കോവിഡിനൊപ്പം  ഒമിക്രോണും നമ്മുടെ ജീവിതത്തിൻറെ ഭാഗമാണ്.ഏതാണ്ട് 59 രാജ്യങ്ങളിലാണ് ഇത് വരെ ഒമിക്രോൺ വ്യാപിച്ചത്. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഒമിക്രോൺ അണുബാധ ബാധകമാണ്. പ്രത്യേകിച്ച് വാക്സിനേഷൻ എടുക്കാൻ പോലും കഴിയാത്തത്ര ചെറിയ കുട്ടികളുള്ളവർക്ക് ഇത് മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളെ അണുബാധക്ക് സാധ്യതയുള്ള എല്ലായിടത്തു നിന്നും അകറ്റി നിർത്തുന്നതാണ് നല്ലത്. ഒമിക്രോൺ വേരിയന്റ്  കുട്ടികൾക്കിടയിൽ അൽപ്പം വ്യത്യസ്തമായി പ്രത്യക്ഷപ്പെടാം. ഇത് കുട്ടികളിൽ ക്രോപ്പ് എന്ന് ആരോഗ്യ രംഗം വിളിക്കുന്ന കഠിനമായ ചുമയ്ക്ക് കാരണമാകുമെന്ന് അടുത്തിടെയുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.


എന്നാൽ ഡോക്ടർമാരുടെ അഭിപ്രായത്തിൽ  ഇത്തരം ചുമകൾക്കുള്ള രോഗനിർണയം എളുപ്പമാണ്, അതേസമയം ശ്വാസനാളത്തിന് ഇത്തരം ചുമ മൂലം വീക്കം സംഭവിക്കാം. 


ഒമിക്രോൺ വേരിയന്റ് ബാധിച്ച കുട്ടികളിൽ ക്രോപ്പ് വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു കുട്ടിക്ക് അണുബാധയുണ്ടാകുകയും ക്രോപ്പ് വികസിപ്പിക്കുകയും ചെയ്യുമ്പോൾ കഠിനമായ ചുമ അവർക്ക് പതിവായിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്.


Symptoms Of Omicron In Children


5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതുവരെ വാക്സിനേഷൻ നൽകാത്തതിനാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് പനി, തൊണ്ടവേദന, ചുമ, തൊണ്ടവേദന എന്നിവ കുട്ടികളിൽ അനുഭവപ്പെടുന്ന ചില സാധാരണ ലക്ഷണങ്ങളാണ്.


പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, വരണ്ട ചുമ എന്നിവയാണ് കുട്ടികളിൽ ഒമിക്‌റോണിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ഇതിനെതിരായ ഏറ്റവും നല്ല മാർഗം കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ്. മുതിർന്നവർ ജാഗ്രത പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.