Omicron | ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കി കേന്ദ്രം

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 10:34 PM IST
  • ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിന് മുൻകൂട്ടി ബുക്ക് ചെയ്യാനായി എയർ സുവിധ പോർട്ടൽ പരിഷ്കരിക്കും,
  • ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഈ രാജ്യങ്ങൾ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സന്ദർശിച്ചവർക്കും നിയമം ബാധകമാണ്.
  • ഡിസംബർ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
Omicron | ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: ഒമിക്രോൺ (Omicron) ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൈ റിസ്‌ക് വിഭാ​ഗത്തിൽപെടുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർ ആർടിപിസിആർ പരിശോധനയ്ക്ക് (RT-PCR Test) മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നിർബന്ധമാക്കി കേന്ദ്രം (Central Government). മുംബൈ, ഡൽഹി ഉൾപ്പെടെ ആറ് മെട്രോ നഗരങ്ങളിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കാണ് RTPCR ടെസ്റ്റുകളുടെ മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ഡിസംബർ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നും വ്യോമയാന മന്ത്രാലയം (MoCA) അറിയിച്ചു.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

Also Read: Omicron | മഹാരാഷ്ട്രയിൽ 8 ഒമിക്രോൺ കേസുകൾ കൂടി, 7ഉം മുംബൈയിൽ, ആകെ രോ​ഗബാധിതർ 28

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിന് മുൻകൂട്ടി ബുക്ക് ചെയ്യാനായി എയർ സുവിധ പോർട്ടൽ പരിഷ്കരിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഈ രാജ്യങ്ങൾ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സന്ദർശിച്ചവർക്കും നിയമം ബാധകമാണ്. Self Declaration ഫോം പൂരിപ്പിക്കുമ്പോൾ ബന്ധപ്പെട്ട എയർപോർട്ടിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എയർ സുവിധ പോർട്ടലിൽ നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈ റിസ്‌ക് രാജ്യങ്ങൾ

  • യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ
  • ദക്ഷിണാഫ്രിക്ക
  • ബ്രസീൽ
  • ബോട്‌സ്വാന
  • ചൈന
  • ഘാന
  • മൗറീഷ്യസ്
  • ന്യുസീലൻഡ്
  • സിംബാവേ
  • ടാൻസാനിയ
  • ഹോങ്ങ് കോങ്ങ്
  • ഇസ്രായേൽ

സ്ഥിതിഗതികൾ വഷളായാൽ വരും ദിവസങ്ങളിൽ എല്ലാ വിമാനത്താവളങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്ന നിർദേശവും വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ചു. അതിനിടെ, വിമാനത്തിൽ കയറും മുൻപ് എല്ലാ യാത്രക്കാരും RT-PCR പ്രീം ബുക്കിങ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഉപദേശം നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) MoCA അറിയിച്ചു. പ്രീം ബുക്ക് ചെയ്യുന്നതിൽ തടസം നേരിടുന്നവർക്ക് യാത്ര നിഷേധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

Also Read: Covid update Kerala | സംസ്ഥാനത്ത് പുതിയതായി 3377 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 28 മരണം

അതേസമയം ഹൈ റിസ്‌ക് രാജ്യങ്ങളിൽ (High Risk Countries) നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇവർ യാത്രയ്ക്ക് മുൻപും ശേഷവും ആർടിപിസിആർ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആങ്കെിൽ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഏഴ് ദവിസം കൂടിയും ക്വാറന്റൈനിൽ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News