Covid third wave | കോവിഡ് വ്യാപനം രൂക്ഷം; മൂന്നാംതംരം​ഗം സ്ഥിരീകരിച്ചു, ജാ​ഗ്രത

മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ വൻ ന​ഗരങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർധവുണ്ടാകുന്നതായും അറോറ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 08:51 AM IST
  • ഇന്ത്യ മൂന്നാംതരം​ഗത്തെ അഭിമുഖീകരിക്കുകയാണ്
  • കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോൺ ആണ് കൂടുതൽ വ്യാപിക്കുന്നതെന്നും അറോറ വ്യക്തമാക്കുന്നു
  • ഇന്ത്യയിൽ ഇതുവരെ 1,700 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്
Covid third wave | കോവിഡ് വ്യാപനം രൂക്ഷം; മൂന്നാംതംരം​ഗം സ്ഥിരീകരിച്ചു, ജാ​ഗ്രത

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരം​ഗം ആരംഭിച്ചതായി കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി എൻകെ അറോറ. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 75 ശതമാനവും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ്. മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ വൻ ന​ഗരങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർധവുണ്ടാകുന്നതായും അറോറ വ്യക്തമാക്കി.

ഇന്ത്യ മൂന്നാംതരം​ഗത്തെ അഭിമുഖീകരിക്കുകയാണ്. കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോൺ ആണ് കൂടുതൽ വ്യാപിക്കുന്നതെന്നും അറോറ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഇതുവരെ 1,700 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ കേസുകളിൽ 22 ശതമാനം വർധനവുണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു.

ALSO READ: Omicron | ഒമിക്രോൺ; അവ​ഗണിക്കാൻ പാടില്ലാത്ത രണ്ട് പുതിയ രോ​ഗലക്ഷണങ്ങൾ

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒമിക്രോൺ അസാധാരണമായ മ്യൂട്ടേഷനുകളുള്ള കൂടുതൽ പരിവർത്തനം സംഭവിച്ച കോവിഡ് വകഭേദമാണ്. കഴിഞ്ഞ രണ്ട് വർഷമായി വ്യാപിച്ച മറ്റ് വകഭേദങ്ങളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്.

തലവേദന, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് ഒമിക്രോൺ ബാധിതർക്കുള്ളത്. ഓക്കാനം, വിശപ്പില്ലായ്മ എന്നീ പുതിയ രോ​ഗലക്ഷണങ്ങളും ഒമിക്രോൺ ബാധിതരിൽ കണ്ട് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് ലക്ഷണങ്ങളിൽ സാധാരണയായി ഉയർന്ന താപനില, തുടർച്ചയായ ചുമ, മണമോ രുചിയോ നഷ്ടപ്പെടുക എന്നിവയാണ് പ്രധാനമായും ഉള്ളത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഒമിക്രോൺ വേരിയന്റിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില കേസുകളിൽ, ഛർദ്ദിയും ഒരു ലക്ഷണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News