Obesity in Children: കുട്ടികളിലെ പൊണ്ണത്തടി; കാരണങ്ങൾ അറിയാം, പ്രതിരോധിക്കാം
ശൈശവത്തിൽ തന്നെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കുട്ടികളിലെ അമിതവണ്ണം: ആഗോള ജനസംഖ്യയുടെ ഭൂരിഭാഗം വിഭാഗത്തെയും ബാധിച്ചിട്ടുള്ള ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടി. ഇത് മുതിർന്നവരെ മാത്രമല്ല ബാധിക്കുന്നത് എന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇപ്പോൾ കുട്ടികളും അമിതവണ്ണത്തിന്റെ ഇരകളാകുന്നു. പൊണ്ണത്തടി ഒരാളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ കഴിയുന്ന സങ്കീർണമായ പ്രശ്നമാണ്. കുട്ടികൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്ന വിധത്തിൽ പൊണ്ണത്തടി വർധിക്കുകയാണ്. ഇതിനായി ശൈശവത്തിൽ തന്നെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പൊണ്ണത്തടി പല വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരാളുടെ ആരോഗ്യത്തിന് അത്യന്തം അപകടകരമാണ്. പൊണ്ണത്തടി പ്രമേഹത്തിനും ഹൃദ്രോഗം ഉൾപ്പെടെയുള്ള മറ്റ് അവസ്ഥകൾക്കും കാരണമാകും. സ്ട്രോക്ക് പോലുള്ള മറ്റ് ഹൃദയ സംബന്ധമായ തകരാറുകൾക്കും പൊണ്ണത്തടി കാരണമാകും. കുട്ടിക്കാലത്തെ അമിതവണ്ണത്തിന്റെ തോത് കണക്കിലെടുത്ത്, ഉചിതമായ മുൻകരുതലുകൾ സ്വീകരിച്ച് കുട്ടികളെ അതിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ALSO READ: Menopause Symptoms And Health Tips: ആർത്തവവിരാമത്തിലെ ആരോഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും
നിങ്ങളുടെ കുട്ടിയെ പൊണ്ണത്തടിയിൽ നിന്ന് അകറ്റി നിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ജീവിതശൈലീ മാറ്റം: ടിവി, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽ സിനിമയോ വീഡിയോകളോ കാണുകയോ വീഡിയോ ഗെയിം കളിക്കുകയോ ചെയ്യുന്ന സമയങ്ങൾ കുറയ്ക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് ടിവി കാണുകയോ മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ വീഡിയോകൾ കാണുകയോ ചെയ്യരുത്. ടിവിയിലോ മൊബൈൽ ഫോണിലോ നോക്കി ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകും. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കും.
ആരോഗ്യകരമായ ഭക്ഷണം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ കുട്ടികളുടെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇത് ശരീരഭാരം വർധിക്കുന്നത് തടയാൻ സഹായിക്കും. സംസ്കരിച്ചതും എണ്ണമയമുള്ളതും പായ്ക്ക് ചെയ്തതും ജങ്ക് ഫുഡുകളും കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. ചിപ്പ്സുകൾ, ചോക്ലേറ്റുകൾ, മധുര പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക. ഇവയില്ലെല്ലാം ട്രാൻസ്-ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന് കുട്ടികളിൽ പൊണ്ണത്തടിക്കും ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും കാരണമാകും.
ALSO READ: Gut Health: ഈ അഞ്ച് തെറ്റായ ശീലങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
പതിവ് വ്യായാമം: കുട്ടികൾക്ക് അവരുടെ ദൈനംദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തുന്നതിലൂടെ അധിക കലോറി കളയാനും എല്ലുകളും പേശികളും ശക്തിപ്പെടുത്താനും കഴിയും. നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുട്ടിക്കാലത്തെ അമിതവണ്ണം ഒഴിവാക്കാൻ സഹായിക്കുന്നു.
കൃത്യമായ ഉറക്കം ശീലിക്കുക: ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ അവസ്ഥകൾ മതിയായ ഉറക്കത്തിലൂടെ ഒഴിവാക്കാം. മതിയായ ഉറക്കം ലഭിക്കാത്തപ്പോൾ അനാരോഗ്യകരമായ ഭാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മാനസിക പിന്തുണ: സന്തോഷവും ഉത്സാഹവുമുള്ളവരായിരിക്കുക. ചില കുട്ടികൾക്ക് അവരുടെ ആകർഷണീയതയോ ശാരീരിക രൂപമോ കാരണം അസ്വസ്ഥതയും ലജ്ജയും അനുഭവപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് മാനസിക പിന്തുണ നൽകേണ്ടത് പ്രധാനമാണ്.
പ്രമേഹം, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ, ഹൃദയം, വൃക്ക പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് കുട്ടിക്കാലത്തെ പൊണ്ണത്തടി കുട്ടികളെ നയിക്കുന്നു. കൂടാതെ, അമിതഭാരമോ അമിതവണ്ണമോ മൂലം വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ ഉണ്ടാകാം. ചെറിയ അളവിൽ കൂടുതൽ സമയങ്ങളിൽ ഭക്ഷണം നൽകുന്നതും കുട്ടികളിലെ പൊണ്ണത്തടി ഒഴിവാക്കാൻ സഹായിക്കും. മൂന്ന് നേരം കൂടുതലായി ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ച് ആറ് നേരങ്ങളിലായി കുറച്ച് ഭക്ഷണം വീതം കുട്ടികളെ കഴിപ്പിക്കാം. ഇത് ശരീരത്തിൽ അധിക കലോറി എത്തുന്നത് തടയുകയും കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...