ന്യൂഡൽഹി: മെഡിക്കൽ രംഗത്തിന് തെല്ല് ആശ്വസിക്കാം. ഒമിക്രോണെ കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റിന് ഐസിഎംആർ അംഗീകാരം നൽകി. ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ് നിർമ്മിക്കുന്ന കിറ്റിന്റെ പേര് ഒമിഷൂർ എന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഇന്ത്യയിൽ ഒമൈക്രോൺ വേരിയന്റ് കണ്ടെത്താൻ ഉപയോഗിക്കുന്ന കിറ്റ് യുഎസ് ആസ്ഥാനമായുള്ള സയന്റിഫിക് ഇൻസ്ട്രുമെന്റേഷൻ കമ്പനിയായ തെർമോ ഫിഷറിൻറെയാണ്. വേരിയന്റ് കണ്ടെത്തുന്നതിന് ഇത് എസ് ജീൻ ടാർഗെറ്റ് ഫെയിലിയർ (എസ്ജിടിഎഫ്) എന്ന രീതിയാണ് ഉപയോഗിക്കുന്നത്.


Also ReadCovid third wave | കോവിഡ് വ്യാപനം രൂക്ഷം; മൂന്നാംതംരം​ഗം സ്ഥിരീകരിച്ചു, ജാ​ഗ്രത


2021 ഡിസംബർ 30-ന് ടെസ്റ്റ് കിറ്റിന് അംഗീകാരം നൽകിയ കത്തിൽ പറയുന്നു: “നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പരിശോധനകൾ നടത്തിയതെന്നും കിറ്റിൻറെ ബാച്ച്-ടു-ബാച്ച് സ്ഥിരതയുടെ ഉത്തരവാദിത്തം നിർമ്മാതാവിനാണെന്നും പറയുന്നു.


ഒമൈക്രോൺ വേരിയന്റിനെ വിശകലനം ചെയ്യുന്നത് മെഡിക്കൽ വിദഗ്ധർക്കിടയിൽ വലിയ ബുദ്ധി മുട്ടാണ്  നിലനിൽക്കുന്നത്. കിറ്റ്  തുടർച്ചയായ പരിശോധനയ്ക്ക് ശേഷം ഐസിഎംആറിന്റെ അംഗീകാരത്തിനായി നേരത്തെ അയച്ചിരുന്നു. S-Gene Target Failure Strategy Omicron  ഉള്ള രോഗികളിൽ രോഗം സ്ഥിരീകരിക്കാൻ ഇപ്പോൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരേയൊരു കിറ്റ് ആണ്.


Also ReadNew Covid Guidelines| സർക്കാർ ജീവനക്കാർക്ക് ഡ്യൂട്ടിക്കെത്തണോ? പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ഇങ്ങിനെ


അതിനിടെ, ചൊവ്വാഴ്ച, പ്രതിദിന ഒമൈക്രോൺ കേസുകളിൽ രാജ്യത്ത് വർധന രേഖപ്പെടുത്തി. 1,892 കേസുകളിൽ 766 എണ്ണം ഇതിനകം സുഖം പ്രാപിച്ചു. സംസ്ഥാനതലത്തിൽ 568 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.