്ങളിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, മനുഷ്യരിൽ, ഇതുവരെയുള്ള രോഗബാധകൾ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഈ വർഷം യുകെയിലെ ആളുകളിൽ ബ്രൂസെല്ല കാനിസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി യുകെഎച്ച്എസ്എയിലെ എമർജിംഗ് ഇൻഫെക്ഷൻസ് ആൻഡ് സൂനോസസ് മേധാവി വെൻഡി ഷെപ്പേർഡ് പറഞ്ഞു.

എന്നിരുന്നാലും, പൊതുജനങ്ങൾക്ക് അപകടസാധ്യത വളരെ കുറവാണ്. രോഗബാധയുള്ള നായയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾക്ക് അപകടസാധ്യത കൂടുതലാണ്. രോഗപ്രതിരോധ ശേഷി ദുർബലമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ എന്നിവരിൽ ഈ അണുബാധ കൂടുതൽ ​ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.

ALSO READ: Hypertension: ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഇവ... ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ബ്രൂസെല്ല കാനിസ്: അടയാളങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം

പനി
തലവേദന
പേശികളിലെ വേദന
പെട്ടെന്ന് ശരീരഭാരം കുറയുന്നു
മെനിഞ്ചൈറ്റിസ്
സെപ്റ്റിസീമിയ
ആർത്രൈറ്റിസ്

നായ്ക്കളുടെ ജീവൻ അപകടത്തിലാകില്ലെങ്കിലും ഈ രോഗം ഭേദമാക്കാൻ കഴിയില്ല, അതിനാൽ പകരുന്നത് നിയന്ത്രിക്കാനുള്ള ഏക മാർഗം ദയാവധമാണ്. അലസത, അകാല വാർധക്യം, നടുവേദന എന്നിവയാണ് നായ്ക്കളിൽ രോഗത്തിന്റെ ലക്ഷണങ്ങൾ. എന്നാൽ ചില നായ്ക്കൾക്ക് രോഗലക്ഷണങ്ങൾ പ്രകടമാകില്ല.

പ്രതിരോധം

പാസ്ചറൈസ് ചെയ്യാത്ത പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക
എല്ലാ മാംസവും നന്നായി വേവിച്ചിട്ടുണ്ടെന്നും അസംസ്കൃതമല്ലെന്നും ഉറപ്പാക്കുക
നായ്ക്കളെ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകൾ ധരിക്കുക
നിങ്ങളുടെ നായ്ക്കൾക്ക് കൃത്യമായി വാക്സിനേഷൻ ഉറപ്പാക്കുക

ഈ അണുബാധയ്ക്ക് ഇതുവരെ കൃത്യമായി ചികിത്സ ലഭ്യമായിട്ടില്ല. നായ്ക്കളിൽ ഇത് ഭേദമാക്കാൻ സാധിക്കില്ല. രോഗം പടരുന്നത് തടയാൻ ദയാവധം മാത്രമാണ് ഏക പോംവഴി. യുകെയിൽ മനുഷ്യരിൽ ഈ അണുബാധയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ പരിശോധനയും ചികിത്സയും നിർണയിക്കാൻ നടപടികൾ പുരോ​ഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News