Shani Margi 2024: 2024 ഈ രാശിക്കാര്‍ക്ക് ദുരിതം,അബദ്ധത്തിൽ പോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

Saturn Direct 2024 effect on Zodiacs: പുതുവർഷം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രംമാണ് ബാക്കി. ആ ഒരു സാഹചര്യത്തിൽ പുതുവര്‍ഷം 2024  എങ്ങനെയായിരിക്കുമെന്നറിയാൻ എല്ലാവര്‍ക്കും  ഏറെ ആകാംക്ഷയുണ്ട്. തീര്‍ച്ചയായും ഏറെ ശുഭ പ്രതീക്ഷകളോടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുക.

നവംബര്‍ മാസത്തില്‍ ശനി നീതിയുടെ ദേവനായ ശനി കുംഭ രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും.  
ശനി നീതിയുടെ ദേവനാണ്. കർമ്മങ്ങൾക്കനുസരിച്ച് ശനി ഫലം നൽകുന്നു. കൂടാതെ, ശനി ഏറ്റവും സാവധാനത്തിൽ നീങ്ങുന്നു. അതിനാല്‍ ശനിയുടെ മാറ്റത്തിന്‍റെ പ്രഭാവം വളരെക്കാലം ആളുകളിൽ തുടരുന്നു. 

1 /8

2024  ല്‍ ഈ തെറ്റുകൾ ചെയ്യരുത്    ശനി ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ നൽകുന്നു. ചിലരുടെ ജീവിതത്തിൽ അസ്വസ്ഥത, പിരിമുറുക്കം, രോഗങ്ങൾ, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാൽ, ശനിയുടെ ദൃഷ്ടി ദോഷമുള്ളപ്പോൾ ആളുകൾ ശനി ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ പാടില്ല.   

2 /8

ഈ സമയത്ത് സ്ത്രീകൾ, വൃദ്ധർ, നിസ്സഹായർ, തൊഴിലാളിവർഗം എന്നിവരെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്. ചീത്ത കൂട്ടുകെട്ടിൽ നിന്നും മദ്യപാനത്തില്‍നിന്നും അകന്നു നിൽക്കുക. ആരുടെയും പണത്തിൽ മോഹിക്കരുത്. വഞ്ചന, നുണ, കലഹം എന്നിവ ഒഴിവാക്കുക, അല്ലാത്തപക്ഷം ശനി വളരെയധികം കുഴപ്പങ്ങൾ ഉണ്ടാക്കും. 

3 /8

ശനിയുടെ കുംഭ രാശിയിലെ നേരിട്ടുള്ള ചലനം 2024 ല്‍ 12 രാശികളിലേയും ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇത് ചില രാശിക്കാർക്ക് വലിയ തിരിച്ചടി നൽകും. 2024-ൽ ശനി ഈ രാശിക്കാരെ ദോഷകരമായി നിരീക്ഷിക്കും   

4 /8

കർക്കിടകം രാശി (Cancer Zodiac Sign)  2024 ൽ കർക്കിടക രാശിക്കാരില്‍ ശനിയുടെ കോപത്തിന്‍റെ സ്വാധീനം ഉണ്ടാകും. ഈ രാശിക്കാര്‍ ഏറെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചെറിയ പിഴവ് പോലും വലിയ നഷ്ടത്തിന് കാരണമാകും. അപകടകരമായ ജോലികൾ ചെയ്യരുത്. 

5 /8

വൃശ്ചികം രാശി (Scorpio Zodiac Sign)   വൃശ്ചിക രാശിയും 2024-ൽ ശനിയുടെ നിഴലിലാകും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. വസ്തു, വാഹന സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. 

6 /8

മകരം രാശി  (Capricorn Zodiac Sign)  മകരം രാശിയിലുള്ളവരെ 2024-ൽ ശനിയുടെ കോപം ​​ബാധിക്കും. ഈ ആളുകളെ കുഴപ്പങ്ങളിൽ നിന്ന് രക്ഷിക്കാൻ, അവർ പ്രായമായവരെയും അശരണരെയും സേവിക്കണം. കാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നത് ഉചിതമാണ്.  

7 /8

കുംഭം രാശി  (Aquarius Zodiac Sign)  ശനി കുംഭത്തിൽ നിൽക്കുന്നതിനാൽ ഈ രാശിക്കാരില്‍ ശനിയുടെ പ്രകോപം ഉണ്ടാകും. ഈ സമയം ഈ രാശിക്കാരെ തര്‍ക്കങ്ങളില്‍ അകപ്പെടുത്താം. ഈ രാശിക്കാര്‍ ശനി സ്തോത്രം, ശനി ചാലിസ എന്നിവ പാരായണം ചെയ്യുന്നത് ഉചിതമാണ്.  

8 /8

മീനം രാശി  (Pisces Zodiac Sign)  മീനം രാശിക്കാരിലും 2024-ൽ ശനിയുടെ പ്രകോപം ഉണ്ടാകും. ഇത്തരക്കാർക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. വർഷം മുഴുവനും ശ്രദ്ധിക്കുന്നത് നല്ലതാണ്.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola