Omicron Covid Variant | ഒമിക്രോൺ വകഭേദം അപകടകാരി? ലോകാരോഗ്യ സംഘടന പറയുന്നത്
ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകൾ പ്രകാരം ഒരു തവണ കോവിഡ് വന്നവരിലാണ് ഒമിക്രോൺ വൈറസ് ബാധിക്കുന്നത്.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിനോട് പോരാടാൻ ഉറച്ച് നിൽക്കുകയാണ് ലോകം. പാൻഡെമിക്കിന്റെ പുതിയ ഘട്ടത്തെ ജനങ്ങൾ ആശങ്കയോടെയാണ് സമീപിക്കുന്നത്. പുതിയ വൈറസിനെ സംബന്ധിച്ച് വിശദമായ പഠനം യു.എൻ നടത്തി വരികയാണ്.
ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകൾ പ്രകാരം ഒരു തവണ കോവിഡ് വന്നവരിലാണ് ഒമിക്രോൺ വൈറസ് ബാധിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒമിക്രോൺ പെട്ടെന്ന് പകരാൻ സാധ്യതയുള്ളതാണോ ബാധിക്കുന്നവരിൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. “ഒമിക്രോണുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ തെളിവില്ല-ലോകാരോഗ്യ സംഘടന പറയുന്നു.
ALSO READ : Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു
വാക്സിനുകൾ ഉൾപ്പെടെ നിലവിലുള്ള പ്രതിരോധ നടപടികളിൽ ഒമിക്രോണിൻറെ സാധ്യത മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ലോകാരോഗ്യ സംഘടനയും. ഡെൽറ്റ ഉൾപ്പെടെയുള്ള വൈറസുകളിൽ നിന്നും ഗുരുതരമായ രോഗങ്ങളും മരണവും കുറയ്ക്കുന്നതിന് നിലവിലെ വാക്സിനുകൾ ഫലപ്രദമാണ്.
ALSO READ : Omicron Covid Variant| യഥാർത്ഥ ഭീകരത ഇപ്പോഴും അറിയില്ല, ഒമിക്രോൺ എന്ന അപകട വൈറസ്
അതേസമയം ലോകത്ത് COVID-19 സർക്കുലേഷൻ കുറയ്ക്കുന്നതിന് ഫലപ്രദമായ പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കാൻ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. പരമാവധി ആളുകൾക്കും വാക്സിനേഷൻ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎൻ രാജ്യങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.