Onam 2021 ; ഓണസദ്യ അൽപം കളർഫുള്ളാകൻ Beetroot പച്ചടി, ഇതാ ബീറ്റ്റൂട്ട് പച്ചടിയുടെ രൂചിക്കൂട്ട്
നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ പച്ചടി ഒരുപാടുണ്ട്. ഈ പച്ചടികളിൽ ഏറ്റവും സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് ബീറ്റ്റൂട്ട് പച്ചടിയെയാണ്.
Onam 2021 : ഒരു സദ്യ കെങ്കേമമാകണമെങ്കിൽ അതിന്റെ കൂട്ടുകറിക്ക് ഒരു പ്രത്യേക പങ്കുണ്ട്. വിളമ്പി വെച്ചിരിക്കുന്ന തൂവെള്ള ചോറിന്റെ മുന്നിലായി വരിയായി നിൽക്കുന്ന വിവിധ കറി കൂട്ടകൾ. അവയിൽ പ്രധാനിയായി പച്ചടി ചിലയിടങ്ങളിൽ കിച്ചടി എന്നും പറയും.
നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ പച്ചടി ഒരുപാടുണ്ട്. ഈ പച്ചടികളിൽ ഏറ്റവും സുന്ദരി എന്ന് വിശേഷിപ്പിക്കുന്നത് ബീറ്റ്റൂട്ട് പച്ചടിയെയാണ്. നല്ല കടും റോസ് നിറത്തിൽ വാഴ ഇലയിലേക്ക് വിളമ്പി കഴിമ്പോൾ തന്നെ അറിയാതെ തന്നെ നമ്മുടെ വിരൽ ചെല്ലും ആ സുന്ദരിയെ ഒന്ന് തൊട്ട് രുചിക്കാൻ. അതാണ് ബീറ്റ്റൂട്ട് പച്ചടിയുടെ പ്രത്യേകത. ഏത് സദ്യയ്ക്ക് അൽപം കൂടി ഭംഗി നൽകാൻ ബീറ്റ്റൂട്ട് പച്ചടിക്ക് സാധിക്കുമെന്നാണ് പല പാചക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
ALSO READ ; Onam 2021: പിങ്ക് പാലട പ്രഥമൻ,രഹസ്യം ഇതാണ്, ഒാണത്തിന് പരീക്ഷിക്കാം
അപ്പോൾ സദ്യയിലെ അതി സുന്ദരിയായ ബീറ്റ്റൂട്ട് പച്ചടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ബീറ്റ്റൂട്ട് പച്ചടി ഉണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ഇവയാണ്
പേര് പോലെ തന്നെ ആദ്യ വേണ്ടത് ഒരു ഇടത്തരം ബീറ്റ്റൂട്ടാണ്.
ഉണ്ടാക്കാൻ പോകുന്നത് പച്ചടിയാണ് അപ്പോൾ തീർച്ചായായും വേണ്ട ഒരു കാര്യമാണ് തൈര്. ഒന്നര കപ്പ് തന്നെ ധാരാളമാണ്.
പച്ചമുളക് മൂന്ന് എണ്ണം എടുത്തോളൂ
കൊച്ചുള്ളി, വെള്ളുത്തുള്ളി എന്നിവ വളരെ ചെറുതായി അരിഞ്ഞ് വെക്കുക
ജീരകം ഒരു നുള്ള് മതി
തേങ്ങ 1/4 കപ്പ് തിരകിയത്.
പിന്നെ കറിവേപ്പില്ല, ഒരു പാട് വേണ്ട ഒരു കതിര് മതി.
പിന്നെ ഉപ്പ്, കടക്, വെളിച്ചെണ്ണ ഇതൊക്കെ പാകത്തിന് ഉപയോഗിക്കുന്നതിനായി കരുതുക.
ALSO READ : Payasam Making: കിടിലൻ ഗോതമ്പ് പായസം, ഒരു തവണ ഇത് കുടിച്ചു നോക്കൂ
ഉണ്ടാക്കുന്ന വിധം
ആദ്യം തന്നെ ബീറ്റ്റൂട്ട് അതിന്റെ തൊലി എല്ലാ കളഞ്ഞ നല്ല പോലെ അരിഞ്ഞെടുക്കുക. എന്നിട്ട് വെള്ളത്തിലിട്ട് അത് വേവിക്കുക.
അരിഞ്ഞ വെച്ചിരിക്കുന്ന കൊച്ചുള്ളി വെള്ളുത്തുള്ളി എന്നിവയ്ക്കൊപ്പം പച്ചമുളകും ചെറുതായി അരിഞ്ഞ് ചേർക്കുക.
ഇവ തിരുമ്മി വെച്ചിരിക്കുന്ന തേങ്ങയ്ക്കൊപ്പം ഒരു നുള്ള് ജീരകവും, ചേർത്ത് ചെറുതായി അരിഞ്ഞ് ചേർക്കുക. എന്നിട്ട് മിക്സിയിൽ ഇട്ട് നല്ല പോലെ അടിച്ചെടുക്കുക.
ALSO READ : Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?
അതിന് ശേഷം ചീനി ചട്ടിയോ അല്ലെങ്കിൽ പാനോ എടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം കടുകും കറിവേപ്പിലയും അതിലേക്കിട്ട് താളിച്ചെടുക്കുക. അതിലേക്ക് നേരത്തെ വേവിച്ച് വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് വഴറ്റുക. ഈ സമയത്ത് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം.
വഴറ്റി കഴിയുമ്പോൾ അതിലേക്ക് തേങ്ങാ അരപ്പ് കൂടി ചേർക്കുക. എന്നിട്ട് വീണ്ടും വഴറ്റി, ചൂട് എല്ലായിടുത്തും എത്തിയെന്ന് തോന്നിയാൽ തീ അണച്ചതിന് ശേഷം മാറ്റിവെച്ചിരിക്കുന്ന തൈരും ചേർത്ത് ഇളക്കിയെടുക്കക. ബീറ്റ്റൂട്ടി പച്ചടി സെറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...