Omicron Symptoms: കൊറോണയുടെ  ഏറ്റവും പുതിയതും വ്യാപന ശേഷി  കൂടിയതുമായ  ഒമിക്രോണിന്‍റെ  ഭീതിയിലാണ് ഇപ്പോള്‍ ലോകം.  ഒമിക്രോണ്‍ ബാധിച്ച പലര്‍ക്കും പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നത്  രോഗത്തിന്‍റെ ഗൗരവം  വര്‍ദ്ധിപ്പിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Omicron കേസുകള്‍ ലോകത്തകമാനം വര്‍ദ്ധിക്കുകയാണ്.  Omicron വകഭേദത്തെപ്പറ്റി പഠനം നടത്തിയ  ശാസ്ത്രജ്ഞർ പറയുന്നത്  ഇത് ശരീരത്തിന്‍റെ   രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കും എന്നത് തന്നെയാണ്.  അതിനാല്‍, രണ്ട് ഡോസ്  വാക്സിന്‍  സ്വീകരിച്ചവരും  കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.  


Also Read: Omicron | ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കി കേന്ദ്രം


എന്നാല്‍, ആരോഗ്യവിദഗ്ധര്‍ നടത്തിയ പുതിയ പഠനങ്ങള്‍ അനുസരിച്ച്  ഒമിക്രോണിന്‍റെ ചില പ്രത്യേക ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഈ ലക്ഷണങ്ങളെ  അവഗണിക്കരുത്  എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.  


ഒമിക്രോണിന്‍റെ ചില പ്രത്യേക ലക്ഷണങ്ങള്‍ ഇവയാണ്  (Omicron Symptoms) 


തൊണ്ട വേദന (ഇടര്‍ച്ച):  ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ചലിക് കോറ്റ്‌സി പറയുന്നതനുസരിച്ച്, ഒമിക്രോൺ ബാധിച്ച രോഗികൾക്ക്  തൊണ്ടവേദനയോ അതിന്  സമാനമായ  തൊണ്ട പോറൽ പോലെയുള്ള പ്രശ്‌നമാണ് കാണുന്നത്. ഈ രണ്ട് അവസ്ഥകളും ഒരു പരിധിവരെ സമാനമായിരിക്കാമെങ്കിലും, തൊണ്ടയിലെ പോറൽ പ്രശ്നം കൂടുതൽ വേദനാജനകമായിരിയ്ക്കും. 


Also Read: Omicron | മഹാരാഷ്ട്രയിൽ 8 ഒമിക്രോൺ കേസുകൾ കൂടി, 7ഉം മുംബൈയിൽ, ആകെ രോ​ഗബാധിതർ 28


ക്ഷീണം: മറ്റ്  വകഭേദങ്ങളെപ്പോലെ ഒമിക്രോണ്‍  ബാധിക്കുന്നവര്‍ക്കും കടുത്ത ക്ഷീണം ഉണ്ടാകും.   കടുത്ത ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, വിശ്രമിക്കാനുള്ള ശക്തമായ ആഗ്രഹം എന്നിവ  അനുഭവപ്പെടാം.  ഇത് നമ്മുടെ  ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താം.  ഈ അവസ്ഥ അഭിമുഖീകരിക്കുന്നവര്‍  ഒരു ഡോക്ടറെ കാണുന്നത് ഉറപ്പാക്കുക. 


നേരിയ പനി:  കൊറോണ വൈറസ് ആരംഭിച്ചതു മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് പനി.  എന്നാൽ ഒമിക്രോണിന്‍റെ  പനികടുത്തതാവില്ല എന്നാല്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കും  എന്നാണ് പഠനങ്ങള്‍ പറയുന്നത്.  


വരണ്ട ചുമ:  ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിന്‍റെ  അഭിപ്രായത്തിൽ, ഒമിക്രോൺ ബാധിച്ച ആളുകൾക്ക് വരണ്ട ചുമ ഉണ്ടാകാം. കോവിഡ്- 19ന്‍റെ  ലക്ഷണങ്ങളിലും ഇത്   പ്രകടമായിരുന്നു. നിങ്ങളുടെ തൊണ്ട വരണ്ടതായി അനുഭവപ്പെടുമ്പോൾ അല്ലെങ്കിൽ അണുബാധ മൂലം തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയതായി അനുഭവപ്പെടുമ്പോഴാണ് വരണ്ട ചുമ ഉണ്ടാകുന്നത്.


രാത്രിയില്‍ അമിത  വിയർപ്പ്:  ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പിലെ ഡോക്ടർമാര്‍ പറയുന്നതനുസരിച്ച്  രാത്രിയില്‍ ഉണ്ടാകുന്ന അമിത വിയര്‍പ്പ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. അതേ സമയം, ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഈ രോഗം ബാധിച്ച ഒരാൾ എസി പ്രവർത്തിപ്പിച്ചോ തണുത്ത സ്ഥലത്തോ ഉറങ്ങിയാലും അയാൾ വിയർക്കുന്നു എന്നതാണ്.


ഒമിക്രോണിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.  സംശയം തോന്നുന്നപക്ഷം ഉടന്‍ തന്നെ  ആരോഗ്യ വിദഗ്ധരെ സമീപിക്കുക.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.