കൊവിഡ് ബാധിച്ച പ്രായമായ ആളുകളിൽ അൽഷിമേഴ്സ് രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അൽഷിമേഴ്‌സ് ഡിസീസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുള്ളത്. പ്രായമായവർക്ക് കൊവിഡ് ബാധിച്ച് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത ഏറെയാണെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. 65 വയസും അതിനു മുകളിലുമുള്ളവർക്ക് കൊവിഡ് ബാധിച്ച ശേഷം ഈ രോ​ഗം വരാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും ഉയർന്ന അപകടസാധ്യത കുറഞ്ഞത് 85 വയസ് പ്രായമുള്ള സ്ത്രീകളിലാണെന്നും ​വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് ബാധിച്ച് ഒരു വർഷത്തിനുള്ളിൽ ഇവരിൽ അൽഷിമേഴ്‌സ് വരാനുള്ള സാധ്യത ഇരട്ടിയായി (0.35% മുതൽ 0.68% വരെ) വർധിച്ചതായാണ് കണ്ടെത്തലുകൾ. കൊവിഡ് അൽഷിമേഴ്‌സിന്റെ പുതിയ വികാസത്തിന് കാരണമാകുമോ അതോ അതിന്റെ ആവിർഭാവത്തെ ത്വരിതപ്പെടുത്തുമോ എന്ന് വ്യക്തമല്ലെന്നും ഗവേഷകർ പറയുന്നു. 2020 ഫെബ്രുവരിക്കും 2021 മെയ് മാസത്തിനും ഇടയിൽ വൈദ്യചികിത്സ ലഭിച്ചവരുടെ മെഡിക്കൽ റിപ്പോർട്ടുകളാണ് ഇതിന് ആധാരം. യുഎസിലെ 65 വയസും അതിന് മുകളിലുമുള്ള 6.2 ദശലക്ഷം ആളുകളുടെ ‍മെഡിക്കൽ റിപ്പോർട്ടുകൾ ഗവേഷണ സംഘം വിശകലനം ചെയ്തു. 


കൊവിഡും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും ഇപ്പോഴും കണ്ടുവരുന്ന പ്രശ്നമാണ്. കൊവിഡ് നിർണയിച്ച ഒരാൾക്ക് ഭാവിയിൽ അത് മൂലം എന്തെല്ലാം ആഘാതങ്ങൾ ഉണ്ടാകുമെന്നത് നിരീക്ഷിക്കുന്നത് തുടരേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറഞ്ഞു. അൽഷിമേഴ്‌സ് രോഗത്തിലും മറ്റ് ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്‌സിലും കൊവിഡിന്റെ ഫലങ്ങളെ കുറിച്ച് പഠനം തുടരാൻ ടീം പദ്ധതിയിട്ടിട്ടുണ്ട്. ലഹരിവസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.


അൽഷിമേഴ്‌സ് ഏറെ ഗുരുതരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു രോഗമാണ്. അൽഷിമേഴ്സ് അതായത് മറവി രോഗം എന്ന് പറയുന്നത് ഒരു മസ്തിഷ്ക രോഗമാണ്. ഈ രോഗം പതിയെ പതിയെ നമ്മുടെ ഓർമ്മകളെ തുടച്ചുമാറ്റുന്നു എന്നുതന്നെ പറയാം. പ്രായമേറുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു രോഗമാണ് ഈ മറവിരോഗം (Alzheimers disease). ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലെങ്കിലും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നത് നല്ല ചികിത്സ നേടാനും അതുവഴി തലച്ചോറിന്റെ പ്രവർത്തനം, സ്വന്തമായിട്ടുള്ള പ്രവർത്തനം, മാനസികാരോഗ്യം എന്നിവ കൂട്ടുന്നതിനും സഹായിക്കും.  


Also Read: Walking Benefits: അല്‍പദൂരം നടക്കാം... നടപ്പിന് ഗുണങ്ങള്‍ ഏറെ..!!


 


തലച്ചോറിനെ ബാധിക്കുന്ന അതുവഴി ഓർമ്മ ശക്തി, ചിന്താശേഷി, യുക്തി എന്നിവ പതിയെ പതിയെ കുറയുന്ന ഒരു രോഗമാണ് അൽഷിമേഴ്സ് (Alzheimers disease). ഈ രോഗം ബാധിക്കുന്ന ആൾക്ക് തന്റെ ദൈനംദിന ജീവിത കാര്യങ്ങളിൽ പോലും ഏർപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ വരും. 60 വയസോ അതിൽ കൂടുതലോ ഉള്ളവരിലാണ് സാധാരണയായി ഈ രോ​ഗം കണ്ടുവരുന്നത്. പക്ഷേ അവരിൽ തന്നെ ഈ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ കണ്ടുവരുന്നത് 40 നും 50 നും ഇടയ്ക്കുള്ള പ്രായത്തിലാണ്. മറവി രോഗം എന്നത് അധിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒരു സാധാരണ രോഗമായി ഇപ്പോൾ മാറുകയാണ്. ഈ അസുഖത്തിന്റെ ആഴം കൂടുന്തോറും ആ വ്യക്തിയ്ക്ക് ഉണ്ടാകുന്ന ആഘാതം വളരെ വലുതാണ്. 


അൽഷിമേഴ്സ് രോഗമുള്ള ഒരാൾ ചില സമയത്ത് അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യം തന്നെ ഇടയ്ക്ക് വച്ച് മറന്നുപോകും. ഈ രോഗമുള്ള (Alzheimers disease) ഒരാൾക്ക് തന്റെ ചുറ്റും എന്താണ് നടക്കുന്നതെന്നോ അല്ലെങ്കിൽ നടന്നതെന്നോ ഓർമ്മിച്ചെടുക്കാനും വലിയ ബുദ്ധിമുട്ടാകും.  അതുപോലെതന്നെ സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യം പൂർത്തിയാക്കാനും ഇവർക്ക് കഴിയാതെ വരും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.