Oily Skin: എണ്ണമയമുള്ള ചർമ്മമാണോ നിങ്ങളുടേത്? ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാം, ചര്‍മ്മഭംഗി നഷ്ടപ്പെടും
Oily Skin Home Remedies: എണ്ണമയമുള്ള ചർമ്മമുള്ളവർ മുഖത്തിന് പ്രത്യേക ശ്രദ്ധ നൽകണം, അല്ലാത്തപക്ഷം ഇത് മുഖത്തിന്‍റെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് സൗന്ദര്യവർദ്ധക വസ്തുക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ അനിവാര്യമാണ്
Oily Skin Home Remedies: എണ്ണമയമുള്ള ചർമ്മം ഒരു തരത്തില്‍ പറഞ്ഞാല്‍ അനുഗ്രഹമാണ്. മറ്റ് ചർമ്മ തരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിന്‍റെ പാടുകൾ, മറ്റ് വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടാന്‍ കാലതാമസം നേരിടുന്നു എന്നത് ഈ ചര്‍മ്മത്തിന്‍റെ പ്രത്യേകതയാണ്.
Also Read: Shani Margi 2024: 2024 ഈ രാശിക്കാര്‍ക്ക് ദുരിതം, അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്
എന്നാൽ, എണ്ണമയമുള്ള ചർമ്മത്തിന് നിരവധി ദോഷങ്ങളുണ്ട്. എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വേനൽക്കാലത്ത് അധിക എണ്ണ വിയർപ്പിനൊപ്പം അടിഞ്ഞുകൂടുമ്പോൾ എണ്ണമയമുള്ള ചർമ്മം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ, എണ്ണമയമുള്ള ചര്‍മ്മമുള്ള മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖത്ത് മേക്കപ്പ് ദീര്‍ഘനേരം നീണ്ടുനില്‍ക്കില്ല എന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് മേക്കപ്പ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
Also Read: Health Tips: ധാരാളം വെള്ളം കുടിച്ചോളൂ, പൊണ്ണത്തടി താനേ കുറയും...!!
ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച് എണ്ണമയമുള്ള ചര്‍മ്മം (Oily skin) അത്ര മോശമല്ല. കാരണം സെബവും (sebum) സെബാസിയസ് ഗ്രന്ഥികളും നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും ചർമ്മത്തിന്‍റെ വരൾച്ച തടയുകയും ചെയ്യുന്നു. എന്നാല്‍, എണ്ണമയമുള്ള ചർമ്മമുള്ളവർ മുഖത്തിന് പ്രത്യേക ശ്രദ്ധ നൽകണം, അല്ലാത്തപക്ഷം ഇത് മുഖത്തിന്‍റെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് സൗന്ദര്യവർദ്ധക വസ്തുക്കളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ അനിവാര്യമാണ്.
Also Read: Sun Transit 2023: അടുത്ത 30 ദിവസം ഈ രാശിക്കാര്‍ക്ക് കഷ്ടകാലം, സൂര്യസംക്രമണം സൃഷ്ടിക്കും ദുരിതം
എണ്ണമയമുള്ള ചർമ്മമുള്ളവർ ചില ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. എണ്ണമയമുള്ള ചർമ്മമുള്ളവർ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളെക്കുറിച്ച് അറിയാം
എണ്ണമയമുള്ള ചർമ്മത്തിൽ വീര്യം കുറഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രമേ പ്രയോഗിക്കാവൂ. ഇത്തരം ചര്‍മ്മം എപ്പോഴും ഈർപ്പമുള്ളതാക്കാതിരിക്കുന്നതാണ് ഉചിതം. ശരീരത്തിൽ ജലാംശം നിലനിർത്തിയാൽ ഇത്തരം ചർമ്മപ്രശ്‌നങ്ങൾ മാറും.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക.
1. ക്രീം
മുഖം തിളങ്ങാൻ ക്രീം ഉപയോഗിക്കുന്നത് തികച്ചും സാധാരണമാണ്, എന്നാൽ എണ്ണമയമുള്ള ചർമ്മമുള്ളവർ ക്രീം ഉപയോഗിക്കുമ്പോള്‍ മുഖത്തെ എണ്ണമയം കൂടുതൽ വർദ്ധിക്കും, ഇത് ചര്‍മ്മത്തിന്‍റെ ഭംഗി കുറയ്ക്കും എന്ന് മാത്രമല്ല കുരുക്കളും മുഖക്കുരുവും ഉണ്ടാകാനും ഉടയാക്കും.
2. പെട്രോളിയം ജെല്ലി
മുഖത്തെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ നമ്മൾ പെട്രോളിയം ജെല്ലി ഉപയോഗിക്കാറുണ്ട്, എന്നാൽ എണ്ണമയമുള്ള മുഖത്ത് ഈ ഉൽപ്പന്നം പുരട്ടിയാൽ, ചർമ്മം കൂടുതല്‍ എണ്ണമയമുള്ളതായി തോന്നിപ്പിക്കും.
3. വെളിച്ചെണ്ണ
വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല മരുന്നാണ്. എന്നാല്‍, എണ്ണമയമുള്ള ചർമ്മത്തിൽ ഇത് ഒരിക്കലും ഉപയോഗിക്കരുത്. കാരണം ഇത് മുഖത്തെ സുഷിരങ്ങൾ അടയ്‌ക്കും, ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
4. ചെറുപയർ പൊടി
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാൻ ചെറുപയർ കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കാറുണ്ട്, എന്നാൽ എണ്ണമയമുള്ള ചർമ്മത്തിന് ഇത് നല്ലതല്ല, കാരണം ഇത് മുഖ ചര്‍മ്മത്തിന് ദോഷം ചെയ്യും.
എണ്ണമയമുള്ള ചർമ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജലാംശം നിലനിര്‍ത്തുക: ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. അവ നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നതിനൊപ്പം ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നു.
നിങ്ങളുടെ മുഖത്ത് കൂടെക്കൂടെ തൊടരുത്
നിങ്ങളുടെ മുഖത്ത് ഇടയ്ക്കിടെ തൊടുമ്പോള്‍ നിങ്ങളുടെ കൈകളില്‍ നിന്ന് മുഖത്തേക്ക് അഴുക്കും എണ്ണയും ബാക്ടീരിയയും വ്യാപിക്കാന്‍ ഇടയാക്കും. മുഖം വൃത്തിയാക്കുകയോ മോയ്‌സ്ചറൈസ് ചെയ്യുകയോ സണ്‍സ്‌ക്രീന്‍ അല്ലെങ്കില്‍ മേക്കപ്പ് ഉപയാഗിക്കുകയോ ചെയ്യുമ്പോള്‍ മാത്രം നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുക, ആദ്യം നിങ്ങളുടെ കൈകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.
നിരാകരണം: മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വീട്ടുവൈദ്യങ്ങളും പൊതുവിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ എവിടെയെങ്കിലും വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.