Gut Health: ഈ അഞ്ച് തെറ്റായ ശീലങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും

Diet for healthy gut: ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ഹോർമോൺ അളവ് സന്തുലിതമാക്കുന്നത് വരെ, ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ കുടൽ വലിയ പങ്ക് വഹിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 12:32 PM IST
  • മദ്യത്തിന്റെ ഉയർന്ന ഉപയോഗം നമ്മുടെ ദഹനവ്യവസ്ഥയെ വഷളാക്കുന്നു
  • ഇത് ഭക്ഷണം ശരിയായി ദഹിക്കുന്നതിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
  • ഉയർന്ന അളവിൽ മദ്യം ശരീരത്തിലെത്തുന്നത് ​ഗ്യാസ് വർധിക്കുന്നതിനും വയറുവേദനയ്ക്കും കാരണമാകുന്നു
Gut Health: ഈ അഞ്ച് തെറ്റായ ശീലങ്ങൾ നിങ്ങളുടെ കുടലിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും

കുടലിന്റെ ആരോഗ്യം: മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് കുടൽ. നമ്മുടെ കുടൽ ബാക്ടീരിയയെ കഴിയുന്നത്ര സൗഹൃദമായി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ഹോർമോൺ അളവ് സന്തുലിതമാക്കുന്നത് വരെ, ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ കുടൽ വലിയ പങ്ക് വഹിക്കുന്നു. നാം പോലും അറിയാതെ തന്നെ നമ്മുടെ കുടലിന്റെ ആരോഗ്യം പലപ്പോഴും മോശമാകും. ആധുനിക ജീവിതശൈലിയും ഭക്ഷണ ശീലവുമാണ് ഇതിന് പ്രധാന കാരണം. കുടലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോൾ എങ്ങനെയാണ് കൂടുതലായി കാണപ്പെടുന്നതെന്ന് പോഷകാഹാര വിദഗ്ധ സോണിയ ബക്ഷി വ്യക്തമാക്കുന്നു. കുടലിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്ന അഞ്ച് അനാരോഗ്യകരമായ ശീലങ്ങളെക്കുറിച്ചും സോണിയ ബക്ഷി വിശദീകരിക്കുന്നു.

കുടലിന് ഹാനികരമായ അഞ്ച് അനാരോഗ്യകരമായ ശീലങ്ങൾ:
1. വ്യായാമക്കുറവ്: വ്യായാമം ചെയ്യുന്നത് നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് കുടൽ ബാക്ടീരിയകളെ ആരോ​ഗ്യമുള്ളതാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മികച്ച വ്യായാമശീലമുള്ള ആളുകൾക്ക് ഉപാപചയ ആരോഗ്യത്തിലും അമിതവണ്ണം തടയുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ അളവ് വർധിക്കുന്നു.

ALSO READ: Natural PCOS Treatment: പിസിഒഎസിനെ പ്രതിരോധിക്കാൻ ഈ ഔഷധങ്ങൾ കഴിക്കാം

2. ഉറക്കക്കുറവ്: ശരിയായ ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം കുറയുന്നത് നമ്മുടെ തലച്ചോറിനെയും ശരീരത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. നമ്മുടെ ശരീര ചംക്രമണത്തെ തടസ്സപ്പെടുത്തുന്നത് മറ്റ് ശാരീരിക അവസ്ഥകളെ എന്നപോലെ, നമ്മുടെ കുടൽ ബാക്ടീരിയയെയും ദോഷകരമായി ബാധിക്കും.

3. സ്ട്രെസ്: നമ്മുടെ ആധുനിക ജീവിതശൈലി, ഉയർന്ന സമ്മർദ നിലകൾക്കൊപ്പം, ശരീരത്തിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു. സമ്മർദ്ദത്തിന്റെ ഉയർന്ന അളവ് നമ്മുടെ കുടലിൽ വളരുന്ന ആരോഗ്യ-പ്രോത്സാഹന ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കും. നമ്മുടെ കുടൽ ബാക്ടീരിയയെ മാറ്റിമറിക്കുന്ന വിധത്തിൽ രക്തയോട്ടം കുറയ്ക്കാൻ സമ്മർദ്ദം കാരണമാകും. ഗട്ട് ബാക്ടീരിയ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

4. അമിതമായ മദ്യപാനം: മദ്യത്തിന്റെ ഉയർന്ന ഉപയോഗം നമ്മുടെ ദഹനവ്യവസ്ഥയെ വഷളാക്കുന്നു. ഇത് ഭക്ഷണം ശരിയായി ദഹിക്കുന്നതിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉയർന്ന അളവിൽ മദ്യം ശരീരത്തിലെത്തുന്നത് ​ഗ്യാസ് വർധിക്കുന്നതിനും വയറുവേദനയ്ക്കും കാരണമാകുന്നു. മിതമായ അളവിൽ റെഡ് വൈൻ കുടിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. എന്നാൽ, അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.

ALSO READ: International Day of Older Persons 2022: ഇന്ന് ലോക വയോജന ദിനം; മുൻപേ നടന്നവരെ ഒഴിവാക്കാതെ ഒപ്പം നടത്താം, കരുതലാകാം

5. പോഷക സമ്പന്നമല്ലാത്ത ഭക്ഷണക്രമം: വൈവിധ്യമാർന്ന പോഷകങ്ങ ​ഗുണങ്ങളുള്ള ഭക്ഷണങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം വ്യത്യസ്ത തരം ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​കുടലിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. പച്ചക്കറികളും പഴവർ​ഗങ്ങളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. ജങ്ക് ഫുഡുകൾ, ശീതള പാനീയങ്ങൾ എന്നിവയുടെ അമിത ഉപയോ​ഗം ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് പിന്നീട് കുടലിന്റെ ആരോ​ഗ്യത്തെയും മോശമായ അവസ്ഥയിലേക്ക് എത്തിക്കും. പോഷക സമ്പന്നമല്ലാത്ത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് പോസസ്ഡ് ഭക്ഷണങ്ങൾ. പാക്കറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തെ വളരെ ​ഗുരുതരമായി ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു. പലതരം പ്രിസര്‍വേറ്റീവ്സ്, കൃത്രിമമധുരം, ഉപ്പ്  എന്നിവ പ്രോസസ്ഡ് ഭക്ഷണങ്ങളിൽ കൂടുതലായി ചേർക്കും. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News